EFMS കൺസൽട്ടൻറ് ഒഴിവിലേക്ക് അപേക്ഷിക്കാം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷനില്‍ ഇലക്ട്രോണിക് ഫണ്ട് മാനേജ്‌മെന്റ് സിസ്റ്റം കണ്‍സള്‍ട്ടന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
ബി.ടെക്/ബി.ഇ (കംപ്യുട്ടർ സയന്‍സിലോ, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലോ അംഗീകൃത സര്‍വകലാശാലയുടെ ബി.ടെക്/ബി.ഇ ബിരുദം) ആണ് വിദ്യാഭ്യാസ യോഗ്യത. ഡാറ്റാ ബേസ് മാനേജ്‌മെന്റ്/ കംപ്യുട്ടർ അക്കൗണ്ടിംഗ് എന്നിവയില്‍ ഏതിലെങ്കിലും 3 വര്‍ഷത്തെ പ്രവൃത്തി പരിചയവും ഇംഗ്ലീഷ് ഭാഷയിലുളള പരിജ്ഞാനവും നല്ല വിവര വിനിമയ ശേഷിയും ഉണ്ടായിരിക്കണം.
ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം ഉണ്ടായിരിക്കുക.ജോലിയിലെ സാമര്‍ത്ഥ്യം അടിസ്ഥാനപ്പെടുത്തി നിയമനാധികാരിക്ക് വര്‍ഷംതോറും കരാര്‍ പുതുക്കി നല്‍കാവുന്നതാണ്.
50000 രൂപ വേതനം ലഭിക്കും. നിയമനം താല്‍ക്കാലികവും സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് വിധേയവുമായിരിക്കും.
അപേക്ഷ ബയോഡാറ്റ സഹിതം ഒക്‌ടോബര്‍ 15 വൈകുന്നേരം അഞ്ചിന് മുൻപ് സമർപ്പിക്കേണ്ടതാണ്.
വിലാസം- മിഷന്‍ ഡയറക്ടര്‍, മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷന്‍, 5-ാം നില, സ്വരാജ് ഭവന്‍, നന്തന്‍കോട്, കവടിയാര്‍.പി.ഒ., തിരുവനന്തപുരം, പിന്‍-695003
https://www.facebook.com/Malayalivartha