Widgets Magazine
19
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.


ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!


ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ല: മണ്ഡലക്കാലത്തെ കുട്ടിച്ചോറാക്കാൻ സർക്കാർ നടത്തുന്ന പരിപാടി; ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമം - രമേശ് ചെന്നിത്തല


ആരുടെയും കാശ് തട്ടിയെടുക്കയുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല... എല്ലാവർക്കും വാരിക്കോരി കൊടുത്തു, അക്കാര്യത്തിൽ ഞാൻ മക്കളെ പോലും മറന്ന് പോയി: കള്ളീ, പെരുംകള്ളി എന്നൊക്കെ വിളിച്ചു ചാപ്പ കുത്തി - ജീജീ മാരിയോ...


കന്യാകുമാരി കടലിനു മുകളില്‍ ന്യൂനമര്‍ദമായി മാറിയിരിക്കുകയാണ്... വടക്ക്–വടക്ക് പടിഞ്ഞാറ് ദിശയില്‍ നീങ്ങുന്ന സിസ്റ്റം കേരളത്തില്‍ കനത്ത മഴ..വ്യാഴാഴ്ച കേരളത്തില്‍ എല്ലായിടത്തും മഴ..

എൽ.ഡി. ക്ലാർക്കായി ഉദ്യോഗത്തിൽ പ്രവേശിക്കുന്നവരാണ് സർക്കാരിന്റെ ഭരണസംവിധാനത്തിലെ പല താക്കോൽസ്ഥാനങ്ങളിലേക്കും ഭാവിയിൽ എത്തിപ്പെടുന്നത്..എൽ ഡി ക്ളർക്ക് പരീക്ഷയിൽ അടിച്ചു പൊളിക്കാൻ അറിയേണ്ടത്

10 DECEMBER 2019 02:12 PM IST
മലയാളി വാര്‍ത്ത

എൽ.ഡി. ക്ലാർക്കായി ഉദ്യോഗത്തിൽ പ്രവേശിക്കുന്നവരാണ് സർക്കാരിന്റെ ഭരണസംവിധാനത്തിലെ പല താക്കോൽസ്ഥാനങ്ങളിലേക്കും ഭാവിയിൽ എത്തിപ്പെടുന്നത്.ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ മാറ്റുരയ്ക്കുന്ന എൽ.ഡി. ക്ലാർക്ക് പരീക്ഷയ്ക്ക് മത്സരബുദ്ധിയോടെ തന്നെ തയ്യാറെടുക്കേണ്ടതുണ്ട് ..

പത്താം ക്ലാസ് വിജയമാണ് അപേക്ഷിക്കാനുള്ള യോഗ്യതയെങ്കിലും എൽ.ഡി. ക്ലാർക്ക് തസ്തിക മുന്നോട്ടുവെക്കുന്ന സാധ്യതകൾ കണക്കിലെടുക്കുമ്പോൾ വളരെ ആഴത്തിലുള്ള തയ്യാറെടുപ്പ് തന്നെ വേണം . ഏറ്റവും കൂടുതല്‍പേരെ സര്‍ക്കാര്‍ സര്‍വീസിലേക്കെത്തിക്കുന്നതും ഈ പരീക്ഷതന്നെ. പി.എസ്.സി.യുടെ മറ്റൊരു പരീക്ഷയ്ക്കും ഇത്രയും അപേക്ഷകരുണ്ടാവാറില്ല

എൽ.ഡി. ക്ലാർക്കുമാരും ഇവരുടെ അനുബന്ധ വിഭാഗവുമാണ് ഇന്ന് ഭരണസിരാകേന്ദ്രങ്ങളിൽ ഉള്ളത് . ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയിൽ ലഭിക്കാവുന്ന ഏറ്റവും മികച്ച ജോലിയാണ് എൽ ഡി ക്ലർക്ക്. കേരളത്തിലെ നൂറിലേറെവരുന്ന സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനഘടനയില്‍ നിര്‍ണായകമായ സ്ഥാനമാണ്ക്ലര്‍ക്കുമാര്‍ക്കുള്ളത്.

കേരളത്തിലെആകെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ ഏറ്റവും മുന്നിലുള്ള ഉദ്യോഗസ്ഥവിഭാഗവും ക്ലര്‍ക്കുമാരാണ്. കേരളത്തിലെ ആകെ സർക്കാർ ജീവനക്കാരിൽ 45 മുതൽ 50 ശതമാനംവരെ പേർ എൽ.ഡി. ക്ലാർക്ക് തസ്തികയിലും അനുബന്ധകേഡറുകളിലും ഉള്ളവരാണ് എന്നത് തന്നെ ഈ തസ്തികയുടെ പ്രത്യേകത എടുത്തു കാട്ടുന്നതാണ്

സര്‍ക്കാരിൻറെ ഭരണനിയന്ത്രണം സെക്രട്ടേറിയറ്റിലാണെങ്കിലും, ഭരണനിര്‍വ്വഹണംപ്രാവര്‍ത്തികമാക്കുന്നത് വിവിധവകുപ്പുകളിലെ ക്ലര്‍ക്കുമാര്‍ ചേര്‍ന്നാണ്. നിര്‍വ്വഹണ ചുമതല, വിവിധ ചട്ടങ്ങളിലെ അറിവ്, സര്‍ക്കാര്‍ നടപടികൾ നടത്തിക്കൊണ്ടുപോകാനുള്ള കഴിവുകള്‍, ക്രമാനുഗതമായുള്ള ഉദ്യോഗക്കയറ്റങ്ങള്‍ എന്നിവചേരുമ്പോള്‍ ക്ലര്‍ക്ക്ജോലി ഉയരങ്ങളിലേക്കുള്ള വഴിയാകുന്നു.

