സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് , പവന് 21,200 രൂപ

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. വില പവന് (എട്ടു ഗ്രാം) 160 രൂപ കുറഞ്ഞ് 21,200 രൂപയിലേക്കാണു താഴ്ന്നത്. ഇതോടെ ഒരു മാസത്തിനിടയിലെ വിലയിടിവ് 2280 രൂപയായി. നോട്ട് പിന്‍വലിക്കല്‍ നടപടിയോടെ ആരംഭിച്ചതാണു സ്വര്‍ണത്തിന്റെ വിലത്തകര്‍ച്ച.
വിലയില്‍ 10 ശതമാനത്തിലേറെ ഇടിവുണ്ടായി. വില്‍പന തീരെ കുറഞ്ഞിരിക്കുകയാണ്. കറന്‍സിക്കു പിന്നാലെ സ്വര്‍ണത്തിനായിരിക്കുമോ നിയന്ത്രണമുണ്ടാകുക എന്ന ആശങ്കയാണു വില്‍പനയിലെ മാന്ദ്യത്തിനു മറ്റൊരു കാരണം.
https://www.facebook.com/Malayalivartha