ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 101 പോയന്റ് ഉയര്‍ന്ന് 60,786ലും നിഫ്റ്റി 27 പോയന്റ് നേട്ടത്തില്‍ 17,872ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം...നിഫ്റ്റി 17,950ന് മുകളിലെത്തി. സെന്‍സെക്സ് 101 പോയന്റ് ഉയര്‍ന്ന് 60,786ലും നിഫ്റ്റി 27 പോയന്റ് നേട്ടത്തില്‍ 17,872ലുമാണ് വ്യാപാരം തുടങ്ങിയത്.
സണ്‍ ഫാര്‍മ, ഏഷ്യന്‍ പെയിന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ബാങ്ക് ഒഴികെയുള്ളവ നേട്ടത്തിലാണ്. എഫ്എംസിജി, മെറ്റല്‍, ഹെല്‍ത്ത്കെയര്‍, ഫാര്‍മ തുടങ്ങിയ സൂചികകള്‍ നേട്ടത്തിലുമാണ്.
ഏഷ്യന്‍ വിപണികളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. തുടര്‍ച്ചയായ ദിനങ്ങളില്‍ തിരിച്ചടി നേരിടുന്ന സാഹചര്യത്തില്‍ തിരിച്ചുവരവ് തന്ത്രമെന്ന നിലയില്‍ വായ്പകള്‍ തിരിച്ചടയ്ക്കാനുള്ള നീക്കത്തിലാണ് അദാനി ഗ്രൂപ്പ് കമ്പനികള്‍. എന്‍ടിപിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്, ഇന്‍ഫോസിസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിസിഎസ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്.
https://www.facebook.com/Malayalivartha