ബജറ്റ് നാളില്‍ ഓഹരി വിപണി പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി

കേന്ദ്രബജറ്റ് അവതരിപ്പിക്കുന്ന ഫിബ്രവരി 28 ശനിയാഴ്ച രാജ്യത്തെ ഓഹരി വിപണികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ നിയന്ത്രണസമിതിയായ സെബി അനുമതി നല്‍കി.
സാധാരണ ശനിയാഴ്ച ഓഹരി വിപണികള്‍ക്ക് അവധിയാണ്. എന്നാല്‍, പൊതുബജറ്റ് അവതരിപ്പിക്കുന്നത് ശനിയാഴ്ചയായതിനാല്‍ അന്ന് അവധി ഒഴിവാക്കണമെന്ന് ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചും നാഷണല്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചും അഭ്യര്‍ഥിച്ചിരുന്നു. ഇത് പരിഗണിച്ചാണ് സെബിയുടെ തീരുമാനം.
സാധാരണദിനങ്ങളിലെന്ന പോലെ രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് 3.30 വരെയായിരിക്കും വിപണി പ്രവര്‍ത്തിക്കുക. വര്‍ഷങ്ങള്‍ക്കു ശേഷമാണ് കേന്ദ്രബജറ്റ് ശനിയാഴ്ച അവതരിപ്പിക്കുന്നത്. ഇതിനായി പാര്‍ലമെന്റും പ്രത്യേകമായി സമ്മേളിക്കുകയാണ്.
https://www.facebook.com/Malayalivartha