കരസേനയിലെ ഷോർട്ട് സർവീസ് കമ്മിഷനിൽ അവസരം: പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം

കരസേനയിലെ ഷോർട്ട് സർവീസ് കമ്മിഷന് അപേക്ഷിക്കാൻ അവസരം. പുരുഷന്മാരുടെ എസ്.എസ്.സി. (ടെക്)-57-ലേക്കും വനിതകളുടെ എസ്.എസ്.സി.ഡബ്ല്യു. (ടെക്)-28-ലേക്കും വിധവകൾക്കുള്ള എസ്.എസ്.ഡബ്ല്യു. (നോൺ ടെക്) (നോൺ യു.പി.എസ്.സി.) വിഭാഗങ്ങളിലേക്കുമാണ് അപേക്ഷ ക്ഷണിക്കുന്നത്.
അവിവാഹിതരായ പുരുഷന്മാർ, അവിവാഹിതരായ സ്ത്രീകൾ, സൈനികരുടെ വിധവകൾ എന്നിവർക്കാണ് ഈ ജോലിയിൽ അപേക്ഷിക്കാനുള്ള മുൻഗണന . വിവിധ വിഭാഗങ്ങളിലായി പുരുഷന്മാർക്ക് 175 ഒഴിവുകളും വനിതകൾക്ക് 14 ഒഴിവുകളും വിധവകൾക്ക് രണ്ട് ഒഴിവുകളുമാണ് നിലവിൽ ഉള്ളത്.
കരസേനയിലെ ഷോർട്ട് സർവീസ് കമ്മിഷനുള്ള ആകെ 191 ഒഴിവുകളാണ് നിലവിൽ ഉള്ളത് . ഒക്ടോബറിൽ ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിലാണ് കരസേനയിലെ ഷോർട്ട് സർവീസ് കമ്മിഷനുള്ള കോഴ്സ് ആരംഭിക്കുന്നത്. കരസേനയിലെ ഷോർട്ട് സർവീസ് കമ്മിഷനുളള യോഗ്യതയെന്നത് വ്യത്യസ്ത ടെക്നിക്കൽ സ്ട്രീമുകളിലാണ് ഒഴിവുകളുള്ളത്. ബന്ധപ്പെട്ട വിഷയത്തിലെ ബി.ഇ./ബി.ടെക്.
ആണ് അപേക്ഷിക്കാനുള്ള യോഗ്യത. അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാവുന്നതാണ്. എന്നാൽ അവർ ഒക്ടോബർ ഒന്നിനുമുൻപ് കോഴ്സ് വിജയിച്ചതിനുള്ള രേഖകൾ ഹാജരാക്കണം. ടെക്നിക്കൽ വിഭാഗത്തിലെ ഒഴിവിൽ ഏത് സ്ട്രീമിലെയും ബി.ഇ./ബി.ടെക്. ആണ് യോഗ്യത. നോൺ ടെക്നിക്കൽ വിഭാഗത്തിലെ ഒഴിവിലേക്ക് ബിരുദക്കാർക്ക് അപേക്ഷിക്കാവുന്നതാണ് ഇതിന്റെ പ്രായപരിധി എന്നത് 20മുതൽ 27 വയസ്സ് വരെയാണ് . അതായത് 1994 ഒക്ടോബർ രണ്ടിനും 2001 ഒക്ടോബർ ഒന്നിനും ഇടയിൽ ജനിച്ചവരാകണം. വിധവകൾക്കുള്ള കൂടിയ പ്രായപരിധി 2021 ഒക്ടോബർ ഒന്നിന് 35 വയസ്സ് പൂർത്തിയായിരിക്കണം.
കരസേനയിലെ ഷോർട്ട് സർവീസ് കമ്മിഷനുള്ള തിരഞ്ഞടുപ്പ് അപേക്ഷകരിൽനിന്ന് തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയിൽ ഇടംപിടിക്കുന്നവർക്ക് അഭിമുഖത്തിന് അവസരം ലഭിക്കുന്നതാണ് . തിരഞ്ഞെടുക്കപ്പെട്ടവരുടെ വിവരം ഇ-മെയിലിലൂടെ അറിയിക്കുന്നതായിരിക്കും .
രണ്ട് ഘട്ടങ്ങളിലായാണ് അഭിമുഖം നടത്തുന്നത് . ഗ്രൂപ്പ് ടെസ്റ്റ്, സൈക്കോളജി ടെസ്റ്റ്, വ്യക്തിഗത അഭിമുഖം എന്നിവയുണ്ടാകുന്നതാണ്. അഭിമുഖം അഞ്ചുദിവസമായിരിക്കും നടക്കുക. അപേക്ഷകൾ അയക്കേണ്ടത് www.joinindianarmy.nic.in വഴിയാണ് .കരസേനയിലെ ഷോർട്ട് സർവീസ് കമ്മിഷനുള്ള അപേക്ഷകൾ അയക്കേണ്ട അവസാന തീയതി ജൂൺ 23 വരെയാണ്.
