Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

പി എസ് സി ഉദ്യോഗാര്‍ഥികളുടെ ശ്രദ്ധയ്ക്ക്; ഇനി മുതൽ നിയമന ശുപാര്‍ശ ഓഫീസില്‍ നേരിട്ടെത്തി കൈപ്പറ്റണം; പരിഷ്‌ക്കാരം നടപ്പിലാക്കാൻ ഒരുങ്ങി പി എസ് സി

30 JULY 2019 04:22 PM IST
മലയാളി വാര്‍ത്ത

ജോലിക്കുള്ള നിയമന ശുപാര്‍ശ ഉദ്യോഗാര്‍ഥിക്ക് കൈമാറുന്നതിൽ പുതിയ രീതികളുമായി പി.എസ്. സി. ഇനി മുതൽ ഉദ്യോഗാര്‍ഥികൾ പി.എസ്.സി. ഓഫീസില്‍ നേരിട്ടെത്തി ശുപാര്‍ശ കൈപ്പറ്റണം. ഇതിൻറെ ഓദ്യോഗികമായ ഉദ്ഘാടനം ഓഗസ്റ്റ് അഞ്ചിന് തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസില്‍ വച്ച് നടത്താനാണ് തീരുമാനം. ഇപ്പോൾ തപാലിലാണ് നിയമന ശുപാര്‍ശ ഉദ്യോഗാര്‍ഥികൾക്ക് അയയ്ക്കുന്നത്. എന്നാൽ പലര്‍ക്കും ഇത് കിട്ടുന്നില്ലെന്ന പരാതി ഉയരുന്നുണ്ട്.എന്നാൽ നിയമനത്തിന്റെ ഡ്യൂപ്ലിക്കേറ്റ് നല്‍കുന്നതിന് ചട്ടത്തില്‍ വ്യവസ്ഥയില്ല. ഇത് സംബന്ധിച്ച പരാതിയുമായെത്തുന്നവര്‍ക്ക് നിയമന ശുപാര്‍ശ നടത്തിയെന്ന അറിയിപ്പ് നല്‍കുകയാണ് ഇപ്പോള്‍ ചെയ്തു വരുന്നത്. ജോലിയില്‍ പ്രവേശിക്കുന്നതിനും പിന്നീട് നിയമന പരിശോധന നടക്കുന്നവേളയിലും അത്യാവശ്യം വേണ്ടുന്ന രേഖയാണ് നിയമനശുപാര്‍ശ രേഖ . അയക്കുന്നതിനു പകരം ഉദ്യോഗാര്‍ഥിക്ക് നിയമന ശുപാർശ നേരിട്ട് കൈമാറുന്നതിലൂടെ പരാതികള്‍ക്ക് പരിഹാരമാകുമെന്ന് കമ്മിഷന്‍ കരുതുന്നു. ഇപ്പോള്‍ എന്‍.ജെ.ഡി. ഒഴിവുകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാത്രമാണ് പി.എസ്.സി. അറിയുന്നത്. അതിനും ഏറെ കാലതാമസമുണ്ടാകുന്നു. എന്‍.ജെ.ഡി. ഒഴിവുകള്‍ മുന്‍കൂട്ടി അറിയാനും അവ ക്രമീകരിക്കാനും സമയബന്ധിതമായി നികത്താനും ഇപ്പോഴത്തെ പരിഷ്‌കാരത്തിലൂടെ സാധിക്കും. യഥാര്‍ഥ ഉദ്യോഗാര്‍ഥിക്കുതന്നെ നിയമനശുപാര്‍ശ നല്‍കിയെന്ന് ഉറപ്പാക്കുകയും ചെയ്യാം എന്നതും ഈ പരിഷ്‌ക്കാരത്തിന്റെ ഗുണങ്ങളാണ്.

വിതരണം ചെയ്യുന്ന തീയതി ഉൾപ്പെടെയുള്ള വിവരം തപാല്‍, പ്രൊഫൈല്‍, മൊബൈല്‍ സന്ദേശങ്ങളിലൂടെ ഉദ്യോഗാര്‍ഥിക്ക് കിട്ടും. നിശ്ചിത ദിവസം കൈപ്പറ്റാത്തവര്‍ക്ക് പിന്നീടും പി.എസ്.സി. ഓഫീസില്‍നിന്ന് ഇവ വാങ്ങാവുന്നതാണ്. സംസ്ഥാനതലത്തിലുള്ള നിയമനങ്ങള്‍ക്ക് തിരുവനന്തപുരം ആസ്ഥാന ഓഫീസിലും മറ്റുള്ളവയ്ക്ക് ജില്ലാ ഓഫീസുകളിലും നിന്നായിരിക്കും ശുപാര്‍ശ രേഖ നൽകുന്നത്. എന്നാൽ നിയമനശുപാര്‍ശ വിതരണം ചെയ്യുന്ന കാര്യത്തിൽ പി.എസ്.സി. നടപ്പാക്കുന്ന പരിഷ്‌കാരത്തില്‍ സർക്കാരിൽ നിന്നും പ്രതിപക്ഷ കക്ഷികളില്‍ നിന്നും ചില എതിര്‍പ്പുകൾ വരുന്നുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് പുതിയ രീതിയെന്ന തരത്തിൽ വിമർശനം ഉയരുന്നുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് ഏറെ ഗുണകരമായ പരിഷ്‌കാരമാണ് നടപ്പാക്കുന്നത്. സംസ്ഥാനത്തെവിടെയും ജോലി ചെയ്യാന്‍ തയ്യാറായി അപേക്ഷിക്കുന്നവര്‍ക്ക് നിയമനശുപാര്‍ശ വാങ്ങാന്‍ തിരുവനന്തപുരത്തെത്തുകയെ വേണ്ടൂ. നിയമനശുപാര്‍ശാരേഖ വിലപ്പെട്ടതാണ്. സര്‍വീസില്‍നിന്ന് വിരമിക്കുന്നതുവരെ അത് സംരക്ഷിച്ചുവെക്കുന്നവരുണ്ട്. അതിന്റെതായ ഗൗരവത്തിൽ തന്നെയാണ് അത് വിതരണം ചെയ്യുന്നതും. കൈപ്പറ്റാത്ത നിയമനശുപാര്‍ശകളില്‍നിന്ന് നിയമനം ഉപേക്ഷിക്കുന്നവരുടെ കണക്കെടുക്കാന്‍ സാധിക്കും. അതിനാല്‍ എന്‍.ജെ.ഡി. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (9 minutes ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (18 minutes ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (31 minutes ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (48 minutes ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (1 hour ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (1 hour ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (1 hour ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (1 hour ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (2 hours ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (2 hours ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (2 hours ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (2 hours ago)

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (3 hours ago)

Malayali Vartha Recommends