സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്...പവന് 440 രൂപയുടെ വര്‍ദ്ധനവ്

കേരളത്തില്‍ സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. പവന് ഒറ്റയടിക്ക് 440 രൂപയാണ് വര്‍ദ്ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 72,600 രൂപയാണ്. ഗ്രാമിന് 55 രൂപയാണ് വര്‍ധിച്ചത്. 9075 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ കുറെ ദിവസങ്ങളിലായി കൂടിയും കുറഞ്ഞുമാണ് സ്വര്‍ണവില നില്‍ക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഈ നിലവാരത്തിലേക്ക് തന്നെയാണ് സ്വര്‍ണവില തിരികെ എത്തിയത്. മൂന്നിന് 72,840 രൂപയായി സ്വര്‍ണവില ഉയര്‍ന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ വില ഇടിയുകയായിരുന്നു.
https://www.facebook.com/Malayalivartha