സ്ത്രീകൾക്ക് മിലിട്ടറി പോലീസിൽ ചേരാനിതാ ഒരു സുവർണ്ണാവസരം...വനിതകൾക്കായുള്ള അഗ്നീപഥ് റിക്രൂട്ട്‌മെന്റ് നവംബർ ഒന്നിന് ആരംഭിക്കും...അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കു...ലക്ഷ്യങ്ങൾ കൈവരിക്കൂ...
അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലിയിലൂടെ മിലിട്ടറി പോലീസില്‍ ചേരാന്‍ വനിതകള്‍ക്ക് അപേക്ഷിക്കാം. മിലിട്ടറി പോലീസിന്റെ ജനറൽ ഡ്യൂട്ടി വിഭാഗത്തിലുള്ള വനിതാ ഉദ്യോഗാർത്ഥികൾക്കായുള്ള അഗ്നിവീർ റിക്രൂട്ട്‌മെന്റ് റാലി നവംബർ 1 മുതൽ 3 വരെ നടക്കും. അവിവാഹിതരായ സ്ത്രീകൾക്കാണ് പങ്കെടുക്കാനുള്ള അവസരം.
കർണാടക, കേരളം, കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ള വോളണ്ടിയർ വനിതാ ഉദ്യോഗാർത്ഥികൾക്കായി, ഹെഡ്ക്വാർട്ടേഴ്‌സ് റിക്രൂട്ടിംഗ് സോണിന്റെ നേതൃത്വത്തിൽ റിക്രൂട്ട്‌മെന്റ് നടത്തുമെന്ന് പ്രതിരോധ മന്ത്രാലയ പ്രസ്താവനയിൽ പറയുന്നു. ബെംഗളൂരുവിലെ മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ വച്ചായിരിക്കും റിക്രൂട്ട്മെന്റ് നടത്തുന്നത്. ആർമിയിലെ കോർപ്സ് ഓഫ് മിലിട്ടറി പോലീസിൽ അഗ്നിവീർ ജനറൽ ഡ്യൂട്ടി (വനിതകൾ) എൻറോൾ ചെയ്യുന്നതിനാണ് റാലി നടത്തുന്നത്.
ഓഗസ്റ്റ് 7 ലെ വിജ്ഞാപനത്തിൽ ഹെഡ്ക്വാർട്ടേഴ്സ് റിക്രൂട്ടിംഗ് സോൺ, ഇന്ത്യൻ ആർമിയിലെ പ്രത്യേക വിഭാഗത്തിലെ മറ്റുള്ളവയിൽ പ്രായവും വിദ്യാഭ്യാസ യോഗ്യതയും ഉൾപ്പെടുന്ന യോഗ്യതാ മാനദണ്ഡ പട്ടിക പുറത്തിറക്കി. ആർമി വനിതാ അഗ്നിവീർ റിക്രൂട്ട്‌മെന്റിനുള്ള പ്രായപരിധി 17.5 നും 23 നും ഇടയിലാണ് നിശ്ചയിച്ചിരിക്കുന്നത്.
ഇതിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത കുറഞ്ഞത് 45 ശതമാനം മാര്‍ക്കോടെ പത്താംക്ലാസ് വിജയം. ഓരോ വിഷയത്തിനും കുറഞ്ഞത് 33 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. അപേക്ഷകര്‍ക്ക് കുറഞ്ഞത് 162 സെ.മീ. ഉയരവും ഉയരത്തിനാനുപാതികമായ ഭാരവുമുണ്ടായിരിക്കണം എന്നതാണ് ശാരീരിക യോഗ്യത. ശാരീരികക്ഷമതാ പരീക്ഷ, വൈദ്യപരിശോധന, എഴുത്തുപരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നാത്തുന്നത്.
വനിതാ ഉദ്യോഗാർത്ഥികൾക്കായി അപേക്ഷിക്കാനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഓഗസ്റ്റ് 10-ന് ആരംഭിച്ചു. 2022 സെപ്റ്റംബർ 7 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. താൽപ്പര്യമുള്ളവർക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അവരുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസത്തിൽ ഒക്ടോബർ 12 മുതൽ ഒക്ടോബർ 31 വരെ അഡ്മിറ്റ് കാർഡുകൾ ലഭിക്കും.
അതിനിടെ, ജമ്മുവിലെ അഗ്നിവീർ റിക്രൂട്ട്‌മെന്റ് റാലിക്കുള്ള ഓൺലൈൻ അപേക്ഷാ നടപടികൾ സൈന്യം ആരംഭിച്ചു കഴിഞ്ഞു. ഉദ്യോഗാർത്ഥികളോട് ഓഗസ്റ്റ് 5 നും സെപ്റ്റംബർ 3 നും ഇടയിൽ അപേക്ഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രക്രിയ ഒക്ടോബർ 7 മുതൽ ആരംഭിച്ച് ഒക്ടോബർ 20 വരെ നീണ്ടുനിൽക്കും.
ഇന്ത്യൻ നാവികസേന അതിന്റെ എല്ലാ ശാഖകളിലും ലിംഗ-നിഷ്പക്ഷതയിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, പുതുതായി അവതരിപ്പിച്ച അഗ്നിപഥ് റിക്രൂട്ട്‌മെന്റ് സ്‌കീമിലൂടെ വനിതാ നാവികരെ റിക്രൂട്ട് ചെയ്യാനുള്ള തീരുമാനം ജൂൺ 20-ന് പ്രഖ്യാപിച്ചു.
ആർമി, എയർഫോഴ്‌സ്, നേവി എന്നീ മൂന്ന് സർവീസുകളിലും വനിതാ ഓഫീസർമാരുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ റാങ്കിന് താഴെയുള്ള (പിബിഒആർ) തസ്തികകളിൽ ഇതാദ്യമായിട്ടാണ് വനിതകൾക്ക് അവസരം ലഭിക്കുന്നത് .
സീനിയർ സെക്കൻഡറി റിക്രൂട്ട് (എസ്എസ്ആർ), മെട്രിക് റിക്രൂട്ട് (എംആർ) എന്നിവയുടെ രജിസ്ട്രേഷൻ ഓഗസ്റ്റ് മൂന്നിന് അവസാനിച്ചപ്പോൾ, ഇന്ത്യൻ നേവിക്ക് വനിതാ ഉദ്യോഗാർത്ഥികളിൽ നിന്ന് 80,000 അപേക്ഷകൾ ലഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ജൂൺ 14-ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് പ്രഖ്യാപിച്ച അഗ്‌നിപഥ് സ്‌കീമിൽ മൂന്ന് സേനാ മേധാവികളുടെ സാന്നിധ്യത്തിൽ 17-രയും 21-നും ഇടയിൽ പ്രായമുള്ള യുവാക്കളെ സായുധ സേവനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യാൻ വ്യവസ്ഥ ചെയ്യുന്നു. അതിൽ 25 ശതമാനം 15 വർഷം കൂടി നിലനിർത്താനുള്ള വ്യവസ്ഥയുള്ള നാല് വർഷം മാത്രം. പിന്നീട് 2022-ൽ റിക്രൂട്ട്‌മെന്റിനുള്ള ഉയർന്ന പ്രായപരിധി 23 വയസ്സായി കേന്ദ്രം നീട്ടി. കൂടുതൽ വിവരങ്ങൾ അറിയാൻ http://www.Joinindianarmy.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.
https://www.facebook.com/Malayalivartha