ബാങ്കുകള്‍ക്ക് കൂടുതല്‍ സ്വര്‍ണ്ണം ഇറക്കുമതി ചെയ്യാം

വ്യാപാരക്കമ്മി കുറയ്‌ക്കുന്നതിന്റെ ഭാഗമായി സ്വര്‍ണം ഇറക്കുമതിക്ക് കഴിഞ്ഞ വര്‍ഷം ഏര്‍പ്പെടുത്തിയ കര്‍ശന നിബന്ധനകള്‍ കേന്ദ്ര സര്‍ക്കാന്‍ ലഘൂകരിക്കുന്നു. അഞ്ച് സ്വകാര്യ ബാങ്കുകള്‍ക്ക് സ്വര്‍ണ്ണം ഇറക്കുമതി ചെയ്യാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കി. ഇന്‍ഡസ് ഇന്‍ഡ്, യെസ്, ആക്‌സിസ്, കോട്ടക് മഹീന്ദ്ര, എച്ച്.ഡി.എഫ്.സി ബാങ്കുകള്‍ക്കാണ് പുതുതായി ഇറക്കുമതി നടത്താനുളള അനുമതി ലഭിച്ചിരിക്കുന്നത്. പുതിയ നീക്കത്തിലൂടെ രാജ്യത്ത് സ്വര്‍ണ ലഭ്യത വര്‍ധിക്കുമെന്നും പ്രീമിയം കുറയുമെന്നും കണക്കാക്കുന്നു.
കൂടുതല്‍ ബാങ്കുകള്‍ സ്വര്‍ണം ഇറക്കുമതി തുടങ്ങുന്നതോടെ രാജ്യത്തേക്കെത്തുന്ന സ്വര്‍ണത്തിന്റെ അളവ് 40 ടണ്ണായി ഉയരുമെന്ന് കണക്കാക്കുന്നു. ഫെബ്രുവരിയിലെ ഇറക്കുമതി 20 ടണ്ണായിരുന്നു. നിയന്ത്രണം വരുന്നതിനു മുന്‍പ് 70 ടണ്ണോളം സ്വര്‍ണ്ണമാണ് ഒരു മാസം ഇറക്കുമതി ചെയ്‌തിരുന്നത്. പുതിയ തീരുമാനത്തോടെ സ്വര്‍ണ്ണത്തിന്റെ പ്രീമിയം കുറയുമെന്ന് ഓള്‍ ഇന്ത്യാ ജെംസ് ആന്‍ഡ് ജ്വല്ലറി ട്രേഡ് ഫെഡറേഷന്‍ ചെയര്‍മാന്‍ ഹരേഷ് സോണി പറഞ്ഞു.
https://www.facebook.com/Malayalivartha