നിങ്ങള്‍ക്കൊരു ജോലിയാണോ വേണ്ടത് ? വിവിധ ജില്ലകളില്‍ ഒഴിവുകള്‍
ഒരു ജോലി കണ്ടെത്തുക എന്നത് ഇക്കാലത്ത് അത്ര എളുപ്പമല്ല. കാര്യം ഇപ്പോൾ ചെറുതും വലുതുമായ തൊഴിലവസരങ്ങൾ നിരവധി ഉണ്ട്, എന്നാൽ മനസ്സിനിങ്ങിയ ഒരു ജോലി കണ്ടെത്തുക എന്നത് ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് പോലും ഇപ്പോൾ അത്ര എളുപ്പമല്ല. ആഗസ്ത് മാസത്തിൽ അപേക്ഷിക്കാവുന്നകുറെ ഒഴിവുകൾ ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിവിധ ജില്ലകളിലെ സ്കൂൾ/കോളജ്, മറ്റു പ്രമുഖ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഒട്ടേറെ ഒഴിവുകളിലേയ്ക്ക് ഈ മാസം അപേക്ഷ അയയ്ക്കാം .
എൻജിനീയർ/ ഓവർസിയർ
തിരുവനന്തപുരം∙പട്ടികവർഗ വികസന വകുപ്പിൽ അക്രഡിറ്റഡ് എൻജിനീയർ/ ഓവർസിയറുടെ താൽകാലിക നിയമനം ഉണ്ട് . യോഗ്യത: ഐടി/ബിടെക്/എംഎസ്‌സി കംപ്യൂട്ടർ സയൻസ്, ബിസിഎ/കംപ്യൂട്ടർ സയൻസ് ഡിപ്ലോമ എന്നിവയാണ് . പട്ടികവർഗക്കാർക്കാണ് അവസരം ഉള്ളത് .
ഓഗസ്റ്റ് 19വരെ അപേക്ഷിക്കാം. www.stdd.kerala.gov.in
ഓഫീസർ/മാനേജർ
തിരുവനന്തപുരം∙ കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ ചീഫ് ഫിനാൻസ് ഒാഫിസർ, മാനേജർ, അസിസ്റ്റന്റ്, അസിസ്റ്റന്റ് മാനേജർ (സിസ്റ്റം അഡ്മിൻ) ഒഴിവിലേയ്ക്ക് അപേക്ഷ കാശാണിച്ചു . കരാർ നിയമനം ആണ് . ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 24 വരെ. www.cmd.kerala.gov.in
ടീച്ചിങ് അസോഷ്യേറ്റ്
തിരുവനന്തപുരം ∙ടൂറിസം വകുപ്പിന്റെ കോവളം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജിയിൽ ടീച്ചിങ് അസോഷ്യേറ്റിന്റെ 4ഒഴിവ് ഉണ്ട് . ഇന്റർവ്യൂ ഓഗസ്റ്റ് 14ന്. www.ihmctkovalam.ac.in
അസി. എൻജിനീയർ
തിരുവനന്തപുരം ∙റീജനൽ കോഒാപ്പറേറ്റീവ് മിൽക് പ്രൊഡ്യൂസേഴ്സ് യൂണിയനിൽ ഒരു അസിസ്റ്റന്റ് എൻജിനീയർ ഒഴിവ്. ഇന്റർവ്യൂ ഓഗസ്റ്റ് 13ന്. യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ ബിടെക് അല്ലെങ്കിൽ ഡയറി എൻജിനീയറിങിൽ എംടെക്. www.kcmd.in
സോഷ്യൽ വർക്കർ
തിരുവനന്തപുര∙ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആന്‍ഡ് ഹിയറിങ്ങിൽ സോഷ്യൽ വർക്കർ, സ്പീച് ലാംഗ്വേജ് പതോളജിസ്റ്റ്, ഒാഫിസ് അറ്റൻഡന്റ് ഒഴിവ്. ഇന്റർവ്യൂ ഒാഗസ്റ്റ് 13, 14 തീയതികളിൽ. www.nish.ac.in
റിസർച് ഫെലോ
