ബിയര്‍ രുചിച്ചു നോക്കാന്‍ ശമ്പളം 43 ലക്ഷം രൂപ

ബിയര്‍ കുടിയന്മാര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. യുണൈറ്റഡ് സ്‌റ്റേറ്റ്‌സില്‍ എല്ലാ ബീര്‍ നിര്‍മാണ ശാലകളിലും ചെന്ന് എല്ലാ താരം ബിയറും കഴിക്കാം. വെറുതെ വേണ്ട ശമ്പളവും കിട്ടും. 43 ലക്ഷം രൂപ.
യു.എസിലെ നാഷണല്‍ മ്യൂസിയം ഓഫ് അമേരിക്കന്‍ ഹിസ്റ്ററിയില്‍ ബിയര്‍ സ്‌പെഷ്യലിസ്റ്റിനെ ആവശ്യമുണ്ട്. സ്മിത് സോണിയന്‍ ഇന്‍സ്റ്റ്യൂട്ടിന്റെ ഭാഗമായ സ്ഥാപനമാണ് നാഷണല്‍ മ്യൂസിയം ഓഫ് അമേരിക്കന്‍ ഹിസ്റ്ററി.
രാജ്യത്തെ എല്ലാ മദ്യ നിര്‍മ്മാണ ശാലകളും സന്ദര്‍ശിച്ച് ബിയര്‍ രുചിച്ചു നോക്കുക എന്നതാണ് ബിയര്‍ സ്‌പെഷ്യലിസ്റ്റിന്റെ ജോലി. 64,650 ഡോളറാണ് പ്രതിവര്‍ഷ ശമ്പളം. ഇന്ത്യന്‍ രൂപയില്‍ പറഞ്ഞാല്‍ 43 ലക്ഷം രൂപ നിങ്ങളുടെ പോക്കറ്റിലെത്തും. മൂന്ന് വര്‍ഷത്തെ വേക്കന്‍സിയിലേക്കാണ് ബിയര്‍ സ്‌പെഷ്യലിസ്റ്റിനെ നിയമിക്കുന്നത്.
കടുത്ത ബിയര്‍ പ്രേമികളാണ് അമേരിക്കക്കാര്‍. മ്യുസിയത്തില്‍ ബിയര്‍ സ്‌പെഷ്യലിസ്റ്റിന്റെ പോസ്റ്റില്‍ ആളെ നിയമിക്കുന്നുവെന്ന വാര്‍ത്ത പുറത്തു വന്നതും ആയിരക്കണക്കിന് പേരാണ് ജോലിക്കായി മുന്നോട്ട് വന്നിട്ടുള്ളത്. അപേക്ഷകരുടെ തള്ളിക്കയറ്റം മൂലം മ്യുസിയത്തിന്റെ വെബ്‌സൈറ്റ് ക്രാഷ് ആയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha