ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ എന്‍ജി./മെറ്റീരിയല്‍സ് അസിസ്റ്റന്റ്

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ഐ.ഒ.സി.എല്‍.) കീഴിലുള്ള പശ്ചിമബംഗാളിലെ ഹാല്‍ദിയ റിഫൈനറിയിലേക്ക് ജൂനിയര്‍ എന്‍ജിനീയറിങ് അസിസ്റ്റന്റ്-IV, ജൂനിയര്‍ മെറ്റീരിയല്‍സ് അസിസ്റ്റന്റ്-IV, ജൂനിയര്‍ ക്വാളിറ്റി കണ്‍ട്രോള്‍ അനലിസ്റ്റ്-IV തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 19 ആണ്. 74 ഒഴിവുകളുണ്ട്. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
1. ജൂനിയര്‍ എന്‍ജിനീയറിങ് അസിസ്റ്റന്റ് (പ്രൊഡക്ഷന്‍):
50 ശതമാനം മാര്‍ക്കോടെ കെമിക്കല്‍/ റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ അല്ലെങ്കില്‍ ബി.എസ്സി. (മാത്സ്, കെമിസ്ട്രി/ ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി). പെട്രോളിയം റിഫൈനറിയിലോ പെട്രോകെമിക്കല്‍, ഫെര്‍ട്ടിലൈസര്‍ വ്യവസായങ്ങളിലോ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം.
2. ജൂനിയര്‍ എന്‍ജിനീയറിങ് അസിസ്റ്റന്റ് (പി ആന്‍ഡ് യു):
മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ, ബോയ്‌ലർ കോംപിറ്റന്‍സി സര്‍ട്ടിഫിക്കറ്റ്. അല്ലെങ്കില്‍ ഐ.ടി.ഐ. (ഫിറ്റര്‍), ബോയ്‌ലർ കോംപിറ്റന്‍സി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ബി എസ്.സി (ഫിസിക്സ്, കെമിസ്ട്രി,മാത്തമാറ്റിക്സ്), ബോയ്ലര്‍ ട്രേഡില്‍ അപ്രന്റിസ്ഷിപ്പ് ട്രെയിനിങ് അല്ലെങ്കില്‍ മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. പെട്രോളിയം റിഫൈനറിയിലോ പെട്രോകെമിക്കല്‍, രാസവളം വ്യവസായങ്ങളിലോ പവര്‍ പ്ലാന്റില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം.
3. ജൂനിയര്‍ എന്‍ജിനീയറിങ് അസിസ്റ്റന്റ് (ഇലക്ട്രിക്കല്‍):
50 ശതമാനം മാര്‍ക്കോടെ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. പെട്രോളിയം റിഫൈനറിയിലോ പെട്രോകെമിക്കല്‍, രാസവളം വ്യവസായങ്ങളിലോ പവര്‍ പ്ലാന്റില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.
4. ജൂനിയര്‍ എന്‍ജിനീയറിങ് അസിസ്റ്റന്റ (മെക്കാനിക്കല്‍):
50 ശതമാനം മാര്‍ക്കോടെ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. അല്ലെങ്കില്‍ ഫിറ്റര്‍ ട്രേഡില്‍ ഐ.ടി.ഐ. ഡിപ്ലോമക്കാര്‍ക്ക് പെട്രോളിയം റിഫൈനറിയിലോ പെട്രോകെമിക്കല്‍, രാസവളവ്യവസായങ്ങളിലോ പവര്‍ പ്ലാന്റില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഐ.ടി.ഐ.ക്കാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം.
5. ജൂനിയര്‍ എന്‍ജിനീയറിങ് അസിസ്റ്റന്റ് (ഇന്‍സ്ട്രുമെന്റേഷന്‍):
50 ശതമാനം മാര്‍ക്കോടെ ഇന്‍സ്ട്രുമെന്റേഷന്‍/ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് ഇലക്ട്രോണിക്സ്/ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. പെട്രോളിയം റിഫൈനറിയിലോ പെട്രോകെമിക്കല്‍, രാസവളം വ്യവസായങ്ങളിലോ പവര്‍ പ്ലാന്റില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം.
6. ജൂനിയര്‍ എന്‍ജിനീയറിങ് അസിസ്റ്റന്റ് (ഫയര്‍ ആന്‍ഡ് സേഫ്റ്റി):
നാഗ്പുര്‍ എന്‍.എഫ്.എസ്.സി.യില്‍നിന്നോ തത്തുല്യ നിലവാരത്തിലുള്ള മറ്റേതെങ്കിലും സ്ഥാപനത്തില്‍നിന്നോ സബ്-ഓഫീസേഴ്സ് കോഴ്സ് പാസായിരിക്കണം. ഹെവി ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം. പെട്രോളിയം/ റിഫൈനറി/ പെട്രോ-കെമിക്കല്‍/രാസവളം/ അനുബന്ധ വ്യവസായങ്ങളിലെ ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗത്തില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.
7. ജൂനിയര്‍ മെറ്റീരിയല്‍സ് അസിസ്റ്റന്റ്:
മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ്ങില്‍ 50 ശതമാനം മാര്‍ക്കോടെ ത്രിവത്സര ഡിപ്ലോമ. വ്യവസായസ്ഥാപനങ്ങളിലെ മെറ്റീരിയല്‍സ് വിഭാഗത്തില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.
8. ജൂനിയര്‍ ക്വാളിറ്റി കണ്‍ട്രോള്‍ അനലിസ്റ്റ്:
50 ശതമാനം മാര്‍ക്കോടെ ബി.എസ് സി. (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്)/ എം എസ്. സി. കെമിസ്ട്രി. എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്ക് 45 ശതമാനം മാര്‍ക്ക് മതി. പെട്രോളിയം റിഫൈനറിയിലോ പെട്രോകെമിക്കല്‍, രാസവളം വ്യവസായങ്ങളിലോ പവര്‍ പ്ലാന്റില്‍ ഒരുവര്‍ഷത്തെ പ്രവർത്തി പരിചയം അഭികാമ്യം.
ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: www.iocrefrecruit.in.
അപേക്ഷയുടെ പ്രിന്റൗട്ട് തപാലില്‍ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 29.
https://www.facebook.com/Malayalivartha