സ്റ്റീല്‍ അതോറിട്ടിയില്‍ 226 ഒഴിവ്

സ്റ്റീല്‍ അതോറിട്ടി ഒഫ് ഇന്ത്യയുടെ (SAIL) ഐ.ഐ.എസ്. സി.ഒ സ്റ്റില്‍ പ്ലാന്റ് വിവിധ തസ്തികകളിലെ 226 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പശ്ചിമബംഗാളിലെ ബേണ്‍പൂരിലെ ഇന്റഗ്രേറ്റഡ് സ്റ്റീല്‍ പ്ലാന്റിലായിരിക്കും നിയമനം.
1 തസ്തിക: ഓപ്പറേറ്റര്‍കം ടെക്‌നിഷ്യന്‍ (ട്രെയിനി)134 ഒഴിവ് (ജനറല്‍ 67, എസ്.സി 31, എസ്.ടി 7, ഒ.ബി.സി 29,(വികലാംഗര്‍ 32, വിമുക്തഭന്‍മാര്‍ 19), മെക്കാനിക്കല്‍ (64)മെറ്റലര്‍ജി (25), ഇലക്ട്രിക്കല്‍ (25), ഇന്‍സ്ട്രുമെന്റേഷന്‍ (10), കെമിക്കല്‍ (10) എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്.
2. തസ്തിക: അറ്റന്‍ഡന്റ് കം ടെക്‌നീഷ്യന്‍ (ട്രെയിനി)70 ഒഴിവ്.ആന്‍ഡ് അറ്റന്‍ഡന്റ് കംടെക്‌നീഷ്യന്‍ (ട്രെയിനി)ഹെവി വെഹിക്കിള്‍ ഓപ്പറേഷന്‍ 10 ഒഴിവ്, (ജനറല്‍31, എസ്.സി32, എസ്.ടി 4, ഒ.ബി.സി13, (വികലാംഗര്‍25, വിമുക്തഭന്‍മാര്‍ 9), ഫിറ്റര്‍ (50), ഇലക്ട്രീഷ്യന്‍ (20), ഹെവി വെഹിക്കിള്‍ ഓപ്പറേഷന്‍ (10) എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്.
3. സ്‌പെഷലിസ്റ്റ്/മെഡിക്കല്‍ ഓഫീസര്‍/ഡെന്റല്‍ സര്‍ജന്‍/പ്രിന്‍സിപ്പല്‍സ്‌കൂള്‍ ഓഫ് നഴ്‌സിംഗ്/നഴ്‌സിംഗ് സൂപ്രണ്ട് 12 ഒഴിവ്. സ്‌പെഷലിസ്റ്റ് (പീഡിയാട്രിക് മെഡിസിന്‍1, ഓര്‍ത്തോപീഡിക് സര്‍ജന്‍1,ഓബ്സ്റ്റിട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി1, ഇ.എന്‍. ടി1), മെഡിക്കല്‍ ഓഫീസര്‍5, ഡന്റല്‍ സര്‍ജന്‍ 1, പ്രിന്‍സിപ്പല്‍ സ്‌കൂള്‍ ഒഫ് നഴ്‌സിംഗ് 1, നഴ്‌സിംഗ് സൂപ്രണ്ട്1 എന്നിങ്ങനെയാണ് ഒഴിവ്.
1. ഓപ്പറേറ്റര്‍ കംടെക്‌നീഷ്യന്‍ (ട്രെയിനി)
യോഗ്യത: മെട്രിക്കുലേഷന്‍. 50 ശതമാനം മാര്‍ക്കോടെ ത്രിവത്സര എന്‍ജിനിയറിംഗ് ഡിപ്‌ളോമ (മെക്കാനിക്കല്‍/മെറ്റലര്‍ജി/ഇലക്ട്രിക്കല്‍/ഇന്‍സ്ട്രുമെന്റേഷന്‍/കെമിക്കല്‍)
പ്രായപരിധി: 28 വയസ്.
