ഇൻഫോസിസിൽ 82000 ഒഴിവുകൾ ; 9 ലക്ഷം രൂപ പ്രതിഫലം...

പഠനത്തിന് ശേഷം കോര്‍പ്പറേറ്റ് കമ്പനികളില്‍ ജോലി എന്നത് എല്ലാവരുടെയും സ്വപ്നം തന്നെയാണ്. ഐടി കമ്പനികൾ തന്നെയാണ് യുവാക്കൾക്കിടയിലെ പ്രധാന ചോയ്‌സ്. ഇപ്പോൾ രാജ്യത്ത് വൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനൊരുങ്ങിയിരിക്കുകയാണ് ഇൻഫോസിസ്. 2025 സാമ്പത്തിക വർഷത്തേക്ക് 15,000 മുതൽ 20,000 വരെ നിയമനം നടത്തുമെന്നാണ് ഇൻഫോസിസ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ വാഗ്ദാനം നല്കയിരിക്കുന്നത് . തുടക്കകാര്‍ക്ക് 9 ലക്ഷം രൂപ വാര്‍ഷിക ശമ്പളം ഉണ്ടാകുമെന്നാണ് പറഞ്ഞിട്ടുള്ളത് ..മിക്ക കമ്പനികളും തുടക്കകാര്‍ക്ക് വാര്‍ഷിക ശമ്പളമായി 3 മുതല്‍ 3.5 ലക്ഷം രൂപ വരെയാണ് നല്‍കാറുള്ളത്. ഏറ്റവും പുതിയ കാമ്പസ് റിക്രൂട്ട്‌മെൻ്റ് ഡ്രൈവിൻ്റെ ഭാഗമായി ഇൻഫോസിസ് 'പവർ പ്രോഗ്രാം' എന്ന പേരിൽ ആരംഭിച്ച പുതിയ സംരംഭത്തിന്റെ ഭാഗമായാണ് റിക്രൂട്മെന്റ് ഡ്രൈവ് സംഘടിപ്പിച്ചിട്ടുള്ളത്
കോഡിങ്, സോഫ്റ്റ്‌വെയര്‍ ഡെവലപ്പ്‌മെന്റ്, പ്രൊഗ്രാമിങ് വിഭാഗത്തിലുള്ളവര്‍ക്കാണ് ഈ ഓഫര്‍. ടാറ്റ കണ്‍സള്‍ട്ടന്‍സിയുടെ പ്രൈം പ്രോഗ്രാമില്‍ സോഫ്റ്റ്‌വെയര്‍ ഡെവലപ്പ്‌മെന്റ് റോളിലേക്കെത്തുവര്‍ക്ക് 9- 11 ലക്ഷം രൂപ വരെയാണ് നല്‍കുന്നത്. ഇതിന് വെല്ലുവിളി ഉയര്‍ത്താനാണ് ഇന്‍ഫോസിസിന്റെ പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്ലൗഡ് കംപ്യൂട്ടിങ്, സൈബര്‍ സെക്യൂരിറ്റി മുതലായ ഡിജിറ്റല്‍ നൈപുണ്യമുള്ളവരെ കേന്ദ്രീകരിച്ചാണ് ടിസിഎസും ഇന്‍ഫോസിസും റിക്രൂട്ട്‌മെന്റ് നടത്തുന്നത്
2025 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ രണ്ടായിരത്തിലധികം പേരുടെ കൊഴിഞ്ഞുപോക്ക് മുന്നില്‍ കണ്ട് ഇന്‍ഫോസിസ് തുടക്കാര്‍ക്കായുള്ള റിക്രൂട്ട്‌മെന്റ് ഡ്രൈവുകള്‍ ആരംഭിച്ചു. ഇന്ത്യയിലെ മുന്‍നിര ഐടി കമ്പനികള്‍ 82000 തൊഴിലാളികളെ ജോലിക്കെടുക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്യാമ്പസുകൾ കേന്ദ്രീകരിച്ച് പ്ലേസ്മെന്റ് എന്ന രീതിയിൽ ആണ് അവർ ഈ പവർ പ്രോഗ്രാം ഹയറിങ്ങ് നടത്തുന്നത്. ഇൻഫോസിസ്, ടിസിഎസ് എന്നിവയ്ക്ക് പുറമേ, മറ്റ് പ്രമുഖ ഐടി സ്ഥാപനങ്ങളായ എച്ച്‌സിഎൽടെക്, വിപ്രോ എന്നിവയും റിക്രൂട്ട്‌മെൻ്റ് നടത്തുന്നുണ്ട്
https://www.facebook.com/Malayalivartha