ഐ.ബി.എമ്മും പ്രത്യുഷ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയും കൈകോര്‍ക്കുന്നു

വിജ്ഞാന സമ്പാദനത്തിനും, തൊഴില്‍ വൈദഗ്‌ദ്ധ്യം മെച്ചപ്പെടുത്തുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടത്ര അവസരം നല്‍കിയിട്ട്, ഭാവിയിലെ വര്‍ക്ക് ഫോഴ്‌സിനെ വാര്‍ത്തെടുക്കുന്നതിനുള്ള ഉദ്ദേശ്യത്തോടെ , യു.എസ്. അധിഷ്‌ഠിത ടെക്‌നോളജി ഭീമന്‍ ഐ.ബി.എമ്മും പ്രത്യുഷ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ആന്റ് മാനേജ്‌മെന്റും സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണയായി.
ഐ.ബി.എം - ന്റെ കരിയര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായുള്ള കോഴ്‌സുകള്‍, പ്രത്യുഷ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ് തങ്ങളുടെ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുമെന്ന് ഒരു പത്രക്കുറിപ്പ് വ്യക്തമാക്കി.
ബിരുദധാരികള്‍ക്കും, പ്രവൃത്തി പരിചയമുള്ള പ്രൊഫഷണലുകള്‍ക്കും വിജ്ഞാനവും തൊഴില്‍ വൈദഗ്‌ദ്ധ്യവും വര്‍ദ്ധിപ്പിക്കുവാന്‍ ലക്ഷ്യമിട്ടു കൊണ്ട് ഐ.റ്റി പ്രൊഫഷണലുകളാല്‍ ഡിസൈന്‍ ചെയ്യപ്പെട്ടതാണ് ഐ.ബി.എം - ന്റെ കരിയര്‍ എഡ്യൂക്കേഷന്‍ പ്രോഗ്രാം.
കൂടുതല്‍ കരിയര്‍ വാര്‍ത്തകള്‍ക്ക് താഴെയുള്ള link സന്ദര്‍ശിക്കുക
https://www.facebook.com/Malayalivartha