ഹ്യൂമനോയിഡ് റോബോട്ടിനെ മനുഷ്യനെപ്പോലെ നടക്കാന്‍ പഠിപ്പിക്കാന്‍ ആളുകളെ തേടി ഇലോണ്‍ മസ്‌കിന്റെ ടെസ്ല

ഹ്യൂമനോയിഡ് റോബോട്ടിനെ മനുഷ്യനെപ്പോലെ നടക്കാന്‍ പഠിപ്പിക്കാന്‍ ആളുകളെ തേടി ഇലോണ്‍ മസ്‌കിന്റെ ടെസ്‌ല. ഒപ്റ്റിമസ് എന്ന ഹ്യൂമനോയിഡ് റോബോട്ടിനെ ശരിയായ രീതിയില്‍ നടക്കാന്‍ പരിശീലിപ്പിക്കുന്നതിനാണ് ടെസ്‌ല ആളുകളെ തേടുന്നത്...... ഡാറ്റ കളക്ഷൻ ഓപ്പറേറ്ററുടെ ഒഴിവിലേയ്ക്കാണ് ടെസ്ലയുടെ സ്ഥാപകൻ ഇലോൺ മസ്‌കിന് ആളെ വേണ്ടത്. എട്ടര ലക്ഷം രൂപയാണ് മാസ ശമ്പളം.
കഴിഞ്ഞ ദിവസമാണ് കമ്പനി ആളെ ആവശ്യപ്പെട്ട് അറിയിപ്പ് പുറത്തുവിട്ടത്. ടെസ്ല പുതുതായി രൂപം നൽകുന്ന റോബോട്ടായ ഒപ്റ്റിമസിനെ പരിശീലിപ്പിക്കുകയാണ് ഡാറ്റ കളക്ഷൻ ഓപ്പറേറ്ററുടെ ജോലി. ഏഴ് മണിക്കൂറാണ് ജോലി സമയം. ഓരോ മണിക്കൂറിനും 48 ഡോളർ അഥവാ 4000 രൂപയാണ് കമ്പനി പ്രതിഫലമായി നൽകും. ഇത്തരത്തിൽ ഒരു ദിവസം 28,000 രൂപയും, മാസം 8.40 ലക്ഷം രൂപയും സ്വന്തമാക്കാം. ചികിത്സയുൾപ്പെടെ മറ്റ് ആനുകൂല്യങ്ങളും കമ്പനി നൽകും. കഴിഞ്ഞ വര്‍ഷം 50 ല്‍ ഏറെ പേരെ 'ഡാറ്റാ കളക്ഷന്‍ ഓപ്പറേറ്റര്‍മാര്‍' ആയി തിരഞ്ഞെടുത്തിട്ടുണ്ട്......
ഏഴ് മണിക്കൂർ തുടർച്ചയായി നടന്ന് വേണം റോബോട്ടുകളെ പഠിപ്പിക്കാൻ. ജോലിക്കാർക്ക് പ്രത്യേക വസ്ത്രം നൽകും. ഇത് ധരിച്ച് നിർദ്ദേശിക്കുന്ന ടെസ്റ്റിംഗ് റൂട്ടുകളിലൂടെ ഇവർ നടക്കണം. വെർച്വൽ റിയാലിറ്റി ഹെഡ്‌സെറ്റും ഇവർക്ക് വിവരങ്ങൾ ശേഖരിക്കാനായി നൽകും. റൂട്ടുകളിലൂടെ നടക്കുമ്പോൾ ഡാറ്റകൾ ശേഖരിക്കുകയും ഇവ കൃത്യമായി എഴുതുവയ്ക്കുകയും വേണം. 5 അടി 7 ഇഞ്ചു മുതൽ 5’11" വരെ ഉയരം ഉള്ളവരെ മാത്രമേ പരിഗണിക്കുകയുള്ളൂ. 30 പൗണ്ട് ഭാരം എടുക്കാനുള്ള കഴിവും വേണം.
ഡാറ്റാധിഷ്ഠിത തീരുമാനങ്ങൾ എടുക്കാനും ചലനാത്മകവും വേഗതയേറിയതുമായ തൊഴിൽ അന്തരീക്ഷത്തിൽ സുഖമായി പ്രവർത്തിക്കാനും കഴിയണം. ഷിഫ്റ്റുകൾ 8:00AM-4:30PM അല്ലെങ്കിൽ 4:00PM-12:30AM അല്ലെങ്കിൽ 12:00AM-8:30AM എന്ന ഷിഫ്റ്റുകൾ ഉണ്ട് .വംശം, നിറം, മതം, ലിംഗഭേദം, പ്രായം, ദേശീയത , വൈകല്യം, ലിംഗ വ്യക്തിത്വം ഫെഡറൽ, സംസ്ഥാന അല്ലെങ്കിൽ പ്രാദേശിക നിയമങ്ങളാൽ സംരക്ഷിതമായ മറ്റേതെങ്കിലും ഘടകങ്ങൾ എന്നിവ പരിഗണിക്കാതെ ജോലിക്ക് പരിഗണന ലഭിക്കും . വൈകല്യമുള്ള വ്യക്തികൾക്കും അപേക്ഷിക്കാം .. അവർക്ക് ന്യായമായ താമസസൗകര്യം നൽകാനും ടെസ്‌ല തയ്യാറാണ് . അഭിമുഖം നടക്കുമ്പോൾ താമസസൗകര്യം ആവശ്യമുണ്ടെങ്കിൽ നിങ്ങളുടെ റിക്രൂട്ടറെ അറിയിക്കേണ്ടതാണ് എന്നും റ്റെസ്ല പറയുന്നു
ഒപ്റ്റിമസ് എന്ന റോബോട്ടിനെക്കുറിച്ചുള്ള വിവരങ്ങൾ 2021ലായിരുന്നു ഇലോൺ മസ്‌ക് പുറത്തുവിട്ടത്. ഹ്യൂമനോയിഡ് റോബോട്ട് ആണ് ഒപ്റ്റിമസ്. മനുഷ്യർ ചെയ്യുന്ന എല്ലാ ജോലികളും ചെയ്യുന്ന റോബോട്ട് എന്നാണ് മസ്‌കിന്റെ സ്വപ്നം. റോബോട്ടുമായി ബന്ധപ്പെട്ട ജോലികൾക്കായി ഇതിനോടകം തന്നെ നിരവധി പേരെയാണ് ഇലോൺ മസ്‌ക് നിയമിച്ചത്. ടെസ്‌ലയുടെ ഹ്യൂമനോയിഡ് റോബോട്ടുകള്‍ അടുത്ത വര്‍ഷം അവസാനത്തോടെ വില്‍ക്കാന്‍ തയ്യാറായേക്കുമെന്ന് ടെസ്‌ല സിഇഒ എലോണ്‍ മസ്‌ക്കിന്റെ് വെളിപ്പെടുത്തല്‍.2025 ല്‍ ടെസ്‌ല ഫാക്ടറികള്‍ക്കായി ഒപ്റ്റിമസിനെ ഉപയോഗിക്കാനും 2026 ആകുമ്പോളേക്കും റോബോട്ടുകളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനം തുടങ്ങാനുമാണ് കമ്പനി ലക്ഷ്യമിടുന്നത് .
https://www.facebook.com/Malayalivartha