ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ ഒഴിവുകൾ ; ശമ്പളം 40000-140000 രൂപ ; അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - ഒക്ടോബര്‍ 27

ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ (എഫ്.സി.ഐ) വിവിധ വിഭാഗങ്ങളിലെ മാനേജര്‍ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു തുടങ്ങി. 330 ഒഴിവുകൾ ഉണ്ട്. ജനറല്‍, ഡിപ്പോ, മൂവ്മെന്റ്, അക്കൗണ്ട്സ്, ടെക്നിക്കല്‍, സിവില്‍ എന്‍ജിനീയറിങ്, ഇലക്‌ട്രിക്കല്‍, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഹിന്ദി എന്നീ വിഭാഗങ്ങളിലായിട്ടാണ് 330 ഒഴിവുകൾ ഉള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - ഒക്ടോബര്‍ 27. കൂടുതൽ വിവരങ്ങളിലേക്ക് കടക്കാം. അഞ്ചു മേഖലകളിലായിട്ടാണ് ഒഴിവുകള്‍ ഉള്ളത്.നോര്‍ത്ത് സോണിൽ 187 ഒഴിവുകൾ ഉണ്ട്. സൗത്ത് സോണിൽ 65 ഒഴിവുകൾ ഉണ്ട്, വെസ്റ്റ് സോണിൽ 15 ഒഴിവുകൾ ഉണ്ട്, ഈസ്റ്റ് സോണിൽ 37 ഒഴിവുകൾ ഉണ്ട്, നോര്‍ത്ത് ഈസ്റ്റ് സോണിൽ 26 ഒഴിവുകളാണ് ഉള്ളത്. അപേക്ഷകർ ഒരു കാര്യം ഓർക്കുക . ഏതെങ്കിലും ഒരു സോണിലെ ഒരു പോസ്റ്റ് കോഡിലേക്കേ അപേക്ഷ അയക്കനാകൂ.
അപേക്ഷകർക്ക് വേണ്ടുന്ന വിദ്യാഭ്യാസ യോഗ്യത ഇവയാണ്. ജനറല്‍, ഡിപ്പോ, മൂവ്മെന്റ് വിഭാഗങ്ങളിലേക്ക് അപേക്ഷിക്കുന്നവർ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവരായിരിക്കണം.എന്നാൽ അപേക്ഷിക്കുന്ന (എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 55 ശതമാനം മാര്‍ക്ക് മതി) അല്ലെങ്കിൽ തത്തുല്യം. അല്ലെങ്കില്‍ സി.എ./സി.ഡബ്ല്യു.എ./സി.എസ് എന്നിവയാണ് യോഗ്യതയായി കണക്കാക്കുന്നത്. സിവില്‍ എന്‍ജിനീയറിങ്, ഇലക്‌ട്രിക്കല്‍, മെക്കാനിക്കല്‍ എന്‍ജിനീയറിങ് എന്നീ വിഭാഗങ്ങളിലേക്ക് അപേക്ഷിക്കുന്നവർക്ക് വേണ്ടുന്ന യോഗ്യത ഇവയാണ്. സിവില്‍/ഇലക്‌ട്രിക്കല്‍/മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദമുള്ളവര്‍. അപേക്ഷകരുടെ പ്രായപരിധി 2019 ഓഗസ്റ്റ് ഒന്നിന് 28 വയസ്സ് ആയിരിക്കണം. സംവരണ വിഭാഗക്കാക്ക് പ്രായത്തിൽ നിയമാനുസൃത ഇളവുകൾ അനുവദിക്കുന്നുണ്ട്.ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ ജോലിയിൽ പ്രവേശിക്കുന്നവർക്ക് കിട്ടുന്ന ശമ്പളം 40000 രൂപ മുതൽ 140000 രൂപ വരെയാണ്. അപേക്ഷകൾ ഓണ്‍ലൈനായി വേണം സമര്‍പ്പിക്കാൻ . വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനുമായി വെബ്സൈറ്റ് സന്ദർശിക്കുക . വെബ്സൈറ്റ് www.fci.gov.in.
https://www.facebook.com/Malayalivartha