Widgets Magazine 

16
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആന്ധ്രാ തീരം ലക്ഷ്യമാക്കി 'അക്വാൻ', ലോകത്ത് സമാനതകളില്ലാത്ത കാലാവസ്ഥാ വ്യതിയാനം...


വീടുവിട്ടിറങ്ങിയവർ പിന്നെ മടങ്ങിയില്ല..10 വർഷത്തെ ഞെട്ടിക്കുന്ന കണക്ക്..കാണാമറയത്ത് മറഞ്ഞ 2,891 പേർ,പിന്നിൽ വൻ മാഫിയയോ?കേരളം ആശങ്കയിൽ


അസമിൽ നിന്ന് കൂട്ടിക്കൊണ്ടുവന്നു, ഭാര്യയെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചു; 15-ാം ദിവസം വെട്ടിയാറിലെ ഒറ്റമുറി വീട്ടിൽ നടന്നത് ഞെട്ടിക്കുന്ന ക്രൂരത...


മധുരയിലെ പ്രമുഖ ജ്വല്ലറിയില്‍നിന്ന് കോടികളുടെ സ്വര്‍ണം മോഷ്ടിച്ച കേസ്..അഞ്ചാംദിവസമാണ് പ്രതി പിടിയിലായത്.. സംശയം തോന്നിയ ബസ് ഡ്രൈവറാണ് പൊലീസിനെ വിവരം അറിയിച്ചത്...


ക്യാമറകളിൽ മുഖം പതിയരുത്! പുറത്തിറങ്ങിയ സുഹൈലിനെ വലിച്ചിഴച്ച് കാറിൽ കയറ്റി ബന്ധുക്കൾ...

സ്നേഹത്തണലിൽ പുനഃസംഗമിച്ച് റൈഹാനികൾ; മർകസ് ഓർഫനേജ് പൂർവ വിദ്യാർഥി സംഗമം വർണാഭമായി

05 OCTOBER 2026 06:25 PM IST
മലയാളി വാര്‍ത്ത

പ്രൈമറി കാലം മുതൽ പഠിച്ചും കളിച്ചും വായിച്ചും പാടിയും പറഞ്ഞ ക്യാമ്പസിൽ തങ്ങളെ സനാഥരാക്കിയ മാർഗദർശകർക്കും അധ്യാപകർക്കുമൊപ്പം മർകസ് ഓർഫനേജ് 'റൈഹാൻ വാലി'യിലെ പൂർവ വിദ്യാർഥികൾ വീണ്ടും ഒന്നിച്ചിരുന്നപ്പോൾ ഓർമകളുടെ തിരയിളക്കത്തിനൊപ്പം അതൊരു വൈകാരിക പങ്കുവെപ്പ് കൂടിയായി. റൈഹാൻ വാലി ലൈഫ് ഫെസ്റ്റിവൽ 'യൂഫോറിയ'യുടെ ഭാഗമായി സംഘടിപ്പിച്ച പൂർവവിദ്യാർഥി സംഗമത്തിലാണ് 'അബുൽ ഐതാം' അഥവാ അനാഥകളുടെ ഉപ്പ എന്നറിയപ്പെടുന്ന മർകസ് ഓർഫനേജിന്റെയും ഹോം കെയറിന്റെയും ശിൽപി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർക്കൊപ്പം 250ഓളം വിദ്യാർഥികൾ സംഗമിച്ചത്.

പരസ്പര ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിനും വ്യക്തിഗത അനുഭവങ്ങളും കഴിവുകളും സാമൂഹ്യ പുരോഗതിക്കായി പ്രയോജനപ്പെടുത്തുന്നതിനുമുള്ള ആശയവിനിമയങ്ങൾ പങ്കിടാനാണ് 2012 മുതൽ 2026 വരെയുള്ള കാലയളവിൽ പഠനം പൂർത്തിയാക്കിയ പൂർവ വിദ്യാർഥികൾ ഒത്തൊരുമിച്ചത്. സംഗമം മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസവും നൈപുണികളും വ്യക്തിഗത പുരോഗതിക്കൊപ്പം സാമൂഹിക ഉന്നമനത്തിന് കൂടി ഉപയോഗപ്പെടുത്തണമെന്നും മർകസ് മുന്നോട്ടുവെക്കുന്ന സാമൂഹ്യ വീക്ഷണം അതാണെന്നും കാന്തപുരം പറഞ്ഞു.

മർകസ് കെയർ ഹോംസ് ജോയിന്റ് ഡയറക്ടർ സി പി സിറാജുദ്ദീൻ സഖാഫി അധ്യക്ഷത വഹിച്ചു. റൈഹാൻ വാലി പ്രിൻസിപ്പൽ മുഹമ്മദ് സഈദ് ശാമിൽ ഇർഫാനി, കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ സന്ദേശപ്രഭാഷണം നടത്തി. റമീസ് വാഴക്കാട് കരിയർ എംപവർമെന്റ് സെഷന് നേതൃത്വം നൽകി. ഭാവിയിലെ കരിയർ സാധ്യതകൾ, സാമൂഹിക ഉത്തരവാദിത്വം, വിദ്യാർഥികൾക്ക് നിർവഹിക്കാവുന്ന ഇടപെടലുകൾ തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി. സലാമുദ്ദീൻ നെല്ലാങ്കണ്ടി, ബഷീർ പാലാഴി, നാസർ സഖാഫി, മൊയ്തീൻകുട്ടി സഖാഫി, മുഹമ്മദ് അഹ്സനി, ഇസ്മാഈൽ മദനി, ആഷിഖ് സഖാഫി, ഉബൈദുള്ള സഖാഫി സംബന്ധിച്ചു. അബ്ദുള്ള സഖാഫി സ്വാഗതവും ഇല്യാസ് സഖാഫി നന്ദിയും പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

