ഐഡിബിഐ ബാങ്കില്‍ 61 ഒഴിവുകള്‍; അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 12

ഐഡിബിഐ ബാങ്കില്‍ സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. 61 ഒഴിവുകൾ ഉണ്ട്. ഡിജിഎം- ഗ്രേഡ് ഡി, എജിഎം- ഗ്രേഡ് സി, മാനേജ്ര്‍-ഗ്രേഡ് ബി വിഭാഗങ്ങളിലായിട്ടാണ് അവസരമുള്ളത്. മാനേജര്‍- ഗ്രേഡ് ബി തസ്തികയില്‍ മാത്രം 54 ഒഴിവുൽ . ഗ്രേഡ് ബി വിഭാഗത്തില്‍ അഗ്രികള്‍ചര്‍ ഓഫിസര്‍ തസ്തികയില്‍ 40 ഒഴിവുകൾ.
ഗ്രേഡ്- ബിയില്‍ 25-35 വയസാണ് അപേക്ഷരുടെ പ്രായം. ഗ്രേഡ്- സിയില്‍ 28-40 വയസ്. ഗ്രേഡ്- ഡിയില്‍ 35-45 വയസ് എന്നിങ്ങനെയാണ് പ്രായപരിധി. അര്‍ഹരായ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഇളവ് അനുവദിക്കുന്നതാണ് . എസ്‌സി, എസ്ടി വിഭാഗക്കാര്‍ക്ക് 150 രൂപയാണ് ഫീസ്. മറ്റുളളവര്‍ക്ക് 700 രൂപ. ഭിന്നശേഷിക്കാര്‍ക്ക് ഫീസില്ല. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 12. ഓണ്‍ലൈന്‍ രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും www.idbibank.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha