സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 160 രൂപയുടെ വര്‍ദ്ധനവ്

കേരളത്തില്‍ സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. . ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കൂടി. ഇതോടെ ഗ്രാമിന് 9020 രൂപയും പവന് 72,160 രൂപയുമായി. ഇന്ന?ലെ ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞിട്ടുണ്ടായിരുന്നു. 9,000 രൂപ, 72,000 രൂപ എന്നിങ്ങനെയായിരുന്നു യഥാക്രമം ഗ്രാം, പവന്‍വില. ഈമാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.
അതേസമയം, തിങ്കളാഴ്ച സ്വര്‍ണവില വര്‍ധിച്ചിരുന്നു. ഗ്രാമിന് 50 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. 9060 രൂപയായാണ് കൂടിയത്. പവന്റെ വില 400 രൂപ ഉയര്‍ന്ന് 72,480 രൂപയായിരുന്നു.
അതേസമയം സ്‌പോട്ട് ഗോള്‍ഡിന്റെ വില ഔണ്‍സിന് 3,315.93 ഡോളറായി കൂടി. യു.എസ് ഡോളര്‍ ശക്തമാകുന്നതും ട്രഷറി വരുമാനം ഉയര്‍ന്നതും പുതിയ താരിഫുകള്‍ ഏര്‍പ്പെടുത്തുമെന്ന ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനവും സ്വര്‍ണവിലയെ ഏറെ സ്വാധീനിക്കുകയും ചെയ്യുന്നു .
"
https://www.facebook.com/Malayalivartha