മലയാളം അറിഞ്ഞാൽ മതി...കൊച്ചിൻ ഷിപ്പ്യാർഡിൽ ജോലി...ശമ്പളം കേട്ടാൽ ഞെട്ടും...കേരളത്തിൽ കേന്ദ്രഗവൺമെന്റ് ജോലി ആഗ്രഹിക്കുന്നവർക്ക് അവസരം...
കേരളത്തിൽ ജോലി ആഗ്രഹിക്കുന്നവർക്ക് കൊച്ചിയിൽ അവസരം. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ലിസ്റ്റഡ് പ്രീമിയർ മിനി രത്ന കമ്പനിയായ കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.
1972-ലാണ് ഇന്ത്യൻ സർക്കാരിന്റെ പൂർണ ഉടമസ്ഥതയിലുള്ള കമ്പനിയായി കൊച്ചിൻ ഷിപ്പ്‌യാർഡ് സ്ഥാപിതമായത്. കഴിഞ്ഞ മൂന്ന് ദശകങ്ങളിൽ കമ്പനി ഇന്ത്യൻ കപ്പൽ നിർമ്മാണ, കപ്പൽ അറ്റകുറ്റപ്പണി വ്യവസായത്തിലെ ഒരു പ്രമുഖ സ്ഥാപനമായി വളർന്നു കഴിഞ്ഞു .
ഒഴിവുകൾ: ഹൗസ് കീപ്പിംഗ് സ്റ്റാഫ്, 1 ഒഴിവ് ആണ് ഉള്ളത് .യോഗ്യത അഞ്ചാം ക്ലാസ് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം, മലയാള ഭാഷയിലുള്ള പരിജ്ഞാനം ഉണ്ടായിരിക്കണം. പ്രതിമാസ ശമ്പളം 15,000 രൂപയാണ്.
30 വയസ്സാണ് പ്രായപരിധി. SC/ OBC/ PWBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും.
വനിത/ SC/ ST/ PWBD ക്കാർക്ക് അപേക്ഷ ഫീസ്ഇല്ല, മറ്റുള്ളവർക്ക് 300 രൂപ. യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 31ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
ഒബ്ജക്റ്റീവ് ടൈപ്പ് ഓൺലൈൻ ടെസ്റ്റിലൂടെയായിരിക്കും തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പ് .
ഒബ്ജക്റ്റീവ് ടൈപ്പ് ഓൺലൈൻ ടെസ്റ്റിൽ 50 മൾട്ടിപ്പിൾ ചോദ്യങ്ങൾ അടങ്ങുന്ന 60 മിനിറ്റ് ദൈർഘ്യമുള്ള ചോദ്യങ്ങൾ ആയിരിക്കും . പരീക്ഷ മലയാളത്തിലായിരിക്കും , നെഗറ്റീവ് മാർക്ക് ഉണ്ടാകില്ല.
പൊതു ചോദ്യങ്ങൾ - 40 മാർക്ക്
ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് - 10 മാർക്ക്
ആകെ - 50 മാർക്ക് എന്ന പാറ്റേൺ ൽ ആയിരിക്കും ചോദ്യങ്ങൾ.
ഒബ്ജക്ടീവ് ടൈപ്പ് ഓൺലൈൻ പരീക്ഷ കേരളത്തിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിലോ അല്ലെങ്കിൽ കൊച്ചിയിൽ മാത്രമോ ആയിരിക്കും . കൂടുതൽ കേന്ദ്രങ്ങൾ ഉണ്ടെങ്കിൽ അപേക്ഷകർക്ക് ഓൺലൈനായി കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം. ഒബ്ജക്റ്റീവ് ടൈപ്പ് ഓൺലൈൻ പരീക്ഷയുടെ ഏറ്റവും കുറഞ്ഞ പാസ് മാർക്ക് മൊത്തം മാർക്കിന്റെ 50% ആയിരിക്കും
ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ആകെ 14 ഒഴിവ് ആണ് ഉള്ളത്. ഓഫിസ് അസിസ്റ്റന്റ് വിഭാഗത്തിലേയ്ക്ക് അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് ഏഴാം ക്ലാസ്സ് ആണ് യോഗ്യത . പ്ലസ് ടു ഉള്ളവർക്കും അപേക്ഷിക്കാം മലയാളം അറിഞ്ഞിരിക്കണം . ഈ തസ്തികയ്ക്ക് നിശ്ചയിച്ചിട്ടുള്ള ഉയർന്ന പ്രായപരിധി 2022 ആഗസ്ത് 31-ന് 30 വയസ്സ് കവിയാൻ പാടില്ല എന്നതാണ് . ശമ്പളം: 20,200 - 21,600 രൂപ വരെയാണ്.
UR 9 OBC 3 SC 1 EWS 1 Total 14 എന്നിങ്ങനെയാണ് ഒഴിവുകൾ . മൂന്ന് വർഷത്തേക്ക് താൽക്കാലിക തസ്തികയാണ് .
ആദ്യ വര്ഷം 20, 200/- മാസ ശമ്പളവും 3,600/- രൂപ അലവൻസും ,രണ്ടാം വര്ഷം 20, 900/- ശമ്പളവും 3,700/-രൂപ അലവൻസും മൂന്നാം വര്ഷം 21, 600/- മാസശമ്പളവും 3,800/-രൂപ അലവൻസും ആയിരിയ്ക്കും
100 മാർക്കിന്റെ ഓൺലൈൻ പരീക്ഷയുടെയും പ്രാക്ടിക്കൽ പരീക്ഷയുടെയും അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.
അപേക്ഷാ ഫീസ് 300 രൂപയാണ്. 2022 ഓഗസ്റ്റ് 17 മുതൽ 2022 ഓഗസ്റ്റ് 31 വരെ അടയ്ക്കാം. പട്ടികജാതി (എസ്‌സി)/പട്ടികവർഗം (എസ്‌ടി)/ (PwBD) അപേക്ഷാ ഫീസ് നൽകേണ്ടതില്ല.
കൂടുതൽ വിവരങ്ങൾക്ക് https://cochinshipyard.in/uploads/career/9857b1abc1913c02b2d62f6ebdfd3e05.pdf സന്ദർശിക്കുക.
https://www.facebook.com/Malayalivartha