ചെന്നൈ പെട്രോളിയം കോർപ്പറേഷനിൽ നിയമനം

പൊതുമേഖലാസ്ഥാപനമായ ചെന്നൈ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ വിവിധ തസ്തികയിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
ആകെ 42 ഒഴിവുകളാണുള്ളത്.
പരസ്യനമ്പർ: 1 of 2018-CPCL/HRD:03:056
പ്രതിമാസശമ്പളം 60000 രൂപ മുതൽ 180000 രൂപ വരെ ലഭിക്കുന്നതാണ്.
1.എൻജിനീയർ ഇൻ കെമിക്കൽ,മെക്കാനിക്കൽ,ഇലക്ട്രിക്കൽ,സിവിൽ,മെറ്റലർജി
യോഗ്യത:ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കോടെ എൻജിനീയർ / ടെക്‌നോളജി ബിരുദം എസ്.സി. എസ്.ടി. വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക് മതിയാകും.
2.ഐ.ടി.എസ്. ഓഫീസർ :
ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്
യോഗ്യത: കംപ്യുട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്‌നോളജി ,ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യുണിക്കേഷൻസ് ഇവയിൽ ഏതെങ്കിലും ഒന്നിൽ 60 ശതമാനം മാർക്കോടെ എൻജിനീയറിങ് ബിരുദം ഉണ്ടായിരിക്കണം.
3.ഹ്യുമൻ റിസോഴ്‌സ് ഓഫീസർ:
ഈ തസ്തികയിലേക്ക് 2 ഒഴിവുകളാണുള്ളത്.
യോഗ്യത:ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഹ്യുമൻ റിസോഴ്‌സ് മാനേജ്‌മന്റ് അല്ലെങ്കിൽ പേഴ്സണൽ മാനേജ്‌മന്റ് അല്ലെങ്കിൽ ഇൻഡസ്ട്രിയൽ റിലേഷൻസ് അല്ലെങ്കിൽ ലേബർ വെൽഫെയറിൽ പി.ജി. ഡിപ്ലോമ/ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ എം.ബി.എ. ഇൻ പേഴ്സണൽ മാനേജ്‌മന്റ് & ലേബർ വെൽഫെയർ /ഹ്യുമൻ റിസോഴ്‌സ് തത്തുല്യം.55 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.
4.സേഫ്റ്റി ഓഫീസർ:
ഈ തസ്തികയിലേക്ക് 1 ഒഴിവാണുള്ളത്.
യോഗ്യത: 60 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ എൻജിനീയറിങ് / ടെക്‌നോളജി ബിരുദം , ഇൻഡസ്ട്രിയൽ സേഫ്ടിയിൽ ഡിപ്ലോമ അല്ലെങ്കിൽ ഡിഗ്രി.കൂടാതെ തമിഴ് ഭാഷ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം.
പ്രായം 2018 സെപ്റ്റംബർ 1 ന് 26 വയസ്സിൽ കവിയാൻ പാടുള്ളതല്ല.എസ്.സി. എസ്.ടി വിഭാഗക്കാർക്ക് 5 വർഷവും ഒ.ബി.സി ക്കാർക്ക് ചുരുങ്ങിയത് 3 വർഷവും അംഗപരിമിതർക്ക് ചുരുങ്ങിയത് 10 വർഷവും ഉയർന്ന പ്രായത്തിൽ ഇളവ് അനുവദിക്കുന്നതാണ്.
അപേക്ഷാഫീസ് 500 രൂപയാണ് എസ്.സി.,എസ്.ടി. അംഗപരിമിതർ,വിമുക്തഭടർ എന്നിവർക്ക് ഫീസ് ബാധകമല്ല. അപേക്ഷാ ഫീസ് ഓൺലൈനായി അടയ്‌ക്കേണ്ടതാണ്.
www.cpcl.co.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.കൂടാതെ അപേക്ഷയിൽ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യണം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 8 നു മുൻപ് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്
കൂടുതൽ വിവരങ്ങൾക്ക്
www.cpcl.co.in
https://www.facebook.com/Malayalivartha