ഡൽഹിയിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് നിയമനം

ഡൽഹിയിലെ ഗവണ്മെന്റ് ഓഫീസിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
ആകെ 50 ഒഴിവുകളാണുള്ളത്.
കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന്റെ ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൽട്ടൻറ്സ് ഇന്ത്യ ലിമിറ്റഡാണ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
യോഗ്യത: എസ്.എസ്.എൽ.സി. അല്ലെങ്കിൽ ഐ.ടി.ഐ.അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.
പ്രായം 18 വയസ്സിനും 25 വയസിനും ഇടയിൽ ആയിരിക്കണം.
പ്രതിമാസം 16858 രൂപ ശമ്പളമായി ലഭിക്കുന്നതാണ്.
തസ്തികയെ സംബന്ധിക്കുന്ന വിശദവിവരങ്ങൾ വെബ്‌സൈറ്റിലെ വിജ്ഞാപനത്തിൽ ലഭ്യമാണ്.അപേക്ഷാ ഫോ൦ www.becil.com എന്ന വെബ്‌സൈറ്റിൽ ലഭിക്കുന്നതാണ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 12 നു മുൻപ് അപേക്ഷ സമർപ്പിക്കുക.
കൂടുതൽ വിവരങ്ങൾക്ക്
www.becil.com
https://www.facebook.com/Malayalivartha