ജീവനക്കാരുടെ 11-ാം ശമ്പളപരിഷ്കരണ കമ്മിഷനെ സർക്കാർ നിയമിച്ചുകഴിഞ്ഞ അവസരമായതുകൊണ്ട്, ഈ കമ്മിഷന്റെ ശുപാർശപ്രകാരമുള്ള പുതിയ ശമ്പളനിരക്കാണ് ഇപ്പോൾ പരീക്ഷയെഴുതുന്നവർക്ക് ലഭിക്കുക. 40 ,000 രൂപയിലേറെ ശമ്പളവും ഉയരങ്ങളിലേക്കള്ള മികച്ചസാധ്യതകളുമാണ്, ഈ പരീക്ഷയിൽ വിജയികളാകുന്നവരെ കാത്തിരിക്കുന്നത്.

പടിപടിയായുള്ള സ്ഥാനക്കയറ്റങ്ങളും ഇതുവഴി ലഭിക്കുന്ന പദവികളും എൽ.ഡി.ക്ലാർക്ക്‌ തസ്തികയുടെ പ്രധാന പ്രത്യേകതയാണ്. സർക്കാരിന്റെ നൂറിനടുത്തുവരുന്ന വകുപ്പുകളിൽ സൂപ്രണ്ടും അക്കൗണ്ട്‌സ് ഓഫീസറുമൊക്കെയാവുന്നത് ക്ലാർക്കുമാരാണ്. കൂടാതെ പല വകുപ്പിലും ജില്ലാ ഓഫീസർമാരായിവരെ ക്ലാർക്കുമാർക്ക് സ്ഥാനക്കയറ്റം ലഭിക്കാം

തികച്ചും മല്സരടിസ്ഥാനത്തിലുള്ള ഈ പരീക്ഷക്ക് തയ്യാറെടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവയിൽ പ്രധാനം അപേക്ഷിക്കാനുള്ള ജില്ല തിരഞ്ഞെടുക്കുന്നതു തന്നെയാണ് മത്സരനിലവാരം കുറഞ്ഞ ജില്ലകൾ എന്ന മുൻകാലസങ്കല്പം ഇപ്പോൾ ഇല്ല എന്ന് തന്നെ പറയാം . അപ്പോൾ കൂടുതൽ നിയമനങ്ങൾ നടക്കുന്ന ജില്ലകൾ ഏതെന്നു നോക്കുന്നതാണ് ഉചിതം .തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് തുടങ്ങിയവയാണ് കൂടുതൽ നിയമനങ്ങൾ നടക്കുന്ന ജില്ലകൾ......

പരീക്ഷക്ക് മുൻപ് കൃത്യമായ തയ്യാറെടുപ്പ് അത്യാവശ്യമാണ് .എല്ലാ വിഷയത്തിലും അടിസ്ഥാന അറിവുകൾ ആർജിക്കുകയെന്നതാണ് പ്രധാനപ്പെട്ട സംഗതി . കണക്ക്/മെന്റൽ എബിലിറ്റി ഭാഗത്ത് മികച്ച തയ്യാറെടുപ്പുനടത്തിയാൽ ഈ ഭാഗത്തെ 90 ശതമാനംവരെ മാർക്കുനേടാൻ കഴിയും. പൊതുവിജ്ഞാനത്തിലെ ഓരോ വിഷയത്തിലും ചിട്ടയായി തയ്യാറെടുപ്പുനടത്തണം. ഇംഗ്ലീഷിന്റെ കാര്യത്തിൽ പരമാവധി മുൻചോദ്യപ്പേപ്പറുകൾ പരിശീലിക്കുന്നത് വലിയ ഗുണംചെയ്യും.. എസ് എസ് എൽ സി നിലവാരമുള്ള പരീക്ഷ ആയതിനാൽ ഹൈസ്കൂൾ തലത്തിലെ പാഠപുസ്തകങ്ങൾ സൂക്ഷ്മമായി വായിക്കണം. മാതൃകാചോദ്യപ്പേപ്പറുകളും കൃത്യമായി പരിശീലിക്കണം......

