സർക്കാർ ജോലി ഉറപ്പാക്കു... കേരള ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിൽ അവസരങ്ങൾ...ആകർഷകമായ ശമ്പളം. സുവർണ്ണാവസരം പാഴാക്കാതെ ഉടൻ അപേക്ഷിക്കു...ഇനി ദിവസങ്ങൾ മാത്രം...
കേരള ബീറ്റ് ഫോറസ്റ്റ് ഓഫീസർ അറിയിപ്പ് പ്രകാരം വനവകുപ്പ് അതിന്റെ ജീവനക്കാർക്ക്ആകർഷകമായ ശമ്പളമാണ് നൽകുന്നത്. നിരവധി ആനുകൂല്യങ്ങളും മറ്റ് ഇൻസെന്റീവുകളും സഹിതം മികച്ച ശമ്പള പാക്കേജ് വാഗ്ദാനം ചെയുന്നു. ബീറ്റ് ഫോറസ്റ്റ് ഓഫീസർ റിക്രൂട്ട്‌മെന്റ് 2022-ന്റെ ശമ്പള സ്കെയിൽ 20,000 രൂപ – 45,800 രൂപയാണ്. ഏഴാം ശമ്പളക്കമ്മീഷൻ ഉത്തരവനുസരിച്ച് വിവിധ അലവൻസുകൾ ഇതോടൊപ്പം ചേർക്കും. അടിസ്ഥാന ശമ്പളം 20000 മുതൽ 45500 വരെ, മൊത്ത ശമ്പളം അടിസ്ഥാന ശമ്പളത്തിന്റെ 2 മടങ്ങ് ആയിരിക്കും.
ഇതിലേക്ക് അപേക്ഷിക്കാനുള്ള ഉദ്യോഗാർഥികളുടെ ശാരീരിക ആവശ്യകതകൾ എന്തൊക്കെയാണെന്ന് നോക്കാം
ഒന്നാമത്തേത് എന്റുറൻസ് ടെസ്റ്റ്: പുരുഷന്മാർക്ക് 13 മിനിറ്റ് കൊണ്ട് 2 കിലോമീറ്റർ ഓടി പൂർത്തിയാക്കണം.
സ്ത്രീകൾ 15 മിനിറ്റ് കൊണ്ട് രണ്ട് കിലോമീറ്റർ ഓടി എത്തണം.
പുരുഷന്മാർക്കുള്ള ശാരീരിക യോഗ്യതയും കായികക്ഷമതാ പരീക്ഷയും എങ്ങനെയൊക്കെയാണെന്ന് ഇനി പറയുന്നു
ഉയരം കുറഞ്ഞത് 168 സെന്റീമീറ്റർ, നെഞ്ചളവ് 81 സെന്റീമീറും 5 സെന്റീമീറ്റർ വികാസവും വേണം.
എല്ലാ പുരുഷ ഉദ്യോഗാർത്ഥികളും ഇനിപ്പറയുന്ന 8 ഇനങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിൽ യോഗ്യത നേടിയിരിക്കണം.
• 100 മീറ്റർ ഓട്ടം: 14 സെക്കൻഡ്
• ഹൈജമ്പ് : 132.20 സെന്റീമീറ്റർ
• ലോങ്ങ് ജമ്പ്: 457.20 സെന്റീമീറ്റർ
• ഷോട്ട് പുട്ട് (7264 ഗ്രാം): 609.60
• ത്രോയിങ് ദി ക്രിക്കറ്റ് ബോൾ: 6096 സെ.മീ
• റോപ്പ് ക്ലൈംബിംഗ്: 365.80 സെ.മീ
• പുൾ അപ്പ് അഥവാ ചിന്നിംഗ്: 8 തവണ
• 1500 മീറ്റർ ഓട്ടം : 5 മിനിറ്റ് 44 സെക്കൻഡ്
സ്ത്രീകൾക്കുള്ള ശാരീരിക യോഗ്യതയും കായികക്ഷമതാ പരീക്ഷയും എങ്ങനെയൊക്കെയാണെന്ന് ഇനി പറയുന്നു.
ഉയരം കുറഞ്ഞത് 157 സെന്റീമീറ്റർ, നെഞ്ചളവ് ബാധകമല്ല. എല്ലാ വനിതാ ഉദ്യോഗാർത്ഥികളും ഇനി പറയുന്ന 9 ഇനങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിൽ യോഗ്യത നേടിയിരിക്കണം.
