ഖത്തർ എയർവേയ്‌സ് കമ്പനി ക്യു.സി.എസ്.സി. വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.എക്യു്പ്മെൻറ് ഓപ്പറേറ്റർ,ഡ്രൈവർ,മാനേജർ എയർ സൈഡ് ഓപ്പറേഷൻസ്, മാനേജർ ഇൻ ബിസിനസ് ഡവലപ്മെന്റ് ആൻഡ് കൊമേഴ്‌സ്യൽ , മാനേജർ ഇൻ ക്യാബിൻ അപ്പിയറൻസ് എന്നീ തസ്തികകളിലേക്കാണ് ഒഴിവുകൾ ഉള്ളത്.1.എക്യു്പ്മെൻറ് ഓപ്പറേറ്റർയോഗ്യത: പ്ലസ് ടു പാസ്സായിരിക്കണം.സംഖ്യാ സാക്ഷരത ആശയ വിനിമയശേഷി ഉണ്ടായിരിക്കണം.കുറഞ്ഞത് രണ്ടുവർഷത്തെ പ്രവൃത്തിപരിചയം അനിവാര്യമാണ്.റാമ്പ് ഹാൻഡ്ലിങ് വർക്ഫ്ലോ യെ കുറിച്ച് ധാരണ ഉണ്ടായിരിക്കണ൦.എം.എസ്.ഓഫീസ് അറിഞ്ഞിരിക്കണം.അപേക്ഷയുടെ കൂടെ പ്ലസ്ടു സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ്,എക്യൂപ്‌മെൻറ് ലൈസൻസ് എന്നിവയുടെ കോപ്പി സഹിതം അറ്റാച്ച് ചെയ്യേണ്ടതാണ്.ഉദ്യോഗാർത്ഥികൾ ഒക്ടോബർ 31 നു മുൻപ് അപേക്ഷിക്കുക 2.ഡ്രൈവർ യോഗ്യത: പ്ലസ് ടു പാസ്സായിരിക്കണം,കുറഞ്ഞത് രണ്ടുവർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.നല്ല ആശയവിനിമയശേഷി. ഇംഗ്ലീഷ് എഴുതുന്നതിനും വായിക്കുന്നതിനും അറിഞ്ഞിരിക്കണം.സാധുതയുള്ള ഖത്തർ ഡ്രൈവിങ് ലൈസൻസ് അനിവാര്യമാണ്.ഉദ്യോഗാർത്ഥികൾ അപേക്ഷയ്‌ക്കൊപ്പം ബയോഡാറ്റ, പാസ്സ്‌പോർട്ട്,പ്ലസ്ടു സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ് എന്നിവയുടെ പകർപ്പുകൾ അപ്‌ലോഡ് ചെയ്യേണ്ടതാണ്.ഉദ്യോഗാർത്ഥികൾ നവംബർ 30 നു മുൻപ് അപേക്ഷ സമർപ്പിക്കുക 3.മാനേജർ എയർ സൈഡ് ഓപ്പറേഷൻസ്യോഗ്യത: ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. തസ്തികയുമായി ബന്ധപ്പെട്ട വിഭാഗത്തിൽ കുറഞ്ഞത് 8 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.ഉദ്യോഗാർത്ഥികൾ അപേക്ഷയ്‌ക്കൊപ്പം ബയോഡാറ്റ, പാസ്സ്‌പോർട്ട്,പ്ലസ്ടു സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ് എന്നിവയുടെ പകർപ്പുകൾ അപ്‌ലോഡ് ചെയ്യേണ്ടതാണ്.ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ താത്പര്യമുള്ളവർ നവംബർ 30 നു മുൻപ് അപേക്ഷ സമർപ്പിക്കുക.4.മാനേജർ ഇൻ ബിസിനസ് ഡവലപ്മെന്റ് ആൻഡ് കൊമേഴ്സ്യൽയോഗ്യത: ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. തസ്തികയുമായി ബന്ധപ്പെട്ട വിഭാഗത്തിൽ കുറഞ്ഞത് 8 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.കൊമേഴ്‌സ്യൽ ബിസിനസ് ഡവലപ്മെന്റിനെ കുറിച്ചും പ്രോജക്ട് മാനേജ്മെന്റിനെ കുറിച്ചും അറിവുണ്ടായിരിക്കണം.ഉദ്യോഗാർത്ഥികൾ അപേക്ഷയ്‌ക്കൊപ്പം ബയോഡാറ്റയുടെ പകർപ്പ് സമർപ്പിക്കേണ്ടതാണ്.5.മാനേജർ ഇൻ ക്യാബിൻ അപ്പിയറൻസ്:യോഗ്യത: ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. തസ്തികയുമായി ബന്ധപ്പെട്ട വിഭാഗത്തിൽ കുറഞ്ഞത് 8 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.ഉദ്യോഗാർത്ഥികൾ അപേക്ഷയ്‌ക്കൊപ്പം ബയോഡാറ്റ, പ്ലസ്ടു സർട്ടിഫിക്കത്തിന്റെ പകർപ്പുകൾ സഹിതം അപേക്ഷ സമർപ്പിക്കുക.കൂടുതൽ വിവരങ്ങൾക്ക് http://careers.qatarairways.com/qatarairways/vacancysearch.aspx