ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ ജനറലിസ്റ്റ് ഓഫീസറുടെ 150 ഒഴിവുകൾ; അപേക്ഷിക്കേണ്ട അവസാന തിയതി ഏപ്രില്‍ 6

പൂനൈ ആസ്ഥാനമായ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ ജനറലിസ്റ്റ് ഓഫീസറുടെ (സ്‌കെയില്‍-II) 150 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറല്‍ 62, ഒ.ബി.സി.-40, എസ്.സി-22, എസ്.ടി-11, ഇ.ഡബ്ല്യു.എസ്.-15, ഭിന്നശേഷിക്കാര്‍-8 എന്നിങ്ങനെയാണ് സംവരണക്രമം.
അപേക്ഷകരുടെ യോഗ്യത കുറഞ്ഞത് 60 ശതമാനം (എസ്.സി, എസ്.ടി, ഒ.ബി.സി, ഭിന്നശേഷി. വിഭാഗക്കാര്‍ക്ക് 55 ശതമാനം) മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ജെ.എ.ഐ.ഐ.ബി, സി.എ.ഐ.ഐ.ബി. വിജയം അഭിലഷണീയം. ഏതെങ്കിലും ഷെഡ്യൂള്‍ഡ്/ കൊമേഴ്‌സ്യല്‍ ബാങ്കില്‍ ഓഫീസറായി മൂന്നു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം.
പ്രായം: എസ്.സി.,എസ്.ടി. വിഭാഗക്കാര്‍ക്ക് 118 രൂപയും മറ്റുള്ളവര്‍ക്ക് 1180 രൂപയുമാണ് (ജി.എസ്.ടി.ഉള്‍പ്പെടെ) ഫീസ്. വനിതകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഫീസ് ബാധകമല്ല. ഓണ്‍ലൈനായാണ് ഫീസ് അടയ്‌ക്കേണ്ടത്.
പ്രായം: 25-35 വയസ്സാണ് പ്രായപരിധി.
ഐ.ബി.പി.എസ്. നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷയുടേയും തുടര്‍ന്നുള്ള അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. കേരളത്തില്‍ തിരുവനന്തപുരമാണ് പരീക്ഷാകേന്ദ്രം.
അപേക്ഷ: ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും വെബ്‌സൈറ്റ്: www.bankofmaharashtra.in. അവസാനതീയതി: ഏപ്രില്‍ 6.
https://www.facebook.com/Malayalivartha