സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ്.... പവന് 480 രൂപയുടെ കുറവ്

കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. പവന് 480 രൂപയാണ് കുറഞ്ഞത്. ഇന്നലെ സ്വര്‍ണവിസ ഉയര്‍ന്നതിന് ശേഷമാണ് ഇന്ന് സ്വര്‍ണവില കുറഞ്ഞത്. വിപണിയില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 72,000 രൂപയാണ്.
ഇന്നലെ പവന് 400 രൂപ വര്‍ദ്ധിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി സ്വര്‍ണവില കൂടിയും കുറഞ്ഞും ചാഞ്ചാടുന്നുണ്ട്. ട്രംപിന്റെ വ്യാപാര നയങ്ങളും അമേരിക്കയുടെ വ്യാപരകരാറുകളുമെല്ലാം സ്വര്‍ണവിലയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഈ മാസത്തെ ആദ്യ ആഴ്ച പിന്നിടുമ്പോള്‍ ആദ്യത്തെ മൂന്ന് ദിവസം വില ഉയര്‍ന്നെങ്കിലും നാലാം ദിവസം പവന്റെ വില കുറഞ്ഞിരുന്നു. എന്നാല്‍ അടുത്ത ദിവസം വില വര്‍ദ്ധിക്കുകയും പിന്നീട് അതേ വിലയില്‍ തുടരുകയും ചെയ്തതിന് ശേഷമാണ് തിങ്കളാഴ്ച സ്വര്‍ണവില ഇടിഞ്ഞത്.
"
https://www.facebook.com/Malayalivartha