തിരുവനന്തപുരം∙ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ ജൂനിയർ റിസർച് ഫെലോ 2 ഒഴിവ്. കരാർ നിയമനം. അപേക്ഷ ഓഗസ്റ്റ് 14 വരെ. യോഗ്യത: കെമിക്കൽ സയൻസസിൽ പിജി, നെറ്റ്/ ഗേറ്റ്. www.iisertvm.ac.in
ഫാക്കൽറ്റി
തിരുവനന്തപുരം∙ സെന്റർ ഫോർ ഡവലപ്മെന്റ് ഒാഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിലെ എംടെക് പ്രോഗ്രാമിൽ സൈബർ ഫൊറൻസിക്സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി വിഭാഗത്തിൽ ഗെസ്റ്റ് ഫാക്കൽറ്റിയുടെ 3 ഒഴിവ് ഉണ്ട് . ഇന്റർവ്യൂ ഒാഗസ്റ്റ് 14 ന്. www.cdac.in
ക്ലാർക്ക്
തിരുവനന്തപുരം∙ പ്രസ് ക്ലബിൽ ഓഫിസ് ക്ലാർക്ക് ഒഴിവുകൾ ഉണ്ട് . ടാലി, ഇംഗ്ലിഷ്, മലയാളം ഓഫിസ് കറസ്പോണ്ടൻസ് എന്നിവയിൽ പ്രാവീണ്യമുള്ള ബിരുദധാരികൾക്കാണ് അവസരം. തുടക്കത്തിൽ കരാർ നിയമനം ആണ് .പിന്നീട് സ്ഥിരപ്പെടുത്താനുള്ള സാധ്യത ഉണ്ട് . അപേക്ഷ ഇമെയിലിൽ ആയി ഓഗസ്റ്റ് 15 വരെ അയയ്ക്കാം
ടെക്നിക്കൽ അസിസ്റ്റന്റ്
കളമശേരി ∙ കുസാറ്റ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ്–3 ഒഴിവ്. www.recruit.cusat.ac.in. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 31. 0484 2576253.
പ്രോജക്ട് അസോഷ്യേറ്റ്
കളമശേരി ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഗണിതശാസ്ത്ര വകുപ്പിൽ അസോഷ്യേറ്റ് ഒഴിവ്. അപേക്ഷ ഓഗസ്റ്റ് 20 നകം അയക്കണം. അഭിമുഖം 30ന്. 0484-2577518.
ഡോക്ടറൽ ഫെലോ
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ ഇന്റർനാഷനൽ സ്കൂൾ ഒാഫ് ഫോട്ടോണിക്സിലെ റിസർച് പ്രോജക്ടിൽ പോസ്റ്റ് ഡോക്ടറൽ ഫെലോ ഒഴിവ്. താൽക്കാലിക നിയമനം. ഒാഗസ്റ്റ് 14 നകം അപേക്ഷിക്കുക. www.cusat.ac.in
ടീച്ചിങ് അസിസ്റ്റന്റ്
വെറ്ററിനറി സർവകലാശാലയുടെ മണ്ണുത്തിയിലെ വർഗീസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഡയറി ആൻഡ് ഫുഡ് ടെക്നോളജിയിൽ ടീച്ചിങ് അസിസ്റ്റന്റിന്റെ 8 ഒഴിവ്. ദിവസവേതന നിയമനം. അഭിമുഖം ഒാഗസ്റ്റ് 16 നു 1.30ന്. www.kvasu.ac.in
എൻജിനീയർ/ ഓവർസിയർ : www.stdd.kerala.gov.in
ഓഫീസർ/മാനേജർ : www.cmd.kerala.gov.in
ടീച്ചിങ് അസോഷ്യേറ്റ് : www.ihmctkovalam.ac.in
അസി. എൻജിനീയർ : www.kcmd.in
ഫാക്കൽറ്റി : www.cdac.in
ക്ലാർക്ക്: pressclubtvpm@gmail.com
ടെക്നിക്കൽ അസിസ്റ്റന്റ് : www.recruit.cusat.ac.in
പ്രോജക്ട് അസോഷ്യേറ്റ്: vbk@cusat.ac.in
ഡോക്ടറൽ ഫെലോ : www.cusat.ac.in
ടീച്ചിങ് അസിസ്റ്റന്റ് : www.kvasu.ac.in
https://www.facebook.com/Malayalivartha