ISRO യില്‍ നല്ല ശമ്പളത്തിൽ ജോലി

കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻ്റർ (LPSC) ഇപ്പോള്‍ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, വെൽഡർ, ഇലക്ട്രോണിക് മെക്കാനിക്, ടർണർ, മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഫിറ്റർ, മെഷിനിസ്റ്റ്, ഹെവി വെഹിക്കിൾ ഡ്രൈവർ, ലൈറ്റ് വെഹിക്കിൾ ഡ്രൈവർ, പാചകക്കാരൻ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസ്സായവർക്ക് അവസരം മൊത്തം 30 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ഓഗസ്റ്റ് 27 മുതല്‍ 10 സെപ്റ്റംബർ 2024 വരെ അപേക്ഷിക്കാം.
ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻ്റർ (LPSC) പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണവും ശമ്പളവും ഇങ്ങനെയാണ്
മെക്കാനിക്കൽ 10 ഒഴിവുകൾ , മൂന്ന് വർഷം മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ ഫസ്റ്റ് ക്ലാസിൽ പാസായിരിക്കണം .ശമ്പളം Rs.44,900-`1,42,400/-
ഇലക്ട്രിക്കൽ 01 മൂന്ന് വർഷം ഇലക്ട്രിക്കലിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ ക്ലാസിൽ പാസായിരിക്കണം .ശമ്പളം Rs.44,900-`1,42,400/-
വെൽഡർ 01 SSLC/SSC പാസ് + ITI/NTC/ വെൽഡർ ട്രേഡിൽ എൻ.എ.സി എൻ.സി.വി.ടി ശമ്പളം Rs.21,700-69,100/-
ഇലക്ട്രോണിക് മെക്കാനിക് SSLC/SSC പാസ് + ITI/NTC/ മെക്കാനിക്ക് ട്രേഡിൽ എൻ.എ.സി എൻ.സി.വി.ടി ഉണ്ടായിരിക്കണം 02 ഒഴിവുകൾ ,ശമ്പളം Rs.21,700-69,100/-
ടർണർ 01 ഒഴിവ് , യോഗ്യത-SSLC/SSC പാസ് + ടർണറിൽ ഐടിഐ/എൻടിസി/എൻഎസി എൻസിവിടിയിൽ നിന്നുള്ള ട്രേഡ് ഉണ്ടായിരിക്കണം ശമ്പളം Rs.21,700-69,100/-
മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് 01 ഒഴിവ് , SSLC/SSC പാസ് + മെക്കാനിക്കിൽ ഐടിഐ/എൻടിസി/എൻഎസി ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ട്രേഡ് എൻ.സി.വി.ടി ഉണ്ടായിരിക്കണം Rs.21,700-69,100/-
ഫിറ്റർ 05 ഒഴിവുകൾ , SSLC/SSC പാസ് + ITI/NTC/ മുതൽ ഫിറ്റർ ട്രേഡിൽ എൻ.എ.സി എൻ.സി.വി.ടിശമ്പളം Rs.21,700-69,100/-
മെഷിനിസ്റ്റ് ൦1 ഒഴിവ് , SSLC/SSC പാസ് + മെഷീനിസ്റ്റിൽ ഐടിഐ/എൻടിസി/എൻഎസി എൻസിവിടിയിൽ നിന്നുള്ള ട്രേഡ്
ശമ്പളം Rs.21,700-69,100/-
ഹെവി വെഹിക്കിൾ ഡ്രൈവർ 05 ഒഴിവുകൾ , എസ്എസ്എൽസിയിൽ പാസ്സ് .5 വർഷത്തെ പരിചയം, പുറത്ത് ഏറ്റവും കുറഞ്ഞത് 3 വർഷം ഹെവി വെഹിക്കിൾ ഡ്രൈവറും ബാലൻസ് കാലയളവ് ഡ്രൈവിംഗ് ലൈറ്റ് മോട്ടോർ വാഹനം ഓടിച്ച പരിചയവും ഉണ്ടായിരിക്കണം ശമ്പളം Rs.19,900-`63,200/-
ലൈറ്റ് വെഹിക്കിൾ ഡ്രൈവർ 02 ഒഴിവുകൾ , എസ്എസ്എൽസി പാസ്സ് ആയിരിക്കണം .3 വർഷത്തെ ലൈറ്റ് വെഹിക്കിൾ ഡ്രൈവർ പരിചയം ഉണ്ടായിരിക്കണം ശമ്പളം Rs.19,900-`63,200/-
പാചകക്കാരൻ ൦1 ഒഴിവു മാത്രമേ ഉള്ളു എസ്എസ്എൽസി പാസ്സ് ആയി ഹോട്ടൽ/കാൻ്റീൻ മേഖലയിൽ 5 വർഷത്തെ പരിചയം ആവശ്യമാണ് .. Rs.19,900-63,200/-
ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻ്റർ (LPSC) ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 18 വയസ്സാണ്
ഒഫീഷ്യല്‍ വെബ്സൈറ്റ് https://www.lpsc.gov.in/
https://www.facebook.com/Malayalivartha