ഗവ.മെഡിക്കൽ കോളേജിൽ 178 സ്റ്റാഫ് നഴ്സ് ഒഴിവുകൾ

ചണ്ഡീഗഢ് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ സ്റ്റാഫ് നഴ്സ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
പ്രതിമാസം 10300 രൂപമുതൽ 34800 രൂപ വരെ ലഭിക്കുന്നതാണ്. ഗ്രേഡ് പേ 4600 രൂപയായിരിക്കും.
യോഗ്യത:ജനറൽ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി ഡിപ്ലോമ അല്ലെങ്കിൽ ബി.എസ്‌സി നഴ്സിംഗ്,സ്റ്റേറ്റ് നഴ്സിങ് കൗൺസിൽ രജിസ്‌ട്രേഷൻ.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ നിന്ന് താഴെപറയുന്ന ഏതെങ്കിലും ഒരു കംപ്യുട്ടർ കോഴ്സ് പൂർത്തിയാക്കിയിരിക്കണം.
അവയർനെസ് ഇൻ കംപ്യുട്ടേഴ്സ് കൺസപ്റ്റ് (ACC)- 20 മണിക്കൂർ , കോഴ്സ് ഓൺ കംപ്യുട്ടർ കൺസപ്റ്റ് (CCC)- 80 മണിക്കൂർ , C ++ -126 മണിക്കൂർ, എക്സ്പെർട്ട് കംപ്യുട്ടർ കോഴ്സ് (ECC)- 200 മണിക്കൂർ
പ്രായം 2018 ജനുവരി 1 ന് 18 വയസ്സിനും 37 വയസ്സിനും മധ്യേ ആയിരിക്കണ൦. മൂന്നുവർഷം പ്രൊബേഷൻ പീരിയഡ് ഉണ്ടായിരിക്കുന്നതാണ്.
അപേക്ഷാഫീസ് 500 രൂപയാണ്.എസ്.സി. എസ്.ടി. വിഭാഗക്കാർക്ക് 250 ആയിരിക്കും.ഉദ്യോഗാർത്ഥികൾ www.gmch.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 25 നു മുൻപ് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്
www.gmch.gov.in
https://www.facebook.com/Malayalivartha