അർദ്ധസൈനിക സേനാവിഭാഗമായ ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്‌സിലേക്ക് ഹെഡ് കോൺസ്റ്റബിൾ (എജുക്കേഷൻ ആൻഡ് സ്‌ട്രെസ് കൗൺസിലർ )തസ്തികയിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു.ആകെ 73 ഒഴിവുകളാണുള്ളത്. അതിൽ ജനറൽ വിഭാഗത്തിന് 37 ഉം ഒബിസി ക്ക് 20 ഉം എസ്.സി. 11 ഉം എസ്.ടി. 5 എന്നിങ്ങനെയാണ് സംവരണാടിസ്ഥാനത്തിലുള്ള ഒഴിവുകൾ.സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ്.ശാരീരിക ക്ഷമതാപരിശോധന,എഴുത്തുപരീക്ഷാ, അഭിമുഖം ,വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടായിരിക്കുക.യോഗ്യത:സൈക്കോളജിയിൽ ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത.അല്ലെങ്കിൽ ബിരുദവും ബി.എഡ് /ബി.ഡി. യോഗ്യതയും ഉണ്ടായിരിക്കണം.പ്രായം 20 നും 25 നും മധ്യേ ആയിരിക്കണം.പ്രതിമാസം 25500 രൂപ മുതൽ 81000 രൂപവരെ ലഭിക്കുന്നതാണ്.എസ്.സി. എസ്.ടി ഉദ്യോഗാർത്ഥികൾക്ക് അഞ്ചും ഒ ബി സി ക്കാർക്ക് മൂന്നും വർഷത്തെ വയസ്സിളവ് ലഭിക്കുന്നതാണ്.വിമുക്തഭടർക്ക് ചട്ടപ്രകാരവും ഇളവ് ലഭിക്കും.അപേക്ഷകർക്ക് കണ്ണടകൾ കൂടാതെ നല്ല കാഴ്ചശക്തി ഉണ്ടായിരിക്കണം.വർണാന്ധത,പരന്ന പാഠങ്ങൾ, കൂട്ടിമുട്ടുന്ന കാൽമുട്ടുകൾ, കോങ്കണ്ണ്, വെരിക്കോസ് വെയിൻ എന്നിവയുള്ളവർക്ക് അപേക്ഷിക്കാൻആകില്ല.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 24 നു ശേഷം http://recruitment.itbpolice.nic.in എന്ന വെബ്‌സൈറ്റിൽ ഒഴിവുകൾ സംബന്ധിച്ച വിശദമായ വിജ്ഞാപനം പ്രസിദ്ധീകരിക്കും.അപേക്ഷകർക്ക് ആവശ്യമായ ശാരീരിക യോഗ്യതകളെ കുറിച്ചുള്ള വിശദാംശങ്ങൾ ,അപേക്ഷാ ഫീസ് അടയ്ക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ എന്നിവയും വിജ്ഞാപനത്തിലുണ്ടായിരിക്കുന്നതാണ്.വിജ്ഞാപനം ശ്രദ്ധയോടെ വായിച്ചു മനസ്സിലാക്കിയ ശേഷം ഇതേ വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.ജനറൽ, ഒ.ബി.സി. വിഭാഗക്കാരായ പുരുഷന്മാർ 100 രൂപ അപേക്ഷാ ഫീസ് ഓൺലൈനായി അടയ്‌ക്കേണ്ടതാണ്.സ്ത്രീകൾ എസ്.സി.,എസ്.ടി. വിഭാഗക്കാർ വിമുക്തഭടർ എന്നിവർക്ക് ഫീസ് ഉണ്ടായിരിക്കുന്നതല്ല.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 23 നു മുൻപ് അപേക്ഷിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് http://recruitment.itbpolice.nic.in