കൊച്ചി ഇൻഫോപാർക്കിൽ അവസരം

കൊച്ചി ഇൻഫോപാർക്കിൽ വിവിധ വിഭാഗങ്ങളിലായി ഡാറ്റാബേസ് ഡവലപ്പർ സീനിയർ സോഫ്ട്‍വെയർ എൻജിനീയർ തസ്തികയിലേക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
1.ടെക്സ്പൈൻ സിസ്റ്റംസിൽ ഡാറ്റാബേസ് ഡവലപ്പർ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു.
മൂന്നുമുതൽ ആറുവർഷം വരെ പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം ഉണ്ടായിരിക്കുക.
കൂടാതെ സ്റ്റേബിൾ ആയ ഡേറ്റാബേസ് ഡിസൈൻ ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം.എസ്.ക്യു.എൽ ട്യൂണിങ് ,ഒപ്ടിമൈസേഷൻ എന്നിവയിൽ നല്ല ധാരണ ഉണ്ടായിരിക്കണം.ഇവ കൂടാതെ ഒറാക്കിൾ ഡാറ്റാബേസ് ആർക്കിടെക്ച്ചർ അറിഞ്ഞിരിക്കണം .നല്ല ആശയ വിനിമയ ശേഷി അനിവാര്യമാണ്.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 28 നു മുൻപ് അപേക്ഷ സമർപ്പിക്കുക.
ഇ മെയിൽ : careers@practicesuite.com
വിലാസം:ടെക്സ്പൈൻ സിസ്റ്റംസ് , മൂന്നാം നില, എ വിങ് , തപസ്യ, ഇൻഫോപാർക്ക്,കാക്കനാട്,കൊച്ചി
2.സ്പാവോസ് ടെക്‌നോളജീസിൽ സീനിയർ സോഫ്ട്‍വെയർ എൻജിനീയർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
പി.എച്ച്.പി. നന്നായി അറിഞ്ഞിരിക്കണം.സോഫ്ട്‍വെയർ ഡെവലപ്മെന്റിൽ രണ്ടു മുതൽ മൂന്നുവർഷം വരെ പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം ഉണ്ടായിരിക്കുക.സ്ക്രിപ്റ്റിംഗിലും പ്രോജക്ട് മാനേജ്മെന്റിലും നല്ല പരിചയം ഉണ്ടായിരിക്കണം.കൂടാതെ നല്ല ആശയവിനിമയ ശേഷി ഉണ്ടായിരിക്കണം.വേഡ് പ്രോസസിങ്ങിലുള്ള കഴിവ് അനിവാര്യമാണ്.
ജോബ് കോഡ് - SP-HR-118
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 30 നു മുൻപ് അപേക്ഷ സമർപ്പിക്കുക.
ഇ മെയിൽ: careers@spawoz.com
വിലാസം:സ്പാവോസ് ടെക്‌നോളജീസ്,ഗ്രൗണ്ട് ഫ്‌ളോർ,വിസ്മയ ബിൽഡിങ്, ഇൻഫോപാർക്ക്, കാക്കനാട്, കൊച്ചി
https://www.facebook.com/Malayalivartha