നേരത്തെ പങ്കെടുക്കാൻ കഴിയാത്തവർക്ക് വീണ്ടും ഇതാ ഒരു സുവർണ്ണാവസരം... IRB കമാൻഡോ:എൻഡ്യൂറൻസ് ടെസ്റ്റ് ഈ മാസം 23ന് വീണ്ടും...
ഇന്ത്യ റിസേർവ് ബറ്റാലിയൻ പോലീസ് കോൺസ്റ്റബിൾ (കമാൻഡോ വിഭാഗം) തസ്തികയ്ക്ക് ജൂലൈ 5 മുതൽ ഓഗസ്റ്റ് 2 വരെ നടത്തിയ എൻഡ്യൂറൻസ് ടെസ്റ്റിൽ പങ്കെടുക്കാൻ കഴിയാതിരുന്നവർക്ക് ഓഗസ്റ്റ് 23 ന് വീണ്ടും അവസരം.
കോവിഡ് പോസിറ്റീവ്, വിവിധ പരീക്ഷകൾ, ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയ കാരണങ്ങളാൽ എൻഡ്യൂറൻസ് ടെസ്റ്റിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടാണെന്ന് കാണിച്ച് രേഖകൾ/ സെർട്ടിഫികറ്റുകൾ സഹിതം അപേക്ഷ നല്കിയവർക്കാണ് വീണ്ടും അവസരം നൽകുക. പ്രൊഫൈലിൽ ലഭ്യമാക്കിയ അഡ്മിഷൻ ടിക്കറ്റ്, ഒർജിനൽ ഐ ഡി കാർഡ്, ഫിസിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവയുമായി തിരുവനന്തപുരം ചാക്ക ഗവണ്മെന്റ് യു പി എസ്സിൽ രാവിലെ 5ന് ഹാജരാക്കണം. നിശ്ചിത സമയത്തിന് ശേഷം എത്തുന്നവരെ ടെസ്റ്റിന് പങ്കെടുപ്പിക്കില്ല.
എന്താണ് IRB ഫോഴ്സ്?
2008-ൽ താജ് ഹോട്ടലിനു നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, കേന്ദ്രവും ഓരോ സംസ്ഥാനവും ഒരു ലൈറ്റ് ഫോഴ്‌സ് വേണമെന്ന് തീരുമാനിക്കുകയും അതിന്റെ ഫലമായി ഇന്ത്യൻ റിസർവ് ബറ്റാലിയൻ (ഐആർബി) രൂപീകരിക്കുകയും ചെയ്തു. ഇതിനായി ഒന്നരവർഷത്തോളം പരിശീലനമുണ്ട്.
എൻഡുറൻസ് ടെസ്റ്റ് (യോഗ്യതാ പരീക്ഷ)
അപേക്ഷിച്ച എല്ലാ ഉദ്യോഗാർത്ഥികളും ഒരു എൻഡുറൻസ് ടെസ്റ്റിന് വിധേയരാകണം, അത് യോഗ്യതാ സ്വഭാവമുള്ളതായിരിക്കും, കൂടാതെ 25 മിനിറ്റിനുള്ളിൽ പൂർത്തിയാക്കാൻ 5 കിലോമീറ്റർ റോഡ് ഓട്ടം ഉണ്ടായിരിക്കും. ടെസ്റ്റിനായി വ്യക്തിഗത മെമ്മോകൾ നൽകില്ല. ഉദ്യോഗാർത്ഥികൾക്ക് കെപിഎസ്‌സി വെബ്‌സൈറ്റായ www.keralapsc.gov.in-ലെ 'വൺ ടൈം പ്രൊഫൈലിൽ' നിന്ന് എൻഡ്യൂറൻസ് ടെസ്റ്റിനുള്ള പ്രവേശന ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.
https://www.facebook.com/Malayalivartha