Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സോഷ്യൽ മീഡിയയിൽ ട്രോളായി മുഖ്യമന്ത്രിയുടെ ഖത്തർ പ്രസം​ഗം...കേരളത്തിലെ റോഡുകൾ കണ്ട് ന്യൂയോർക്കിൽ നിന്ന് എത്തിയ കുട്ടി പോലും ഞെട്ടി..റോഡുകൾ അ​ദ്ഭുതത്തോടെയാണ് കുട്ടി വീക്ഷിച്ചത്...

31 OCTOBER 2025 02:07 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

മുഖ്യമന്ത്രി പിണറായി വിജയന്‍ ഖത്തറിലും എത്തിയിരിക്കുകയാണ് . വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി ഖത്തര്‍ സന്ദര്‍ശിക്കുന്നത്. പ്രവാസികള്‍ക്കായി നിരവധി പ്രഖ്യാപനങ്ങള്‍ മുഖ്യമന്ത്രി നടത്തുമെന്ന് പറഞ്ഞാണ് അദ്ദേഹം ഫ്ളൈറ് കേറിയത്. പലയിടങ്ങളിലും അദ്ദേഹം ഇതിന്റെ ഭാഗമായി പോയ്കൊണ്ട് ഇരിക്കുകയാണ് . സോഷ്യൽ മീഡിയയിൽ ട്രോളായി മുഖ്യമന്ത്രിയുടെ ഖത്തർ പ്രസം​ഗം. കേരളത്തിലെ റോഡുകൾ കണ്ട് ന്യൂയോർക്കിൽ നിന്ന് എത്തിയ കുട്ടി പോലും ഞെട്ടിയെന്നായിരുന്നു പിണറായി വിജയൻ പറഞ്ഞത്.

 

കേരളത്തിലെ റോഡുകൾ അ​ദ്ഭുതത്തോടെയാണ് കുട്ടി വീക്ഷിച്ചത്. ന്യൂയോർക്കിൽപ്പോലും ഇത്തരം റോഡുകളില്ലെന്ന് കുട്ടി അച്ഛനോടും അമ്മയോടും പറഞ്ഞു. ഇത് പറയാൻ വേണ്ടി മാത്രം കുട്ടിയും അച്ഛനും അമ്മയും എന്റെ അടുത്ത് വന്നു എന്നിങ്ങനെ പോകുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയെ കുറിച്ച് സദസിൽ നിന്നും ചോദ്യങ്ങൾ ഉയ‍ർന്നിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി ന്യൂ‍യോ‍ർക്ക് കഥ. കേരളത്തിലെ റോഡിലെ കുഴികൾ കണ്ട് ചന്ദ്രനിൽ എത്തിയെന്ന് കുട്ടി തെറ്റിദ്ധരിച്ചു കാണാം എന്നാണ് സോഷ്യൽ മീഡിയയുടെ പ്രധാന അഭിപ്രായം.

റോഡിനെ കുറിച്ച് ചോദിക്കുമ്പോൾ മുഖ്യമന്ത്രി സ്ഥിരം പറയുന്ന കഥയാണിത്. കഴിഞ്ഞ വർഷം തൃശൂരിൽ നടന്ന പരിപാടിയിലും ന്യൂയോർക്കിൽ നിന്നുമെത്തിയ മലയാളി കുടുംബത്തിന്റെ കഥ മുഖ്യമന്ത്രി പറഞ്ഞിരുന്നു.അന്ന് അദ്ദേഹം പറഞ്ഞത് ന്യൂയോർക്കിൽ കഴിയുന്ന മലയാളികൾ അടുത്തയിടെ കേരളം വന്നു കണ്ടപ്പോൾ അദ്ഭുതപ്പെട്ടു പോയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. യുഎസിൽ മെഡിസിനിൽ എംഡിക്കു പഠിക്കുന്ന മകനോടൊപ്പമാണ് ന്യൂയോർക്കിലുള്ള മലയാളി തന്നെ കാണാൻ എത്തിയത്.

 

മെഡിസിനു പഠിക്കുന്ന ചെറുപ്പക്കാരന്റെ അമ്മയുടെ വീടു തൃശൂരാണ്. അമ്മയുടെ സഹോദരിയുടെ വീടു പാലക്കാടും. എല്ലാവരും ചേർന്നു തൃശൂരിൽനിന്നു പാലക്കാട്ടേക്കു യാത്ര ചെയ്തപ്പോൾ ഭയങ്കര ആശ്ചര്യം ! ന്യൂയോർക്കിലെക്കാളും നല്ല റോഡാണല്ലോ ഇതെന്ന് അവർ പരസ്പരം പറഞ്ഞു. ടണലിനുള്ളിൽ കൂടി പോയപ്പോൾ നമ്മുടെ നാട് ഇപ്രകാരമൊക്കെ മാറിയല്ലോ എന്നായിരുന്നു ചിന്ത. മുൻപ് അവർ ഇതുവഴി പോയപ്പോൾ ഇതായിരുന്നില്ല സ്ഥിതി.നാടിനുണ്ടായ മാറ്റം ആളുകൾ അംഗീകരിക്കുകയും ഉൾക്കൊള്ളുകയുമാണ്.

റോഡിന്റെ കാര്യത്തിന്റെ മാത്രമല്ല മറ്റു പല കാര്യങ്ങളിലും കേരളത്തിനു മാറ്റമുണ്ടായെന്ന് അവർ വെളിപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മാറ്റത്തിന്റെ ഭാഗമായി ഇവിടെ നിന്നാൽ മാത്രം പോരാ, കൂടുതൽ ഉയരങ്ങളിലേക്കു പോകണം. അതാണു ലക്ഷ്യം വയ്ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂയോർക്കിലുള്ള മലയാളിയുടെ പേര് വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. ഇതും അന്ന് ട്രോളുകൾക്ക് വഴി വച്ചിരുന്നു . ഇത്തവണ ലോക കേരള സഭയുടെയും മലയാളം മിഷൻ സംസ്കൃതി ഖത്തർ ചാപ്റ്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ

 

സംഘടിപ്പിക്കുന്ന മലയാളോത്സവത്തിലായിരുന്നു ന്യൂയോർക്ക് കഥ. ഖത്തറിൽ ‘മലയാളോത്സവം 2025’ ന്റെ ഉദ്ഘാടനത്തിനെത്തിയപ്പോൾ ആണ് പിണറായി വിജയൻറെ അവകാശ വാദം. കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ചുയർന്ന ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.ലോക കേരള സഭയുടെയും മലയാളം മിഷൻ സംസ്കൃതി ഖത്തർ ചാപ്റ്ററിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ‘മലയാളോത്സവം 2025’ സംഘടിപ്പിക്കുന്നത്.ഖത്തർ ചേംബർ ഓഫ് കൊമേഴ്സ് ആസ്ഥാനം സന്ദർശിച്ച്‌ കേരള മുഖ്യമന്ത്രി പിണറായി വിജയൻ.

 

ഖത്തർ ചേംബർ ഫസ്റ്റ് വൈസ് ചെയർമാൻ മുഹമ്മദ് ബിൻ അഹമ്മദ് ബിൻ ത്വാർ അൽ കുവാരി മുഖ്യമന്ത്രിയെ സ്വീകരിച്ചു. ഖത്തർ ചേംബറുമായി മുഖ്യമന്ത്രി ചർച്ചകൾ നടത്തി. ഖത്തർ ചേംബർ ഡയറക്ടർ ബോർഡ് അംഗങ്ങളായ അബ്ദുൾ റഹ്മാൻ അൽ അൻസാരി, ഷഹീൻ മുഹമ്മദ് അൽ മുഹന്നദി, ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ, കേരള സാംസ്കാരിക മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്, നോർക്ക വൈസ് ചെയർമാൻ എം.എ. യൂസഫലി, ലുലു ഗ്രൂപ്പ് ഡയറക്ടർ മുഹമ്മദ് അൽത്താഫ്, സി.വി.റപ്പായി എന്നിവരും ചർച്ചയിൽ സംബന്ധിച്ചു.ഇന്നലെ രാവിലെയാണ് കേരള മുഖ്യമന്ത്രി ദോഹയിലെത്തിയത്.

 

ലോക കേരള സഭയുടെയും മലയാളം മിഷൻ സംസ്‌കൃതി ഖത്തർ ചാപ്റ്ററിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച'മലയാളോത്സവം 2025'ൽ മുഖ്യമന്ത്രി പങ്കെടുത്തു.ഖത്തർ അന്താരാഷ്ട്ര സഹകരണ സഹമന്ത്രിക്ക് 'ഷീൽഡ് ഓഫ് ഹ്യുമാനിറ്റി' മാനുഷികതാ പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയൻ നൽകി. മാനുഷിക മേഖലയിലെ പ്രവർത്തനങ്ങൾക്കുള്ള ആദരമായാണ് ബഹുമതി. ഖത്തറിലെ കേരളീയ സമൂഹത്തിന് നൽകുന്ന പിന്തുണയ്ക്കും മാനുഷിക പ്രവർത്തനങ്ങൾക്കും നന്ദി അറിയിച്ചു.ഖത്തറിന്റെ അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രി ഡോ. മറിയം ബിൻത് നാസർ അൽ മിസ്നദിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച്ചയിൽ ബഹുമതി സമ്മാനിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (21 minutes ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (25 minutes ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (26 minutes ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (32 minutes ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (44 minutes ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (49 minutes ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (52 minutes ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (58 minutes ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (1 hour ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (1 hour ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (1 hour ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (1 hour ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (1 hour ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (2 hours ago)

INDIA കരുതലോടെ ഇന്ത്യ  (2 hours ago)

Malayali Vartha Recommends