91 തസ്തികകളിലേക്ക് പി.എസ്.സി. വിജ്ഞാപനം നടത്തുന്നു

വിവിധ വകുപ്പുകളിലായി 91 തസ്തികകളിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
kerala psc.gov.in എന്ന വെബ്സൈറ്റിൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയാണ് ഉദ്യോഗാർത്ഥികൾ അപേക്ഷിക്കേണ്ടത്. അസാധാരണ ഗസറ്റ് തീയതി സെപ്റ്റംബർ 24. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഒക്ടോബർ 24 രാത്രി 12 വരെ.
തൊഴിൽ വകുപ്പിൽ അസിസ്റ്റന്റ് ലേബർ ഒാഫിസർ ഗ്രേഡ് രണ്ട്, ജയിൽ വകുപ്പിൽ വെൽഫെയർ ഒാഫിസർ ഗ്രേഡ് രണ്ട്, മെഡിക്കൽ വിദ്യാഭ്യാസ സർവീസിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ പീഡിയാട്രിക്സ്, വ്യവസായവും വാണിജ്യവും വകുപ്പിൽ ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഒാഫിസർ, ഇൻഷുറൻസ് മെഡിക്കൽ സർവീസിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട്, വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്എ ഉറുദു, എച്ച്എസ്എ ഇംഗ്ലിഷ് (തസ്തികമാറ്റം വഴി), കമ്പനി/കോർപറേഷൻ/ബോർഡ് എന്നിവയിൽ ഡ്രൈവർ കം ഒാഫിസ് അറ്റൻഡന്റ്, ആരോഗ്യ വകുപ്പിൽ ഇസിജി ടെക്നീഷ്യൻ ഗ്രേഡ് രണ്ട്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ ഗ്രേഡ് രണ്ട്, മണ്ണ് പര്യവേഷണ/മണ്ണ് സംരക്ഷണ വകുപ്പിൽ ട്രേസർ തുടങ്ങി 91 തസ്തികയിൽ പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുന്നു.
10 തസ്തികയിൽ ജനറൽ റിക്രൂട്ട്മെന്റും . വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്എ ഇംഗ്ലിഷ് തസ്തികയിൽ തസ്തികമാറ്റം വഴിയുള്ള നിയമനം. വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് തസ്തികയിൽ പട്ടികവർഗക്കാർക്കുള്ള പ്രത്യേക നിയമനം എന്നിങ്ങനെയായിരിക്കും.
പ്രധാന തസ്തികകളും കാറ്റഗറി നമ്പറും
ജനറൽ റിക്രൂട്മെന്റ്- സംസ്ഥാനതലം
1.അസിസ്റ്റന്റ് പ്രഫസർ ഇൻ പീഡിയാട്രിക്സ്
മെഡിക്കൽ വിദ്യാഭ്യാസ സർവീസ്
കാറ്റഗറി നമ്പർ: 123/2018
2.വെൽഫയർ ഓഫിസർ ഗ്രേഡ് - 2
ജയിൽ
കാറ്റഗറി നമ്പർ: 124/2018
3.ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫിസർ
വ്യവസായവും വാണിജ്യവും
കാറ്റഗറി നമ്പർ: 125/2018
4.അസിസ്റ്റന്റ് ലേബർ ഓഫിസർ ഗ്രേഡ്-II
തൊഴിൽ
കാറ്റഗറി നമ്പർ: 126/2018
5.ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ ഗ്രേഡ്-II
മെഡിക്കൽ വിദ്യാഭ്യാസം
കാറ്റഗറി നമ്പർ: 127/2018
6.ഇസിജി ടെക്നീഷ്യൻ ഗ്രേഡ് II
ആരോഗ്യം
കാറ്റഗറി നമ്പർ: 128/2018
7.ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ്
(മീഡിയം - ഹെവി പാസഞ്ചർ/ ഗുഡ്സ് വെഹിക്കിൾ)
കാറ്റഗറി നമ്പർ: 129/2018
ജനറൽ റിക്രൂട്മെന്റ് -ജില്ലാതലം
1.ഹൈസ്കൂൾ അസിസ്റ്റന്റ് (ഇംഗ്ലിഷ്)
(തസ്തികമാറ്റം വഴി) വിദ്യാഭ്യാസം
കാറ്റഗറി നമ്പർ: 130/2018
2.ഹൈസ്കൂൾ അസിസ്റ്റന്റ് (ഉറുദു)
വിദ്യാഭ്യാസം
കാറ്റഗറി നമ്പർ: 131/2018
3.സ്റ്റാഫ് നഴ്സ് ഗ്രേഡ് II
ഇൻഷുറൻസ് മെഡിക്കൽ സർവീസ്
കാറ്റഗറി നമ്പർ: 132/2018
4.ട്രേസർ
മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ്
കാറ്റഗറി നമ്പർ: 133/2018
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ അപേക്ഷിക്കൂ .
കൂടുതൽ വിവരങ്ങൾക്ക്
www.kerala psc.gov.in
https://www.facebook.com/Malayalivartha