• 100 മീറ്റർ ഓട്ടം: 17 സെക്കൻഡ്
• ഹൈജമ്പ് : 106 സെന്റീമീറ്റർ
• ലോങ്ങ് ജമ്പ്: 305 സെന്റീമീറ്റർ
• ഷോട്ട് പുട്ട് (4000 ഗ്രാം): 400 സെ.മീ
• ത്രോയിങ് ദി ക്രിക്കറ്റ് ബോൾ: 1400 സെ.മീ
• 200 മീറ്റർ ഓട്ടം: 36 സെക്കൻഡ്
• പുൾ അപ്പ് അഥവാ ചിന്നിംഗ്: 8 തവണ
• സ്കിപ്പിംഗ് (ഒരു മിനിറ്റ്): 80 തവണ
• ഷട്ടിൽ റൈസ് (2500 സെന്റീമീറ്റർ × 400 സെന്റീമീറ്റർ): 26 സെക്കൻഡ്
OMR പരീക്ഷ, ശാരീരിക യോഗ്യതാ പരീക്ഷ, റാങ്ക് ലിസ്റ്റ്, നിയമനം വഴിയായിരിക്കും തിരഞ്ഞെടുപ്പ് നടക്കുന്നത്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള പി എസ് സി യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന ആദ്യമായി അപേക്ഷിക്കുന്നവർ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയും മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ളവർ പ്രൊഫൈൽ ലോഗിൻ ചെയ്തും അപേക്ഷിക്കുക. https://thulasi.psc.kerala.gov.in/thulasi/index.php എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ലോഗിൻ ചെയുക.
ഒരു ഫോറസ്റ്റ് ബീറ്റ് ഓഫീസറുടെ ഉത്തരവാദിത്തങ്ങളാണ് ഇനി പറയാൻ പോകുന്നത്...
പരിസ്ഥിതി സുസ്ഥിരതയും പാരിസ്ഥിതിക സന്തുലിതാവസ്ഥയും ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന നയങ്ങൾ നടപ്പിലാക്കുകെ, ഒരു നിശ്ചിത പ്രദേശത്തെ സസ്യങ്ങളെയും മൃഗങ്ങളെയും സംരക്ഷിക്കുക, വനങ്ങളെയും വന്യജീവികളെയും സംരക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യുക.
വനത്തെ ആശ്രയിക്കുന്ന സമൂഹങ്ങളുടെ ഉപജീവന സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനും, തനതായ ഇനം സസ്യങ്ങൾക്കും മൃഗങ്ങൾക്കും അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ വളരാനും താമസിക്കാനും നിലനിൽക്കാനും കഴിയുമെന്ന് ഉറപ്പാക്കാൻ, സസ്യജന്തുജാലങ്ങളുടെ ആവാസവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുക എന്നിവയൊക്കെയാണ്.
പരീക്ഷയ്ക്ക് വേണ്ടി എങ്ങനെ തയാറെടുക്കാം?
100 മാര്‍ക്കിനുള്ള ഒബ്ജക്ടീവ് ഒ.എം.ആര്‍. പരീക്ഷയാണ് പ്രിലിമിനറിക്കുണ്ടാവുക. ഒന്നേകാല്‍ മണിക്കൂറാണ് പരീക്ഷാദൈര്‍ഘ്യം. ചോദ്യങ്ങള്‍ ഇപ്പോള്‍ നടന്നുവരുന്ന പത്താംതലം പ്രിലിമിനറി പരീക്ഷയുടെ രീതിയില്‍ത്തന്നെയാവാനാണ് സാധ്യത. പരിഷ്‌കരിച്ചരീതിയിലുള്ള വിവരണാത്മകചോദ്യങ്ങള്‍ നാമമാത്രമായെങ്കിലും പ്രതീക്ഷിക്കാം.
