കേരള സർവകലാശാലയിൽ ഡ്രൈവർ കണ്ടക്ടർ ഒഴിവുകൾ

കേരള സർവകലാശാലയുടെ ഗതാഗത വിഭാഗത്തിൽ ഡ്രൈവർ കണ്ടക്ടർ തസ്തികയിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം.
1.കാഷ്വൽ ഹെവി ഡ്യുട്ടി വെഹിക്കിൾ ഡ്രൈവർ:
യോഗ്യത: എസ്.എസ്.എൽ.സി./ തത്തുല്യം.ബാഡ്‌ജോടെയുള്ള ഹെവി പാസഞ്ചർ ഡ്രൈവിങ് ലൈസൻസ് നേടിയിട്ട് 10 വർഷം തികഞ്ഞിരിക്കണം. അപകടത്തിന് ഇടയാക്കുന്നതും അശ്രദ്ധവുമായ ഡ്രൈവിങ്ങിന് ശിക്ഷിക്കപ്പെട്ടവർക്ക് അപേക്ഷിക്കാൻ പാടില്ല.ദിവസ വേതനം 685 രൂപ ആയിരിക്കും.
പ്രായം 1978 ജനുവരി 1 നു ശേഷവും 1989 ജനുവരി 1 നു മുൻപും ജനിച്ചവർ ആകണം.
ശാരീരിക യോഗ്യത: ഉയരം 165 സീ.മീ നെഞ്ചളവ് 83 സെ.മീ 5 സെ.മീ വികസിപ്പിക്കാനാകണം.പൂർണ കേൾവി ശക്തി ഉണ്ടായിരിക്കണം.കാഴ്ച ദീർഘദൃഷ്ടി 6/ 6 സ്നെല്ലൻ ,ഹ്രസ്വദൃഷ്‌ടി 0.5 സ്നെല്ലൻ.വർണാന്ധത പാടില്ല.
2.കാഷ്വൽ കണ്ടക്ടർ:
യോഗ്യത:എസ്.എസ്.എൽ.സി./ തത്തുല്യം.സാധുതയുള്ള കണ്ടക്ടർ ലൈസൻസ്.
ശാരീരികയോഗ്യത: ഉയരം 158 സെ.മീ നെഞ്ചളവ് 76 സെ.മീ 5 സെ.മീ വികസിപ്പിക്കാൻ കഴിയണം.അംഗപരിമിതർ അപേക്ഷിക്കാൻ പാടുള്ളതല്ല.
പ്രായം 1979 ജനുവരി 1 നും 1997 ജനുവരി 1 നും ഇടയിലുള്ളവരാകണം.ദിവസവേതനം 630 രൂപ ആയിരിക്കും
യൂണിവേഴ്സിറ്റി രജിസ്ട്രാറെ സംഭോഷണ ചെയ്തുകൊണ്ടുള്ള അപേക്ഷ വെള്ള കടലാസിൽ തയ്യാറാക്കേണ്ടതാണ്.അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും, സത്യവാങ്മൂലം,തിരിച്ചറിയൽ രേഖയുടെ പകർപ്പ് എന്നിവയും ഇനി പറയുന്ന വിലാസത്തിൽ അയച്ചു തരേണ്ടതാണ്.
വിലാസം:യൂണിവേഴ്സിറ്റി എൻജിനീയർ, യൂണിവേഴ്സിറ്റി ഓഫ് കേരള, കാര്യവട്ടം, തിരുവനന്തപുരം 695 581
അപേക്ഷ അയക്കുന്ന കവറിനു പുറത്ത് അപേക്ഷിക്കുന്ന അതസ്തികയുടെ പേര് എഴുതിയിട്ടുണ്ടായിരിക്കണം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 1 നു മുൻപ് അപേക്ഷ സമർപ്പിക്കുക.
കൂടുതൽ വിവരങ്ങൾക്ക്
www.keralauniversity.ac.in
https://www.facebook.com/Malayalivartha