ഡ്രൈവിംഗ് ജോലി തേടുന്നവരാണോ നിങ്ങൾ? സുവർണ്ണാവസരങ്ങൾ ഒരുക്കി ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ...അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കു...
ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിൽ ഓർഡിനറി ഗ്രേഡ് ഡ്രൈവറുടെ 19 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഈസ്റ്റേൺ റീജിയണിൽ ആണ് അവസരം. ബീഹാർ, ഒഡിഷ, ജാർഖണ്ഡ് സംസ്ഥാനങ്ങളിലായിരിക്കും ജോലി. അപേകസിക്കേണ്ട അവസാന തീയതി സെപ്തംബർ 26.
മെട്രികുലേഷൻ/ തത്തുല്യം, ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസും, ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസും ഉണ്ടായിരിക്കണം. അംഗീകൃത സ്ഥാപനത്തിൽ ട്രക്കുകളും ജീപ്പ്/ ട്രക്കുകളും ഓടിച്ചിട്ടുള്ള മൂന്നു വർഷത്തെ പരിചയം വേണം. വാഹനങ്ങളുടെ അറ്റകുറ്റപ്പണി അറിഞ്ഞിരിക്കണം.
അപേക്ഷിക്കാനുള്ള പ്രായപരിധി 25 വയസ്സാണ്. 19,900 മുതൽ 63,200 രൂപ വരെയാണ് പ്രതിമാസ ശമ്പളം. വിശദവിവരങ്ങളും അപേക്ഷാഫോമും www.gsi.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (GSI) ഇന്ത്യയുടെ ഒരു ശാസ്ത്ര ഏജൻസിയാണ്. ഇത് 1851-ൽ സ്ഥാപിതമായത്, ഖനി മന്ത്രാലയത്തിന് കീഴിലുള്ള ഒരു ഇന്ത്യാ ഗവൺമെന്റ് ഓർഗനൈസേഷനാണ്. ലോകത്തിലെ അത്തരം സംഘടനകളിൽ ഏറ്റവും പഴക്കമേറിയതും, സർവേ ഓഫ് ഇന്ത്യയ്ക്ക് (1767-ൽ സ്ഥാപിതമായ) ശേഷം ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും പഴക്കമേറിയതുമായ സർവേയാണ്. ഇന്ത്യയെക്കുറിച്ചുള്ള പഠനങ്ങൾ, കൂടാതെ ഗവൺമെന്റിനും വ്യവസായത്തിനും പൊതുജനങ്ങൾക്കും അടിസ്ഥാന ഭൗമശാസ്ത്ര വിവരങ്ങളുടെ പ്രധാന ദാതാവ് എന്ന നിലയിലും സ്റ്റീൽ, കൽക്കരി, ലോഹങ്ങൾ, സിമന്റ്, പവർ ഇൻഡസ്ട്രീസ്, അന്തർദേശീയ ജിയോ സയന്റിഫിക് ഫോറങ്ങൾ എന്നിവയിലെ ഔദ്യോഗിക പങ്കാളി എന്നും അറിയപ്പെടുന്നു.
https://www.facebook.com/Malayalivartha