2021-ലെ പ്രിലിമിനറി പരീക്ഷയുടെ അതേ സിലബസില്‍ത്തന്നെയാണ് ഇത്തവണയും പരീക്ഷ നടത്തുന്നത്. അന്നത്തേതില്‍ നിന്ന് വ്യത്യസ്തമായി ഓരോഭാഗത്തുനിന്നും എത്ര മാര്‍ക്കിനുള്ള ചോദ്യങ്ങള്‍ വരുമെന്ന് ഇത്തവണത്തെ സിലബസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ചരിത്രം-5, ഭൂമിശാസ്ത്രം-5, പൊതുഭരണം-5, ധനതത്ത്വശാസ്ത്രം-5, ഭരണഘടന-5, ബയോളജി-5, ഫിസിക്സ്, കെമിസ്ട്രി-5, കംപ്യൂട്ടര്‍ സയന്‍സ്-5, കല, കായികം, സാഹിത്യം-5, കറന്റ് അഫയേഴ്‌സ്-5, ഗണിതം, മാനസികശേഷി-20, ജനറല്‍ ഇംഗ്ലീഷ്-20, പ്രാദേശികഭാഷ(മലയാളം)-10 എന്നിങ്ങനെയാണ് സിലബസില്‍ പറഞ്ഞിരിക്കുന്ന മാര്‍ക്ക് ഘടന.
ഇത് രണ്ടാംതവണയാണ് പ്ലസ്ടുതല പ്രിലിമിനറി പരീക്ഷ നടക്കുന്നത് എന്നതിനാല്‍ത്തന്നെ പരീക്ഷാരീതിയെ സംബന്ധിച്ച് കൂടുതല്‍ വ്യക്തതയുണ്ട്. സിലബസില്‍ കാര്യമായ മാറ്റമില്ലാത്തതാണ് ഉദ്യോഗാര്‍ഥികളെ സംബന്ധിച്ച് ഏറ്റവുംവലിയ നേട്ടം. ഇത്തവണ പരീക്ഷയെഴുതുന്നവരില്‍ ഭൂരിഭാഗവും കഴിഞ്ഞതവണത്തെ പ്രിലിമിനറി എഴുതിയവരാവാനാണ് സാധ്യത. ആ പരീക്ഷ കഴിഞ്ഞിട്ട് അധികമായില്ലെന്നതിനാല്‍ത്തന്നെ അന്ന് തയ്യാറെടുപ്പ് നടത്തിയവര്‍ക്ക് അതിന്റെ തുടര്‍ച്ച വിജയത്തിലേക്കുള്ള വഴിയാവും.
സിലബസില്‍ എടുത്തുപറഞ്ഞിരിക്കുന്ന പോയിന്റുകളിലൂന്നിയാണ് കഴിഞ്ഞതവണ പ്രിലിമിനറി പരീക്ഷയിലെ ഭൂരിഭാഗം ചോദ്യങ്ങളും വന്നത്. ഇപ്പോള്‍ നടന്നുവരുന്ന പത്താംതലം പ്രിലിമിനറിയിലും നേരത്തേ നടന്ന ബിരുദതല പ്രിലിമിനറിയിലുമെല്ലാം ഇതേരീതിതന്നെയാണ് അവലംബിച്ചതെന്നുകാണാം. അതുകൊണ്ടുതന്നെ സിലബസിലെ പോയിന്റുകളിലൂന്നി പരമാവധി വിവരങ്ങള്‍ ശേഖരിച്ച് പഠിക്കുന്നത് മികച്ച മാര്‍ക്ക് നേടാന്‍ സഹായിക്കും.
ഇംഗ്ലീഷ്, ഗണിതം എന്നിവ ഒഴികെയുള്ള എല്ലാ വിഷയത്തിനും തുല്യമാര്‍ക്കാണ് നിശ്ചയിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ മികച്ച വിജയത്തിന് ഒരുഭാഗവും ഒഴിച്ചുകൂടാനാവാത്തതാണ്. എങ്കിലും ഇംഗ്ലീഷ്, ഗണിതം എന്നിവയ്ക്ക് 20 മാര്‍ക്കിനുവീതമുള്ള ചോദ്യങ്ങളുള്ളതിനാല്‍ പരീക്ഷയില്‍ നേരിയ മേല്‍ക്കൈ ഈ വിഷയങ്ങളില്‍ മികവു പ്രകടിപ്പിക്കുന്നവര്‍ക്കുണ്ടാവും. മുൻപരീക്ഷകൾ ഉറപ്പായും വഴികാട്ടും.
https://www.facebook.com/Malayalivartha