2016-ലെ എൽ.ഡി. ക്ലാർക്ക്‌ വിജ്ഞാപനത്തിലെ അതേ സിലബസുതന്നെയാവും ഇത്തവണയും....... സിലബസ് വ്യക്തമായി മനസ്സിലാക്കുകയാണ് ആദ്യപടി. പൊതുവിജ്ഞാനം - 50 മാർക്ക്, ജനറൽ ഇംഗ്ലീഷ് - 20 മാർക്ക്, കണക്ക്/മെന്റൽ എബിലിറ്റി - 20 മാർക്ക്, മലയാളം - 10 മാർക്ക് എന്നിങ്ങനെയാവും ചോദ്യമേഖലകൾ.....

പൊതുവിജ്ഞാനത്തിൽ ഇന്ത്യ, കേരളം എന്നീ വിഷയങ്ങളിലെ വിശാലമായ പാഠ്യഭാഗമാണ് സിലബസിലുള്ളത്. ചരിത്രം, ഭൂമിശാസ്ത്രം, രാഷ്ട്രീയം, സാമ്പത്തികരംഗം എന്നിവയ്ക്കാവും ഊന്നൽ. ശാസ്ത്രം, കറന്റ് അഫയേഴ്‌സ്‌ എന്നിവയാണ് പൊതുവിജ്ഞാനത്തിലെ മറ്റു പ്രധാന ചോദ്യമേഖലകൾ....... പരീക്ഷയുടെ സിലബസ് ഹൃദിസ്ഥമാക്കുക എന്നതാവണം പരിശീലനത്തിലെ ആദ്യത്തെ ചുവടുവയ്പ്. എന്തൊക്കെ പഠിക്കണം, ഏതൊക്കെ മേഖലകളെ ഒഴിവാക്കണം എന്നതിനെപ്പറ്റിയെല്ലാം വ്യക്തമായ ധാരണ ലഭിക്കാൻ സിലബസ് മനസ്സിലാക്കുന്നതിലൂടെ കഴിയും.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സത്യം ജയിച്ചു; ഇനി കാണാൻ പോകുന്നതാണ് പോരാട്ടം; പെണ്ണൊരുത്തി അങ്കത്തട്ടിൽ  (18 minutes ago)

ശബരിമലയില്‍ ദര്‍ശനപുണ്യം നേടി മൂന്ന് ലക്ഷത്തോളം ഭക്തര്‍  (33 minutes ago)

വൈഷ്ണയ്ക്ക് മത്സരിക്കാം , വോട്ട് നീക്കിയ നടപടി റദ്ദാക്കി  (42 minutes ago)

മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.  (46 minutes ago)

ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!  (53 minutes ago)

വ്യക്തിഗത വായ്‌പകൾ എടുക്കാൻ വേണ്ടിയുള്ള ശമ്പള പരിധിയിൽ മാറ്റം  (1 hour ago)

പ്രധാനമന്ത്രി പങ്കെടുത്ത വേദിയില്‍ ഐശ്വര്യ റായ്‌യുടെ വൈറല്‍ പ്രസംഗം  (1 hour ago)

ജര്‍മ്മനിയിലെ 'തലകീഴായ ട്രെയിന്‍'പാളത്തിനടിയില്‍ തൂങ്ങിക്കിടക്കാം; 120 വര്‍ഷം പഴക്കമുള്ള എഞ്ചിനീയറിംഗ് അത്ഭുതം ..  (1 hour ago)

വീട്ടിലേക്കൊരു പുതു അതിഥി. വിശേഷം പങ്ക് വച്ച് നയൻസ്  (1 hour ago)

എടിഎമ്മില്‍ നിറയ്ക്കാനെത്തിച്ച 7 കോടിരൂപ കവര്‍ന്നു  (1 hour ago)

ഡല്‍ഹി അന്താരാഷ്ട്ര വിമാത്താവളത്തില്‍ കാല് കുത്തിയ കൊടുംഭീകരനെ തൂക്കി എന്‍ ഐ എ ! അമേരിക്ക നാടുകടത്തിയവരില്‍ ഉണ്ടായിരുന്ന ഭീകര കൂട്ടം; മുന്‍ മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖി കൊലപാതകം, സല്‍മാന്‍ ഖാന്റെ വ  (1 hour ago)

കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി എൽഡിഎഫ് സ്ഥാനാർത്ഥി  (1 hour ago)

പിന്നാലെ നടന്ന് പ്രണയാഭ്യര്‍ഥന നടത്തി; താല്‍പര്യമില്ലെന്ന് പറഞ്ഞ 17കാരിയെ കുത്തിക്കൊലപ്പെടുത്തി  (1 hour ago)

ബസ് കയറി നാലുവയസുകാരിക്ക് ദാരുണാന്ത്യം  (1 hour ago)

പതിനെട്ടാം പടി കയറാതെ അയ്യപ്പ ദര്‍ശനമോ !! തലയില്‍ കൈവെച്ച് കരഞ്ഞ് വിശ്വാസം വ്രണപ്പെട്ട് അയ്യപ്പ ഭക്തര്‍; അഭിഷേകം നടത്തിയ നെയ്യ് പോലും കിട്ടിയില്ല സാറമ്മാരേ...ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിക്കപ്പെട്ട ! എല  (1 hour ago)

Malayali Vartha Recommends