771 മെഡിക്കൽ ഓഫീസർമാരെ നിയമിക്കുന്നു

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ മെഡിക്കൽ ഓഫീസർ തസ്തികയിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
ആകെ 771 ഒഴിവുകളാണുള്ളത്.
മെഡിക്കൽ ഓഫീസർ അലോപ്പതി വിഭാഗത്തിലാണ് നിയമനം
ശമ്പളം പ്രതിമാസം 53100 രൂപമുതൽ 167800 രൂപ വരെ ലഭിക്കുന്നതാണ്.
യോഗ്യത: ഇന്ത്യൻ മെഡിക്കൽ കൗൺസിൽ നിയമപ്രകാരമുള്ള യോഗ്യതകളും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം.
പ്രായം 2018 നവംബർ 10 ന് 30 വയസ്സിൽ കവിയാൻ പാടുള്ളതല്ല.സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.
അപേക്ഷാ ഫീസ് 500 രൂപയാണ്.എസ്.സി.എസ്.ടി.വിഭാഗക്കാർ, അംഗപരിമിതർ, വനിതകൾ, വിമുക്തഭടർ എന്നിവർക്ക് 250 രൂപ മതിയാകും.ഇവർ തിരഞ്ഞെടുപ്പിനായുള്ള പ്രാഥമിക പരീക്ഷയ്ക്ക് ഹാജരായാൽ ബാങ്ക് ചാർജ് കഴിച്ചുള്ള തുക തിരിച്ച് നൽകുന്നതായിരിക്കും താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി ഫീസ് അടയ്‌ക്കേണ്ടതാണ്.
www.esic.nic.in എന്ന വെബ്‌സൈറ്റിൽ നവംബർ 10 നു മുൻപ് ഓൺലൈനായി ഫീസ് അടിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്
www.esic.nic.in
https://www.facebook.com/Malayalivartha