ഇന്റര്‍വ്യൂവിന് പോകുമ്പോൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക
17 JULY 2018 03:55 PM IST

മലയാളി വാര്‍ത്ത
ഉപരിപഠനം കഴിഞ്ഞു തൊഴിൽ രംഗത്തേക്ക് പ്രവേശിക്കുമ്പോൾ നേരിടേണ്ടി വരുന്ന ഒരു പ്രധാന കാര്യമാണ് അഭിമുഖപരീക്ഷ (INTERVIEW) അത് ഓരോ മേഖലക്കും വ്യത്യാസപ്പെട്ടിരിക്കും.അതായത് ഒരു എൻജിനീയറിങ് കഴിഞ്ഞ വിദ്യാർത്ഥിയും എം ബി എ വിദ്യാർത്ഥിക്കും നേരിടേണ്ടിവരുന്ന ഇൻറർവ്യൂകൾ വ്യത്യാസ്‌ഥമായിരിക്കും. എന്നാൽ ചില ചോദ്യങ്ങൾ എല്ലാ മേഖലയിലും ഒരു പോലെ ആയിരിക്കും . സ്വന്തം കഴിവുകള്‍ ഉയര്‍ത്തിക്കാണിക്കാനും കുറവുകള്‍ മറച്ചുവെക്കാനും കഴിയുന്നവര്‍ക്കാണ് അഭിമുഖപരീക്ഷയെ സുഗമമായി മറികടക്കാനാകുക.
കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ ,അല്ലെങ്കിൽ ശരിയായി ഒരുങ്ങിയാൽ ഇന്റർവ്യൂ എന്ന കടമ്പ സിമ്പിളായി കടന്നുകയറാം. അവ ഏതെല്ലമെന്നു നോക്കാം.
ഒന്നാമതായി ഇന്റർവ്യൂവിന് ഒരുങ്ങാം
അതെ..ഇന്റർവ്യൂവിന് പോകുന്നതിനു മുൻപ് കൃത്യമായ തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട്.ഇന്റര്‍വ്യൂ പ്രാക്ടീസ് ചെയ്യാം. കണ്ണാടിക്കു മുന്നിലിരുന്നോ അല്ലെങ്കില്‍ തനിയെ ഇത്തരമൊരു അന്തരീക്ഷം ഉണ്ടാക്കിയോ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതായി സ്വയം സങ്കല്‍പിച്ച് പരിശീലനം നേടുന്നത് നന്നായിരിക്കും. ഡ്രസ് കോഡും പ്രധാനം.
വളരെ വൃത്തിയായി ഔദ്യോഗിക വേഷവിധാനങ്ങളോടു കൂടിത്തന്നെ അഭിമുഖത്തില്‍ പങ്കെടുക്കുന്നത് വളരെ പ്രധാനം. തിളങ്ങുന്നതും അധികം ഫാഷനുള്ളതുമായ വസ്ത്രങ്ങള്‍ ഒഴിവാക്കുന്നതായിരിക്കും നല്ലത്.നിങ്ങൾ ഇന്റർവ്യൂവിന് ചെല്ലുന്ന സ്ഥാപനത്തിന്റെ ജോലി രീതികൾക്ക് അനുയോജ്യമായിരിക്കണം നിങ്ങളുടെ ഡ്രസിങ്. ഉദാഹരണത്തിന് എയർപോർട്ടിൽ ജോലിക്കായി ഇന്റർവ്യൂവിന് പോകുന്നതും കോളേജിലോ സ്‌കൂളിലോ ടീച്ചർ വേക്കൻസിയിലേക്ക് ഉള്ള ഇന്റർവ്യൂവിന് പോകുന്നതും വ്യത്യസ്തമാണ്. അത് പോലെ IT പ്രൊഫഷണലുകളുടെ ഡ്രസിങ് രീതിയും വ്യത്യസ്തമാണ്. ജോലിയുടെ സ്വഭാവമനുസരിച്ച് നിങ്ങൾക്കിണങ്ങുന്ന ഡ്രസ്സ് തെരഞ്ഞെടുക്കുക എന്നതാണ് പ്രധാനം .
ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ് കൃത്യനിഷ്ഠ. ഇന്റർവ്യൂവിന് പോകുമ്പോൾ കൃ ത്യസമയത്തിനു കുറച്ചു മുൻപ് ഏതാണ് ശ്രദ്ധിക്കുക.
