പെട്ടെന്നൊരു ജോലി വേണോ? എങ്കിലിതാ കിടിലൻ അവസരങ്ങൾ ;ഈ മാസം ഇന്റർവ്യൂ
ജൂനിയര്‍ റസിഡന്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനം*
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത: എം.ബി.ബി.എസ്. വേതനം: 45,000 രൂപ. ആറുമാസ കാലയളവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം.
താല്‍പ്പര്യമുള്ളവര്‍ വയസ്്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പ് എന്നിവ സഹിതം ഓഗസ്റ്റ് 31 ന് മെഡിക്കല്‍ സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ രാവിലെ 10.30ന് നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കാം. അന്നേ ദിവസം രാവിലെ 10 മുതല്‍ 10.30 വരെ ആയിരിക്കും രജിസ്‌ട്രേഷന്‍. സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന. ഫോണ്‍:0484-2754000 '
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
കണ്ണൂര്‍ കിഫ്ബി രണ്ട് കാര്യാലയത്തില്‍ താല്‍കാലിക ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവൃത്തി പരിചയമുള്ള ഉദ്യോഗാര്‍ഥികള്‍ അപേക്ഷ സ്പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍ എ) കിഫ്ബി 2 താണ, കണ്ണൂര്‍, പിന്‍കോഡ് – 670012 എന്ന വിലാസത്തില്‍ ആഗസ്റ്റ് എട്ട് നകം സമര്‍പ്പിക്കണം.
അങ്കണവാടി വർക്കർ, ഹെൽപ്പർ നിയമനം
നിലമ്പൂർ അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്ടിന്റെ പരിധിയിലെ എടക്കര പോത്തുകല്ല് എന്നീ ഗ്രാമപഞ്ചായത്തുകളിൽ ഒഴിവ് വരുന്ന അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും സ്ഥിരം ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഈ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിര താമസക്കാരായ 18 നും 46 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. വർക്കർ തസ്‌തികയിലേക്ക് എസ്.എസ്.എൽ.സി വിജയിച്ചവര്‍ക്കും ഹെൽപ്പർ തസ്‌തികയിലേക്ക് എസ്.എസ്.എൽ.സി പാസാകാത്ത എഴുത്തും വായനയും അറിയാവുന്നവർക്കും അപേക്ഷിക്കാം.
എസ്.സി/എസ്.ടി വിഭാഗങ്ങളിൽപ്പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ മൂന്നു വർഷം ഇളവ് അനുവദിക്കും. എടക്കര ഗ്രാമപഞ്ചായത്തിലേക്കുള്ള അപേക്ഷകള്‍ ആഗസ്റ്റ് എട്ടു വരെയും പോത്തുകല്ല് ഗ്രാമപഞ്ചായത്തിലേക്കുള്ള അപേക്ഷകള്‍ ആഗസ്റ്റ് 16 വരെയും സ്വീകരിക്കും. ശിശു വികസന പദ്ധതി ഓഫീസർ ഐ.സി.ഡി.എസ് നിലമ്പൂർ അഡീഷണൽ, സപ്ലൈകോ സൂപ്പർ മാർക്കറ്റിനു സമീപം, മുസ്ലിയാരങ്ങാടി, എടക്കര, 679331 എന്ന വിലാസത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഫോണ്‍: 04931 275004
https://www.facebook.com/Malayalivartha