ശമ്പളം: 16800 24110 രൂപ.
2.അറ്റന്‍ഡര്‍ കം ടെക്‌നീഷ്യന്‍ (ട്രെയിനി)
യോഗ്യത: മെട്രിക്കുലേഷന്‍ . ഐ.ടി.ഐ (ഫിറ്റര്‍/ഇലക്ടീഷ്യന്‍).പ്രായപരിധി: 28 വയസ്.
ശമ്പളം 15830 22150 രൂപ.
3. അറ്റന്‍ഡര്‍ കം ടെക്‌നീഷ്യന്‍ (ട്രെയിനി ഹെവി വെഹിക്കിള്‍ ഓപ്പറേഷന്‍
യോഗ്യത: മെട്രിക്കുലേഷന്‍, ഹെവി ഡ്യൂട്ടി വെഹിക്കിള്‍ െ്രെഡവിംഗ് ലൈസന്‍സ് ഒരുവര്‍ഷ പ്രവൃത്തി പരിചയം.പ്രായപരിധി 28 വയസ്.ശമ്പളം15830 22150 രൂപ. മറ്റു തസ്തികകളിലേക്ക് അപേക്ഷിക്കാനാവശ്യമായ യോഗ്യത, പ്രായം, മുന്‍പരിചയം എന്നിവയറിയാന്‍ www.sail.co.in സന്ദര്‍ശിക്കുക.
ഫീസ്: ഓപ്പറേറ്റര്‍ കം ടെക്‌നീഷ്യന്‍ (ട്രെയിനി)250 രൂപ. അറ്റന്‍ഡര്‍ കം ടെക്‌നീഷ്യന്‍ (ട്രെയിനി) 150 രൂപ. സ്‌പെഷ്യലിസ്റ്റ്/മെഡിക്കല്‍ ഓഫീസര്‍/ഡന്റല്‍ സര്‍ജന്‍/പ്രിന്‍സിപ്പല്‍സ്‌കൂള്‍ ഒഫ് നഴ്‌സിംഗ്/ നഴ്‌സിംഗ് സൂപ്രണ്ട്500 രൂപ. (എസ്.സി, എസ്.ടി, വിഭാഗക്കാര്‍ക്കും വികലാംഗര്‍ക്കും ഫീസില്ല).
അപേക്ഷ:www.sail.co.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. വെബ്‌സൈറ്റിലെ പൂര്‍ണ വിജ്ഞാപനം വായിച്ച് മനസിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക. ഓപ്പറേറ്റര്‍ കം ടെക്‌നീഷ്യന്‍ (ട്രെയിനി), അറ്റന്‍ഡന്റ് കം ടെക്‌നീഷ്യന്‍ (ട്രെയിനി), തസ്തികകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് അയയ്‌ക്കേണ്ടതില്ല.
സ്‌പെഷ്യലിസ്റ്റ്/മെഡിക്കല്‍ ഓഫീസര്‍/ഡന്റല്‍ സര്‍ജന്‍/പ്രിന്‍സിപ്പല്‍സ്‌കൂള്‍ ഒഫ് നഴ്‌സിംഗ്/നഴ്‌സിംഗ് സൂപ്രണ്ട് തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും സ്പീഡ് പോസ്റ്റായും അയയ്ക്കണം.
വിലാസം: Office of DGM (Personnel-CF) SAIL IISCO Steel Plant,7 The Rldge, Burnpur-713325, Distt: Burdwan, West Bengal. അപേക്ഷാകവറിന് പുറത്ത് അപേക്ഷിക്കുന്ന തസ്തികയേതെന്ന് വ്യക്തമാക്കണം. ഓണ്‍ലൈന്‍ അപേക്ഷയുടെ അവസാന തീയതി: ഓഗസ്റ്റ് 5.ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 20.
https://www.facebook.com/Malayalivartha