അതോടപ്പം വനിതാ മിലിറ്ററി പോലീസ് തസ്തികയിലേക്കും അപേക്ഷകൾ ക്ഷണിക്കുന്നു. നിലവിൽ 100 ഒഴിവുകളാണ് ഉള്ളത്. സോള്‍ജര്‍ ജനറല്‍ ഡ്യൂട്ടി തസ്തികയ്ക്ക് തുല്യമാണിത്. അംബാല, ലഖ്നൗ, ജബല്‍പുര്‍, ബെല്‍ഗാം, പുണെ, ഷില്ലോങ് എന്നിവിടങ്ങളിലാണ് റാലി നടത്തുക.
തുടർന്ന് ഉദ്യോഗാര്‍ഥിയുടെ വിലാസത്തിന്റെ അടിസ്ഥാനത്തിലാണ് ഏറ്റവും അടുത്തുള്ള റാലി കേന്ദ്രം അനുവദിക്കുന്നത്. റാലിയില്‍ യോഗ്യത നേടുന്നവര്‍ക്ക് മാത്രമാകും പൊതു പ്രവേശന പരീക്ഷ ഉണ്ടാകുകയുള്ളൂ. അതോടപ്പം നെഗറ്റീവ് മാര്‍ക്കും ഉണ്ടായിരിക്കുന്നതാണ്.
വനിതാ മിലിറ്ററി പോലീസിലേയ്ക്കുള്ള യോഗ്യത എന്നത് പത്താംക്ലാസ് ആണ്. എല്ലാ വിഷയത്തിനും കുറഞ്ഞത് 33 ശതമാനം മാര്‍ക്കും ആകെ കുറഞ്ഞത് 45 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കേണ്ടതാണ്.വനിതാ മിലിറ്ററി പോലീസിലേയ്ക്ക് ചേരുന്നതിനുളള പ്രായ പരിധി 21 വയസ്സാണ് . 2000 ഒക്ടോബര്‍ ഒന്നിനും 2004 ഏപ്രില്‍ ഒന്നിനും ഇടയില്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ) ജനിച്ചവരായിരിക്കണം.
വനിതാ മിലിറ്ററി പോലീസിനായി തയ്യാറെടുക്കുന്നവർ ശാരീരിക യോഗ്യത കുറഞ്ഞത് 152 സെ.മീ. ഉയരം ഉണ്ടായിരിക്കണം . ഉയരത്തിന് അനുസരിച്ചും പ്രായത്തിന് അനുസരിച്ചും ഭാരം ഉണ്ടായിരിക്കണം. അതോടപ്പം കായികക്ഷമത 1.6 കിലോമീറ്റര്‍ ഓട്ടം ഗ്രൂപ്പ് I-ന് ഏഴ് മിനിറ്റ് 30 സെക്കന്‍ഡും ഗ്രൂപ്പ് II-ന് എട്ട് മിനിറ്റുമാണ് പൂര്‍ത്തിയാക്കേണ്ട സമയം.അത് കൂടാതെ ലോങ് ജമ്പിൽ 10 അടി യോഗ്യത നേടിയിരിക്കണം . ഹൈജമ്പ് മൂന്ന് അടി യോഗ്യത നേടേണ്ടതാണ്.
വനിതാ മിലിറ്ററി പോലീസ് ജോലിയുമായി റാലിക്കായി പോകുന്നവര്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും രണ്ട് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് കൈയില്‍ കരുതേണ്ടതാണ്. റാലിയില്‍ പങ്കെടുക്കാന്‍ വേണ്ട രേഖകളും അത്യാവശ്യമാണ് : അഡ്മിറ്റ് കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (20 എണ്ണം. മൂന്ന് മാസത്തിനകം എടുത്തത്),
വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി/ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റ്, ക്ലാസ്/കാസ്റ്റ് സര്‍ട്ടിഫിക്കറ്റ്, റിലിജന്‍ സര്‍ട്ടിഫിക്കറ്റ്, കാരക്ടര്‍ സര്‍ട്ടിഫിക്കറ്റ്, എന്‍.സി.സി. സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ ബന്ധപ്പെട്ട രേഖകളെല്ലാം കയ്യിൽ കരുതിയിരിക്കണം.വനിതാ മിലിറ്ററി പോലീസിലേയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ജൂലായ് 20 ആണ്.
https://www.facebook.com/Malayalivartha