#UnsolvedMysteries ഇന്നും കാത്തിരിക്കുന്ന കുടുംബങ്ങൾ  (5 minutes ago)

ആന്ധ്രാ തീരം ലക്ഷ്യമാക്കി 'അക്വാൻ', ലോകത്ത് സമാനതകളില്ലാത്ത കാലാവസ്ഥാ വ്യതിയാനം...  (10 minutes ago)

മുഖ്യപ്രതി നിഷാന്ത്  (17 minutes ago)

അസമിൽ നിന്ന് കൂട്ടിക്കൊണ്ടുവന്നു, ഭാര്യയെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചു; 15-ാം ദിവസം വെട്ടിയാറിലെ ഒറ്റമുറി വീട്ടിൽ നടന്നത് ഞെട്ടിക്കുന്ന ക്രൂരത...  (24 minutes ago)

ക്യാമറകളിൽ മുഖം പതിയരുത്! പുറത്തിറങ്ങിയ സുഹൈലിനെ വലിച്ചിഴച്ച് കാറിൽ കയറ്റി ബന്ധുക്കൾ...  (40 minutes ago)

മോദി–ട്രംപ് കൂടിക്കാഴ്ചയ്ക്ക് മനില വേദിയാകുമോ? ക്വാഡ് ഉച്ചകോടിക്കിടെ നിർണായക ചർച്ചകൾക്ക് സാധ്യത, ഇന്ത്യ–അമേരിക്ക ബന്ധത്തിൽ ഉറ്റുനോക്കി ലോകം  (1 hour ago)

മണ്ണിനടിയിൽ ടൺ കണക്കിന് പൊന്ന്... സ്വർണശക്തിയാകാൻ ഇന്ത്യയുടെ വൻ നീക്കം; 600 ടൺ സ്വർണം പുറത്തെടുക്കാൻ ലക്ഷ്യം, തുറുപ്പുചീട്ടായി ആറ് സംസ്ഥാനങ്ങൾ  (1 hour ago)

  മിനികൂപ്പർ അപകടത്തിൽ ഒന്നാംപ്രതി സുഹൈൽ സജീവ് ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ജാമ്യത്തിലിറങ്ങി....  (1 hour ago)

ചാര സുന്ദരി കളിച്ച കളിയിൽ വീണപ്പോൾ... ചൈന എല്ലാം കൊണ്ടുപോയി, ഇനി ഇന്ത്യ വിചാരിക്കണം; എഐയുടെ ഭാവി സുരക്ഷിതമാക്കാൻ അമേരിക്കയുടെ നേതൃത്വത്തിലുള്ള നിർണായക കൂട്ടായ്മയിൽ ഇന്ത്യയും, ചിപ്പുകളും അപൂർവ ധാതുക്കള  (1 hour ago)

ബച്ച് ഗയേ... വിശ്വസിക്കാനാവാതെ ബിഗ് ബി... അമിതാഭ് ബച്ചന്റെ വീടിന് മുന്നിൽ വെടിയുതിർക്കാൻ നീക്കം, വിദേശത്തിരുന്ന് ഗൂഢാലോചന, രണ്ട് ഷാർപ്പ് ഷൂട്ടർമാർ പിടിയിൽ; രക്ഷപ്പെട്ടെന്ന് ബച്ചന്റെ കുറിപ്പ്, ജൽസയ്ക്ക  (2 hours ago)

കോപ്പിയടിച്ച് പിടിക്കപ്പെട്ടത് 25 എംബിബിഎസ് വിദ്യാർഥികൾ! കോഴിക്കോട് മെഡിക്കൽ കോളേജിൽ കൂട്ടക്കോപ്പിയടി, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പുറത്തുവന്നത് ഞെട്ടിക്കുന്ന ക്രമക്കേട്!  (2 hours ago)

ശബരിമല തീർത്ഥാടനം സുരക്ഷിതമാക്കാൻ ശരണപാതയിൽ ആരോഗ്യവകുപ്പിന്റെ വിവിധ സേവനങ്ങൾ സജ്ജം  (2 hours ago)

കർഷകർ പ്രതിസന്ധിയിൽ... റബർ വിലയിൽ കുത്തനെ ഇടിവ്  (3 hours ago)

'ഗില്ലി'യിലെ വിജയ്‌യുടെ കുഞ്ഞനിയത്തി ഭുവനയ്ക്ക് വിവാഹം, 36-ാം വയസ്സിൽ കാർത്തിക്കിന് വരണമാല്യം ചാർത്തി നാൻസി ജെനിഫർ; വിവാഹ വീഡിയോകൾ വൈറൽ, ആശംസകളുമായി ആരാധകർ  (3 hours ago)

രാമനായി രൺബീർ അത്ര പോര! പരശുരാമനായി മമ്മൂട്ടി എത്തിയിരുന്നെങ്കിൽ തകർത്തേനെ; ഹോളിവുഡ് സിനിമകളെപ്പോലും പിന്നിലാക്കി രാമായണം, ശ്രീലേഖയുടെ തുറന്നുപറച്ചിൽ  (3 hours ago)

Malayali Vartha Recommends