അഞ്ഞൂറിലേറെ ഒഴിവുകളുമായി ഡൽഹി സർക്കാർ...അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കു...
ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് (DSSSB) അപേക്ഷകൾ ക്ഷണിക്കുന്നു. ആകെ 547 ഒഴിവുകളാണുള്ളത്. TGT, PGT, കൂടാതെ മറ്റ് തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റിനായിട്ടാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 27.
മാനേജർ (അക്കൗണ്ട്സ്) 2, ഡെപ്യൂട്ടി മാനേജർ (അക്കൗണ്ട്സ്) 18, ജൂനിയർ ലേബർ വെൽഫെയർ ഇൻസ്പെക്ടർ (ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷൻ) 7, അസി. സ്കോർ കീപ്പർ-5, സ്റ്റോർ അറ്റൻഡന്റ്-6 (ട്രെയിനിങ് ആൻഡ് ടെക്നിക്കൽ എജുക്കേഷൻ), അക്കൗണ്ടന്റ്-1 (രാജ്യ സൈനിക് ബോർഡ്), ട്രെയിലർ മാസ്റ്റർ-1 (ഡൽഹി പ്രിസൺസ്), പബ്ലിക്കേഷൻ അസിസ്റ്റന്റ്-1 (ഡയറക്ടറേറ്റ് ഓഫ് ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി).
ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ/സ്പെഷൽ എജുക്കേഷൻ ടീച്ചർ-364, പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ (പി.ജി.ടി), മ്യൂസിക് (മെയിൽ)-1, ഫൈൻ ആർട്സ്/പെയിന്റിങ് (മെയിൽ)-1, പി.ജി.ടി-ഉർദു (മെയിൽ)-3, ഫീമെയിൽ-3, പി.ജി.ടി ഹോർട്ടി കൾചർ-2, സൈക്കോളജി (മെയിൽ)-1, ഫീമെയിൽ-1, കമ്പ്യൂട്ടർ സയൻസ് (മെയിൽ)-7, ഫീമെയിൽ-19, പഞ്ചാബി (ഫീമെയിൽ)-2, സംസ്കൃതം (ഫീമെയിൽ)-21, ഇംഗ്ലീഷ് (മെയിൽ)-13, ഫീമെയിൽ-14, ഇ.വി.ജി.സി (മെയിൽ)-19, ഫീമെയിൽ-35 (വിദ്യാഭ്യാസ വകുപ്പ്).
പൊതുവിഭാഗം ഉദ്യോഗാർത്ഥികൾക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്. എന്നിരുന്നാലും, സ്ത്രീകൾക്കും, പട്ടികജാതി, പട്ടികവർഗം, പി.ഡബ്ല്യു.ഡി. കൂടാതെ വിമുക്തഭടൻ വിഭാഗവും ഫീസില്ല. കൂടാതെ, ഓൺലൈനായി സമർപ്പിച്ച അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കേണ്ടതാണ്. വിശദ വിവരങ്ങളടങ്ങിയ ഔദ്യോഗിക റിക്രൂട്ട്മെന്റ് വിജ്ഞാപനം https://dsssb.delhi.gov.in/currentvacanciesൽ ലഭിക്കും. കൂടുതൽ വിവരങ്ങൾ അറിയാൻ https://dsssbonline.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.
https://www.facebook.com/Malayalivartha