മില്‍മയില്‍ ഒഴിവ്...ആര്‍ക്കൊക്കെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം

കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡ് (മില്‍മ) സിസ്റ്റം സൂപ്പര്‍വൈസര്‍ തസ്തികയിലെ ഒഴിവുകള്‍ നികത്തുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കി. താല്‍പര്യവും ആവശ്യമായ യോഗ്യതയും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. നിലവില്‍ ഒരു ഒഴിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആഗസ്റ്റ് ഏഴ് ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി.
കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം. അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ സയന്‍സ് & എഞ്ചിനീയറിംഗില്‍ ബിരുദം അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്/കമ്പ്യൂട്ടര്‍ അനുബന്ധ വിഷയങ്ങളില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ എന്നീ യോഗ്യതയുള്ളവര്‍ക്ക് പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാം.
കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സോഫ്റ്റ്വെയര്‍, ഹാര്‍ഡ്വെയര്‍, മറ്റ് സിസ്റ്റം അനുബന്ധ ജോലികള്‍ എന്നിവയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ യോഗ്യതാനന്തര പരിചയം ഉണ്ടായിരിക്കണം. കരാര്‍ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 29400 രൂപ ശമ്പളം ലഭിക്കും. അപേക്ഷകരുടെ പ്രായപരിധി ചട്ടങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കണം. മില്‍മ റിക്രൂട്ട്‌മെന്റിന് ഏതെങ്കിലും തരത്തിലുള്ള അപേക്ഷാ ഫീസ് ആവശ്യമില്ല
ഡോക്യുമെന്റ് വെരിഫിക്കേഷന്‍, എഴുത്തുപരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.
അപേക്ഷിക്കേണ്ട വിധം
www.milmatrcmpu.com എന്ന ഔദ്യോഗിക വെബ്‌സൈറ്റ് തുറക്കുക. ശേഷം റിക്രൂട്ട്‌മെന്റ് / കരിയര്‍ / പരസ്യ മെനു എന്നതില്‍ സിസ്റ്റം സൂപ്പര്‍വൈസര്‍ ജോബ് നോട്ടിഫിക്കേഷന്‍ കണ്ടെത്തി അതില്‍ ക്ലിക്ക് ചെയ്യുക. ഔദ്യോഗിക നോട്ടിഫിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. വിജ്ഞാപനം ശ്രദ്ധാപൂര്‍വ്വം വായിച്ച് നിങ്ങളുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ പരിശോധിക്കുക. ശേഷം ഓണ്‍ലൈന്‍ ഒഫീഷ്യല്‍ ഓണ്‍ലൈന്‍ അപേക്ഷ / രജിസ്‌ട്രേഷന്‍ ലിങ്ക് സന്ദര്‍ശിക്കുക.
ആവശ്യമായ വിശദാംശങ്ങള്‍ തെറ്റുകളില്ലാതെ ശരിയായി പൂരിപ്പിക്കുക. വിജ്ഞാപനത്തില്‍ സൂചിപ്പിച്ചിരിക്കുന്ന ഫോര്‍മാറ്റിലും വലുപ്പത്തിലും ആവശ്യമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്യുക. രജിസ്റ്റര്‍ ചെയ്ത വിശദാംശങ്ങള്‍ ശരിയാണെന്ന് പരിശോധിച്ചതിന് ശേഷം സബ്മിറ്റ് ചെയ്യുക. അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്ത് സുരക്ഷിതമായി സൂക്ഷിക്കുക.
ഔദ്യോഗിക വിജ്ഞാപനത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക
മില്‍മ
1980ല്‍ 'ഓപ്പറേഷന്‍ ഫ്‌ലഡ്' എന്ന ദേശീയ ക്ഷീര പദ്ധതിയുടെ സംസ്ഥാന അനുബന്ധമായി കേരള സഹകരണ പാല്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (കെസിഎംഎംഎഫ്) രൂപീകരിച്ചു. ഇത് ഒരു ത്രിതല സംഘടനയാണ്. മില്‍മയില്‍ 3076 ആനന്ദ് മോഡല്‍ പ്രാഥമിക പാല്‍ സഹകരണ സംഘങ്ങളുണ്ട്. 10.4 ലക്ഷം പ്രാദേശിക പാല്‍ ഉല്‍പാദക കര്‍ഷകര്‍ അംഗങ്ങളാണ്. ഈ പ്രാഥമിക സൊസൈറ്റികളെ മൂന്ന് പ്രാദേശിക സഹകരണ പാല്‍ ഉല്‍പാദക യൂണിയനുകളായി തിരിച്ചിരിക്കുന്നു. തിരുവനന്തപുരം മേഖലയ്ക്ക് TRCMPU, എറണാകുളം മേഖലയ്ക്ക് ERCMPU, മലബാര്‍ മേഖലയ്ക്ക് MRCMPU എന്നിങ്ങനെയാണിത്.
https://www.facebook.com/Malayalivartha