ന്യുക്ലിയർ പവർ കോർപ്പറേഷനിൽ 59 അവസരം

കേന്ദ്ര ഗവണ്മെന്റിനു കീഴിൽ ഗുജറാത്തിലെ കക്രാപ്പർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ന്യുക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
ആകെ 59 ഒഴിവുകളാണുള്ളത്.
ഡ്രൈവർ കം പമ്പ് ഓപ്പറേറ്റർ കം ഫയർമാൻ , നഴ്സ് , ടെക്‌നീഷ്യൻ , സ്റ്റൈപ്പൻഡറി ട്രെയിനീ-ഡെന്റൽ ടെക്‌നീഷ്യൻ, സ്റ്റെനോ, അസിസ്റ്റൻഡ് തസ്തികകളിലായാണ് ഒഴിവുകൾ ഉള്ളത്.ഓരോ തസ്തികയ്ക്കും നിർദിഷ്ട പ്രായ പരിധി ഉണ്ടായിരിക്കുന്നതാണ്.
ഒഴിവുകൾ,ശമ്പളം, പ്രായം എന്നിവ വെബ്‌സൈറ്റിലെ വിശദമായ വിജ്ഞാപനത്തിൽ നിന്നും ലഭ്യമാകുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക.
സെപ്റ്റംബർ 25 മുതൽ ഓൺലൈൻ അപേക്ഷ സ്വീകരിച്ചു തുടങ്ങുന്നതായിരിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 20 നു മുൻപ് അപേക്ഷ സമർപ്പിക്കുക.
കൂടുതൽ വിവരങ്ങൾക്ക്
https://npcilcareers.co.in/MainSite/default.aspx
https://www.facebook.com/Malayalivartha