സ്വര്‍ണവില കുറഞ്ഞു, പവന് 20,200 : ഇറക്കുമതിയില്‍ വന്‍ വര്‍ധനവ്

സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 20,200ലെത്തി നില്‍ക്കുകയാണ്. അന്താരാഷ്ട്ര വിപണിയിലെ ഇടിവ് തന്നെയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. കഴിഞ്ഞ എട്ടര മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണ വിലയിപ്പോള്‍.
അതെസമയം രാജ്യത്ത് സ്വര്‍ണത്തിന്റെ ഇറക്കുമതിയില്‍ വര്‍ധനവുണ്ടായതായി ഇന്ത്യ ബുള്ളിയന്‍ ആന്റ് ജ്വല്ലേഴ്‌സ് അസോസിയേഷന്‍. വിവാഹ സീസണും ഉത്സവകാലവുമായതിനാലാണ് ഇറക്കുമതി വര്‍ധിച്ചത്. ചൈന കഴിഞ്ഞാല്‍ ഏറ്റവും അധികം സ്വര്‍ണ ഉപഭോഗമുള്ള രാജ്യമാണ് ഇന്ത്യ. വരുന്ന മാസങ്ങളില്‍ സ്വര്‍ണവില 70 -75 ടണ്‍ ആയി വര്‍ധിച്ചേക്കുമെന്നാണ് അസോസിയേഷന്‍ കണക്കാക്കുന്നത്. ഇപ്പോള്‍ 50 -60 ടണ്‍ ആണ് ഇറക്കുമതി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha