ഏഴാംക്ലാസുകാർക്കും ജോലി; സെക്യൂരിറ്റി സ്റ്റാഫ് നൈറ്റ് വാച്ച്മാൻ...നിരവധി ഒഴിവുകള്‍ ;വിശദവിവരങ്ങൾ ഇങ്ങനെ

സംസ്ഥാന സർക്കാറിന് കീഴിലെ വിവിധ തസ്തികളില്‍ താല്‍ക്കാലിക ജോലി ഒഴിവുകള്‍. ക്ലീൻ കേരള കമ്പനി, നെടുമങ്ങാട്, സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂള്‍, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ്, സമഗ്ര ശിക്ഷാകേരളം, ഉദയം പദ്ധതി, ഫോറസ്റ്റ് ഡെവലപ്‌മെന്റ് ഏജന്‍സി തുടങ്ങിയ സ്ഥാപനങ്ങളിലാണ് ഒഴിവുകളുള്ളത്. ഓരോ ഒഴിവകളെക്കുറിച്ച് വിശദമായി പറയാം
സെക്യൂരിറ്റി സ്റ്റാഫ്
ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ കാസർഗോഡ് ജില്ലയിലെ അനന്തപുരത്ത് പ്രവർത്തിക്കുന്ന ജില്ലാതല പാഴ്വസ്തുശേഖരണ, സംഭരണ, സംസ്കാരണ കേന്ദ്രത്തിലേക്ക് സെക്യൂരിറ്റി സ്റ്റാഫിനെ ദിവസവേതനടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത എസ്.എസ്.എൽ.സി. പ്രായപരിധി 50 വയസ്സിന് താഴെ. കാസർഗോഡ് ജില്ലയിലുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ രേഖകൾ സഹിതം തിരുവനന്തപുരം വഴുതക്കാട് ചിന്മയ സ്കൂളിന് എതിർവശത്തെ ക്ലീൻ കേരള കമ്പനി ലിമിറ്റഡ് രണ്ടാം നില, സ്റ്റേറ്റ് മുൻസിപ്പൽ ഹൗസ്, വഴുതക്കാട് എന്ന വിലാസത്തിൽ നവംബർ 5 രാവിലെ 11ന് അഭിമുഖത്തിനായി ഹാജരാകണം. ഫോൺ: 9447792058.
നൈറ്റ് വാച്ച്മാൻ അഭിമുഖം 5ന്
നെടുമങ്ങാട്, സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നൈറ്റ് വാച്ച്മാൻ തസ്തികയിൽ ഒരു താൽക്കാലിക ഒഴിവുണ്ട്. എഴാം ക്ലാസ്സ് യോഗ്യതയുള്ള അപേക്ഷകർക്ക് നവംബർ 5 രാവിലെ 10:30ന് സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. യോഗ്യതാ സർട്ടിഫിക്കറ്റുകൾ, എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസ്സൽ പകർപ്പ് അഭിമുഖത്തിന് ഹാജരാക്കണം. ഫോൺ: 0472 2812686.
നിഷിൽ ഒഴിവ്
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) ക്ലിനിക്കൽ സൈക്കോളോജിസ്റ്റ്/ ലക്ചറർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബർ 30 വൈകിട്ട് 5 നകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.nish.ac.in/others/career.
അക്കൗണ്ടന്റ് നിയമനം
സമഗ്ര ശിക്ഷാകേരളം പത്തനംതിട്ട ജില്ലയില്‍ അക്കൗണ്ടന്റിന്റെ താല്‍കാലിക നിയമനത്തിന് നവംബര്‍ ഒന്നിന് അഭിമുഖം നടത്തും. തിരുവല്ല എസ് എസ് കെ യുടെ ജില്ലാ ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10.30 ന് മുമ്പ് ഹാജരാകണമെന്ന് ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. പ്രായപരിധി 2025 നവംബര്‍ ഒന്നിന് 40 വയസ്. യോഗ്യത : ബി കോം, ഡബിള്‍ എന്‍ട്രി സിസ്റ്റത്തിലും അക്കൗണ്ടിംഗ് പാക്കേജിലും (ടാലി) പരിചയം. ഫോണ്‍ : 0469 1600167.
ഉദയം പദ്ധതിയില്‍ ഒഴിവുകള്‍
ഉദയം പദ്ധതിയില്‍ കെയര്‍ടേക്കര്‍, മാനേജര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് യോഗ്യതയുള്ള, 2025 നവംബര്‍ ഒന്നിന് 55 വയസ്സ് കവിയാത്തവര്‍ക്ക് കെയര്‍ടേക്കര്‍ തസ്തികയിലേക്കും ബിരുദം, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം/സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം, കുറഞ്ഞത് ആറുമാസ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മാനേജര്‍ തസ്തികയിലേക്കും അപേക്ഷിക്കാം.
ഹിന്ദി, ഇംഗ്ലീഷ്, ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ അറിവ് അഭികാമ്യം. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ബയോഡേറ്റയും വിദ്യാഭ്യാസ-പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുമായി നവംബര്‍ നാലിന് ഉച്ചക്ക് രണ്ടിന് ചേവായൂര്‍ ഉദയം ഹോമില്‍ (ഗവ. ത്വക് രോഗാശുപത്രി ക്യാമ്പസ്) എത്തണം. ഫോണ്‍: 9207391138. കൂടുതല്‍ വിവരങ്ങള്‍ https://www.udayam.kerala.gov.in/ ല്‍ ലഭിക്കും.
കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ് നിയമനം
കോഴിക്കോട് ഫോറസ്റ്റ് ഡിവിഷന് കീഴിലെ ഫോറസ്റ്റ് ഡെവലപ്‌മെന്റ് ഏജന്‍സിയില്‍ ദിവസവേതനത്തില്‍ കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ് കം ഇക്കോ ടൂറിസം മാനേജര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: അംഗീകൃത സര്‍വകലാശാലകളില്‍നിന്ന് ബയോളജിക്കല്‍ സയന്‍സ് വിഷയങ്ങളില്‍ 55 ശതമാനത്തില്‍ കുറയാത്ത പി.ജി. ആശയ വിനിമയത്തിലും ഡോക്യുമെന്‍േറഷനിലും റിസര്‍ച്ചിലും മികവും വന്യജീവി സംരക്ഷണ മേഖലയില്‍ രണ്ട് വര്‍ഷത്തെ പരിചയവും ഉണ്ടാവണം.
ജി.ഐ.എസ്, ക്യാമറ ട്രാപ്പിങ്, ബയോഡൈവേഴ്‌സിറ്റി റിസര്‍ച്ച്, സയിന്റിഫിക് ഡാറ്റ അനാലിസിസ് എന്നിവയില്‍ കഴിവും ഉള്‍പ്രദേശങ്ങളില്‍ ജോലി ചെയ്യാനും താമസിക്കാനും യാത്ര ചെയ്യാനുമുള്ള സന്നദ്ധതയും ഉണ്ടാവണം. കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണന. നവംബര്‍ 12ന് വൈകിട്ട് അഞ്ചിനകം കോഴിക്കോട് സിവില്‍ സ്‌റ്റേഷനിലെ ബി ബ്ലോക്കില്‍ ആറാം നിലയിലുള്ള ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസില്‍ നിശ്ചിത ഫോമില്‍ അപേക്ഷ സമര്‍പ്പിക്കണം. പ്രായപരിധി: 2025 ജനുവരി ഒന്നിന് 19-40. ഫോണ്‍: 0495 2374450. ഇ-മെയില്‍: dfo.kozh.for@kerala.gov.in, dfokkd@gmail.com.
https://www.facebook.com/Malayalivartha
























