പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ഐ.ഒ.സി.എല്‍) കീഴിലുള്ള ഉത്തര്‍ പ്രദേശിലെ മഥുര റിഫൈനറയിലേക്ക് ജൂനിയര്‍ എന്‍ജിനീയറിംഗ് അസിസ്റ്റന്റ് - IV(പ്രൊഡക്ഷന്‍) തസ്തികയില്‍ 68 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ഐ.ഒ.സി.എല്‍) കീഴിലുള്ള ഉത്തര്‍ പ്രദേശിലെ മഥുര റിഫൈനറയിലേക്ക് ജൂനിയര്‍ എന്‍ജിനീയറിംഗ് അസിസ്റ്റന്റ് - IV(പ്രൊഡക്ഷന്‍) തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. 68 ഒഴിവുകളുണ്ട് (ജനറല്‍-36, ഒ.ബി.സി-18, എസ്.സി-14) ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്.
ജനുവരി-7 നു ശേഷം www.iocl.com എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട് അനുബന്ധ രേഖകള്‍ സഹിതം GM (HR), HR Dept., Administration Building, Mathura Refinery, Mathura, Uttar Pradesh-281005. എന്ന വിലാസത്തിലേക്ക് അയയ്ക്കണം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 28 ആണ്.
പ്രിന്റൗട്ടും മറ്റു രേഖകളും സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 4
. പ്രായപരിധി 2018 ഡിസംബര്‍ 31 ന് 18 നും 26 നും മദ്ധ്യേ . എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ചു വര്‍ഷത്തെയും ഒ.ബി.സി ക്കാര്‍ക്ക് മൂന്നു വര്‍ഷത്തെയും ഇളവ് ലഭിക്കും.
അപേക്ഷാ ഫീസ് 150 രൂപ. എസ്.ബി.ഐ ഇ കലക്ട് സംവിധാനം വഴിവേണം ഫീസ് അടയ്ക്കാന്‍. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്കും വിമുക്തഭടന്‍മാര്‍ക്കും അപേക്ഷ ഫീസില്ല.
അപേക്ഷ അയക്കേണ്ട തസ്തികകള്‍
1. ജൂനിയര്‍ എന്‍ജിനീയറിംങ്ങ് അസിസ്റ്റന്റ് - IV (പ്രൊഡക്ഷന്‍): കെമിക്കല്‍/റിഫൈനറി ആന്‍ഡ് പെട്രോ കെമിക്കല്‍ എന്‍ജിനീയറിംങ്ങില്‍ ത്രിവത്സര ഡിപ്ലോമ അല്ലെങ്കില്‍ ബി. എസ്.സി (മാത്‌സ്, കെമിസ്ട്രി/ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി)ഉള്ളവർക്ക് അപേക്ഷിക്കാം . ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം.
2. ജൂനിയര്‍ എന്‍ജിനീയറിംങ്ങ് അസിസ്റ്റന്റ് - IV (പവര്‍ ആന്റ് യൂട്ടിലിറ്റി): മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍ എന്‍ജിനീയറിംങ്ങില്‍ ത്രിവത്സര ഡിപ്ലോമ, ബോയ്‌ലര്‍ കോപിറ്റന്‍സി സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമക്കാരുടെ അഭാവത്തില്‍ ഐ.ടി.ഐക്കാരെയും ബി.എസ്.സി (പി.സി.എം) കാരെയും പരിഗണിക്കും. ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം.
3. ജൂനിയര്‍ എന്‍ജിനീയറിംങ്ങ് അസിസ്റ്റന്റ് - IV (ഇലക്ട്രിക്കല്‍): ഇലക്ട്രിക്കല്‍ എന്‍ജിനീയറിംങ്ങില്‍ മൂന്നു വര്‍ഷത്തെ ഡിപ്ലോമ.
4. ജൂനിയര്‍ എന്‍ജിനീയറിംങ്ങ് അസിസ്റ്റന്റ് - 1V (മെക്കാനിക്കല്‍/ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് - IV): മെക്കാനിക്കല്‍ എന്‍ജിനീയറിംങ്ങില്‍ മൂന്നു വര്‍ഷത്തെ ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം .
5. ജൂനിയര്‍ എന്‍ജിനീയറിംങ്ങ് അസിസ്റ്റന്റ് - IV(ഇന്‍സ്ട്രുമെന്റേഷന്‍/ ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് - IV): (ഇന്‍സ്ട്രുമെന്റേഷന്‍/ ഇന്‍സ്ട്രുമെന്റേഷന്‍ ആന്റ് കണ്‍ട്രോള്‍ എന്‍ജിനീയറിംങ്ങില്‍ ത്രിവത്സര ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം.
https://www.facebook.com/Malayalivartha


























