കേന്ദ്ര സർവീസിൽ ജോലി...യോഗ്യത പ്ലസ് ടു...സ്ത്രീകൾക്കും അവസരം...അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കു...
സ്‌റ്റെനോഗ്രാഫർ ഗ്രേഡ് സി ആൻഡ് ഡി പരീക്ഷ 2022-ന് സ്റ്റാഫ് സെലക്‌ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം പിന്നീട് അറിയിക്കും. സെപ്തംബര് 5 വരെ ഓൺലൈനായി അപേക്ഷിക്കാം.
സ്‌റ്റെനോഗ്രാഫർ ഗ്രേഡ് സി ഗ്രൂപ്പ് ബി നോൺ ഗസറ്റഡ് തസ്തികയും സ്‌റ്റെനോഗ്രാഫർ ഗ്രേഡ് ഡി ഗ്രൂപ്പ് സി തസ്തികയുമാണ്. കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളിലെ വകുപ്പുകളിലുമാണ് ഒഴിവ്.
സ്ത്രീകൾക്കും അവസരമുണ്ട്. എന്നാൽ ബോർഡർ റോഡ്‌സ് ഓർഗനൈസേഷനിൽ സ്‌റ്റെനോഗ്രാഫർ ഗ്രേഡ് സി തസ്തികയിൽ പുരുഷന്മാർക്ക് മാത്രമാണ് അവസരം. യോഗ്യത പ്ലസ് ടു ജയം/ തത്തുല്യം.
സ്‌റ്റെനോഗ്രാഫർ ഗ്രേഡ് സി തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 18 മുതൽ 30 വയസ്സുവരെയാണ്. സ്‌റ്റെനോഗ്രാഫർ ഗ്രേഡ് ഡി തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 18 മുതൽ 27 വയസ്സുവരെയാണ്. പ്രായം 2022 ജനുവരി ഒന്ന് അടിസ്ഥാനമാക്കി കണക്കാക്കും. അർഹർക്ക് ഇളവ്.
തിരഞ്ഞെടുപ്പ് നടക്കുന്നത് കമ്പ്യൂട്ടർ അധിഷ്ഠിത ഒബ്ജക്റ്റീവ് പരീക്ഷ, സ്‌റ്റെനോഗ്രാഫി സ്‌കിൽ ടെസ്റ്റ് എന്നിവ മുഖേനയാണ്. ആദ്യഘട്ട പരീക്ഷയിൽ ജയിക്കുന്നവർക്കാണ് സ്‌കിൽ ടെസ്റ്റ്. സ്‌റ്റെനോഗ്രാഫർ ഗ്രേഡ് സി തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് മിനുറ്റിൽ 100 (ഇംഗ്ലീഷ്/ ഹിന്ദി) വാക്കും, ഗ്രേഡ് ഡി തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് മിനുറ്റിൽ 80 വാക്കും വേഗം ഉണ്ടായിരിക്കണം.
പരീക്ഷ സിലബസ്, സ്കിൽ ടെസ്റ്റ് സംബന്ധിച്ച വിശദ വിവരങ്ങൾ സൈറ്റിൽ കൊടുത്തിട്ടുണ്ട്.
കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങൾ (സെന്റർ കോഡ് ബ്രാക്കറ്റിൽ നൽകുന്നു) : തിരുവനന്തപുരം (9211), കൊല്ലം (9210), കോട്ടയം (9205), എറണാകുളം (9213), തൃശൂർ (9212), കോഴിക്കോട് (9206), കണ്ണൂർ (9202).
100 രൂപയാണ് അപേക്ഷ ഫീസ്. സ്ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല. ഓൺലൈനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി ചെല്ലാനായോ ഫീസ് അടയ്ക്കാം. കൂടുതൽ വിവരങ്ങൾ അറിയാൻ https://ssc.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha