ബിരുദമുള്ളവർക്ക് കേരള ഹൈക്കോടതിയിൽ അവസരം...! ശമ്പളം 39,300 - 83,000, വേഗമാകട്ടേ ഉടൻ അപേക്ഷിക്കൂ...

കേരള ഹൈക്കോടതിയിൽ ബിരുദമുള്ളവർക്കുള്ള അവരങ്ങളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആകെ ഇരുപത് ഒഴിവുകളാണുള്ളത്. ട്രാന്‍സ്ലേറ്റര്‍, റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്രാന്‍സ്ലേറ്റര്‍-5, റിസര്‍ച്ച് അസിസ്റ്റന്റ്-15 എന്നിങ്ങനെയാണ് ഒഴിവുകള്‍. റിസര്‍ച്ച് അസിസ്റ്റന്റിന്റേത് താത്കാലിക ഒഴിവാണ്.
ട്രാന്‍സ്ലേറ്റര്‍- ശമ്പളം: 39,300 - 83,000 രൂപ. റിസര്‍ച്ച് അസിസ്റ്റന്റ്- നിയമ ബിരുദം ആണ് യോഗ്യത. അവസാന സെമസ്റ്റര്‍/ വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. 22-28. 1994 സെപ്റ്റംബര്‍ 13-നും 2000 സെപ്റ്റംബര്‍ 12-നും ഇടയില്‍ ജനിച്ചവരാകണം അപേക്ഷകർ. 450 രൂപയാണ് അപേക്ഷാഫീസ്. എസ്.സി./ എസ്.ടി./ തൊഴില്‍ രഹിതരായ ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ഫീസില്ല.
അപേക്ഷ: www.hckrecruitment.nic.in എന്ന വെബ് സൈറ്റ് വഴിയാണ് താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷിക്കേണ്ടത്. ഓഗസ്റ്റ് 19 മുതല്‍ അപേക്ഷ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. അവസാന തീയതി: ആദ്യഘട്ട അപേക്ഷ സെപ്റ്റംബര്‍ 12-നും രണ്ടാംഘട്ടം സെപ്റ്റംബര്‍ 20-നും അവസാനിക്കും.അപേക്ഷയുടെ പ്രിന്റ് ഔട്ടും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും The Registrar (Recruitment), High Court of Kerala, Ernakulam, Kochi-682031 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 28-നകം ലഭിക്കത്തക്ക വിധത്തില്‍ അയക്കണം.
https://www.facebook.com/Malayalivartha