നമ്മള്‍ ജോലിക്ക് അപേക്ഷിച്ചിരിക്കുന്ന സ്ഥാപനത്തെപ്പറ്റി ഒരു ഗവേഷണം നടത്തുക: ഏതു സ്ഥാപനത്തിലാണോ ജോലിക്ക് അപേക്ഷിച്ചിരിക്കുന്നത് അതിനെപ്പറ്റി വിശദമായ വിവരങ്ങൾ അറിഞ്ഞിരിക്കണം. ന്തുകൊണ്ട് താങ്കൾ ഈ കമ്പനിയിൽ അപേക്ഷിക്കുന്നു. ഈ കമ്പനിയെക്കുറിച്ച് താങ്കൾക്ക് എന്തറിയാം, ഈ കമ്പനിയിൽ നിന്ന് താങ്കൾ എന്തു പ്രതീക്ഷിക്കുന്നു തുടങ്ങിയ ചോദ്യങ്ങൾക്ക് തൃപ്തികരമായ ഉത്തരം നൽകാൻ ഇത് സഹായകമാകും
ഇന്റർവ്യൂവിൽ പ്രധാന ഘടകമാണ് ഫസ്റ്റ് ഇമ്പ്രെഷൻ . ആത്മവിശ്വാസം അഭിമുഖത്തില്‍ പങ്കെടുക്കുമ്പോള്‍ വളരെ പ്രധാനമാണ് പറയുന്ന വാക്കുകളില്‍ ഉറപ്പു വേണം. അറിയാത്ത ചോദ്യങ്ങള്‍ക്ക് അറിയില്ലെന്ന് തുറന്നു പറയുക. ആശയവിനിമയത്തിലെ വ്യക്തതയാണ് പ്രധാനം. എന്ത് പറയുന്നു എന്നതല്ല ബോര്‍ഡ് എന്ത് മനസ്സിലാക്കി എന്നതാണ് കാര്യം.
ചുരുക്കിപ്പറഞ്ഞ് പ്രസക്തമായ കാര്യങ്ങള്‍ വിട്ടുപോകുന്നതും പരത്തിപ്പറഞ്ഞ് സങ്കീര്‍ണത സൃഷ്ടിക്കുന്നതും ഒഴിവാക്കണം. സ്വന്തം കഴിവിനെക്കുറിച്ചുള്ള വിശ്വാസം പോലെ പ്രധാനമാണ് പോരായ്മകളെക്കുറിച്ചുള്ള ബോധ്യവും.ഇന്റർവ്യൂ പരാതി പറയുന്നതിനുള്ള ഒരിടമാക്കി മാറ്റരുത്. കോളജിനെക്കുറിച്ചോ മുൻപു ജോലി ചെയ്തിരുന്ന സ്ഥാപനത്തെക്കുറിച്ചോ സ്വന്തം നാടിനെക്കുറിച്ചോ കുറ്റങ്ങൾ പറയാതിരിക്കുക
നിങ്ങളുടെ റെസ്യൂമയെപ്പറ്റി നിങ്ങള്‍ക്കു തന്നെ കൃത്യമായ അറിവു വേണം. അതിലെ ഓരോ കാര്യങ്ങളും മനപാഠമായിരിക്കണം.നമ്മള്‍ ഒരു ജോലിക്ക് അപേക്ഷിച്ചതിനു ശേഷം മാസങ്ങള്‍ കഴിഞ്ഞായിരിക്കും പലപ്പോഴും ഇന്റര്‍വ്യൂ നടക്കുന്നത്. തൊഴിലന്വേഷിച്ച് നടക്കുന്ന കാലമാണെങ്കില്‍ അതിനിടക്ക് മറ്റു പല അപേക്ഷകളും അയച്ചുകാണും. നിങ്ങള്‍ കരിയറിനെ സീരിയസായി എടുക്കുന്ന ആളാണെങ്കില്‍ അതിലോരോന്നിലും വേറെവേറെ സിവിയും കവറിങ് ലെറ്ററും എഴുതിയിട്ടുണ്ടാകും. അതുകൊണ്ടുതന്നെ ഇന്റര്‍വ്യൂവിന് വിളിച്ചാല്‍ ആദ്യം ചെയ്യേണ്ടത് അപേക്ഷിച്ച തൊഴില്‍ പരസ്യവും നമ്മളയച്ച അപേക്ഷയും (സിവിയും) ഒന്നുകൂടി വായിച്ചുനോക്കുകയാണ്. ഏതായിരുന്നു പൊസിഷന്‍, എത്ര നാളത്തേക്കുള്ള ജോലിയാണ്, എന്തൊക്കെ യോഗ്യതകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്, എന്തൊക്കെയാണ് സിവിയിൽ എഴുതിയിരിക്കുന്നത് എന്നെല്ലാം ഓര്‍മ്മയില്‍ വെക്കുക
ഇനി ഇന്റർവ്യൂവിന് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ. വിജയം ഉറപ്പ്