ഓഹരിവിപണികളില്‍ ഉണര്‍വ്

പ്രതീക്ഷയുണര്‍ത്തി ഓഹരി വിപണി. പൊതുബജറ്റ് അവതരണത്തിനുമുമ്പ് ഓഹരിവിപണികളില്‍ ഉണര്‍വ് പ്രകടം. സെന്‍സെക്‌സ് 200 പോയിന്റ് ഉയര്‍ന്നപ്പോള്‍ നിഫ്റ്റി 70 പോയിന്റ് മുകളിലേക്ക്‌പോയി. മോദി സര്‍ക്കാരിന്റെ ആദ്യ പൊതുബജറ്റും നിക്ഷേപ സൗഹൃദമാകുമെന്നുതന്നെയാണ് വിപണി പ്രതീക്ഷിക്കുന്നത്.
കര്‍ശന സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ശിപാര്‍ശ ചെയ്യുന്ന സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. 2015-2016 വര്‍ഷത്തില്‍ സാമ്പത്തിക വളര്‍ച്ച 8.1 മുതല്‍ 8.5 ശതമാനം വരെയാകുമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷം വളര്‍ച്ച 7.4 ശതമാനമാണ്. കാര്‍ഷിക വിപണി മേഖലയില്‍വരെ വിദേശനിക്ഷേപം ആകാമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
ജയ്റ്റ്‌ലിയുടെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ഓഹരി വിപണിക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ഈ റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ചാകും ബജറ്റ് പ്രഖ്യാപനം ഉണ്ടാകുകയെന്നാണ് ഓഹരി വിപണി കരുതുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha