അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ് ഡെവലപ്‌മെന്റ് സെന്റർ (സിഡാക്) ൽ ഒഴിവുകൾ. മാനേജർ, പ്രോജക്ട് അസോസിയേറ്റ് ഉൾപ്പെടെ 646 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബി ടെക്/ ബി ഇ, എം ഇ/എം.ടെക്, എം സി എ, എം ഫിൽ/പി എച്ച് ഡി എന്നിവയാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യതകൾ

അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ് ഡെവലപ്‌മെന്റ് സെന്റർ (സിഡാക്) ൽ ഒഴിവുകൾ. മാനേജർ, പ്രോജക്ട് അസോസിയേറ്റ് ഉൾപ്പെടെ 646 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബി ടെക്/ ബി ഇ, എം ഇ/എം.ടെക്, എം സി എ, എം ഫിൽ/പി എച്ച് ഡി എന്നിവയാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യതകൾ. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
തിരുവനന്തപുരത്ത് മാത്രം 54 ഒഴിവുണ്ട്. ബെംഗളൂരു - 110, ചെന്നൈ - 105, ഹൈദരാബാദ് - 65, കൊൽക്കത്ത - 06, മുംബൈ - 12, നോയിഡ - 173, പൂനെ - 99, ഗുവാഹത്തി - 22 എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 30 ആണ്. ആർക്കൊക്കെ അപേക്ഷിക്കാം, വിശദമായ യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംങ്ങൾ https://www.cdac.in/ ഔദ്യോഗികെ വെബസൈറ്റിൽ പരിശോധിക്കാം.
ജൂനിയർ റസിഡന്റ് ഒഴിവ്
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ എമർജൻസി മെഡിസിൻ വിഭാഗത്തിൽ നോൺ അക്കാഡമിക് ജൂനിയർ റസിഡന്റ് തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തും. എം.ബി.ബി.എസ് ബിരുദവും റ്റി.സി.എം.സി. രജിസ്ട്രഷനുമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം ഒക്ടോബർ 28 രാവിലെ 11 മണിയ്ക്ക് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ അഭിമുഖം നടത്തും. അപേക്ഷകർ അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകന്റെ/ യുടെ മേൽവിലാസം, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം.
വാക്-ഇൻ-ഇന്റർവ്യു
വിതുര താലൂക്ക് ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ദന്തൽ ഡോക്ടർ, റേഡിയോ ഗ്രാഫർ തസ്തികകളിൽ ഒഴിവുള്ള ഓരോ ഒഴിവുകളിലേക്ക് വാക് ഇൻ ഇന്റർവ്യു നടത്തും. പ്രായപരിധി 40 വയസിൽ താഴെ. ബി.ഡി.എസും കേരള ദന്തൽ കൗൺസിൽ രജിസ്ട്രേഷനുമാണ് ദന്തൽ ഡോക്ടർ തസ്തികയുടെ യോഗ്യത. റേഡിയോ ഗ്രാഫർ അംഗീകൃത ഡിഗ്രി/ ഡിപ്ലോമയും കേരള പാരാമെഡിക്കൽ രജിസ്ട്രേഷനുമാണ് റേഡിയോ ഗ്രാഫർ തസ്തികയുടെ യോഗ്യത. യോഗ്യതയുള്ളവർ ഒക്ടോബർ 15ന് രാവിലെ 10 മുതൽ 11.30 വരെ അസൽ സർട്ടിഫിക്കറ്റുകളും ആധാർ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവയുമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തുന്ന വാക് ഇൻ ഇന്റർവ്യുവിൽ ഹാജരാകണം.
സൈക്യാട്രിസ്റ്റ്,ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സ്റ്റാഫ് നേഴ്സ് ഒഴിവ്
ആരോഗ്യവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മാനസികാരോഗ്യ പരിപാടിയില്‍ സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സ്റ്റാഫ് നേഴ്സ് എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനത്തിന് വാക്ക് -ഇന്‍-ഇന്റര്‍വ്യൂ നടത്തും. ഒക്ടോബര്‍ 14 ന് രാവിലെ 10 ന് ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസിലാണ് ഇന്റര്‍വ്യൂ. എംബിബിഎസ്, എംഡി/ഡിപിഎം/ഡിഎന്‍ബി ഇന്‍ സൈക്യാട്രി, ടിസിഎംസി രജിസ്‌ട്രേഷന്‍ എന്നിവയാണ് സൈക്യാട്രിസ്റ്റിന് വേണ്ട യോഗ്യത. ആര്‍സിഐ രജിസ്‌ട്രേഷനോടെ ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.ഫില്ലാണ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനുളള യോഗ്യത. സ്റ്റാഫ് നേഴ്സിന് കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷനോടെ എം.എസ്സി സൈക്യാട്രിക് നഴ്സിംഗ്/ സൈക്യാട്രിക് നഴ്സിംഗില്‍ ഡിപ്ലോമ എ/ബി.എസ്സി നഴ്സിംഗ്/ ജനറല്‍ നഴ്സിംഗ് (സൈക്യാട്രിക് നഴ്സിംഗ് മേഖലയില്‍ പരിചയം) എന്നീ യോഗ്യതകള്‍ ഉണ്ടായിരിക്കണം. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം പങ്കെടുക്കണം.ഫോണ്‍:04862-233030
https://www.facebook.com/Malayalivartha